അമ്മാന്‍: മേരി കോം ടോക്കിയോ ഒളിമ്പിക് യോഗ്യത സ്വന്തമാക്കി. ഏഷ്യാനാ ഒളിമ്പിക് യോഗ്യത ടൂർണമെന്‍റിന്‍റെ സെമിയില്‍ കടന്നതോടെയാണ് മേരി കോം ഒളിമ്പിക് യോഗ്യത ഉറപ്പാക്കിയത്. വനിത 51 കിലോ വിഭാഗം ക്വാർട്ടർ ഫൈനലില്‍ ഫിലിപ്പൈന്‍സിന്‍റെ ഐറിഷ് മാഗ്നോയെ തോല്‍പ്പിച്ചാണ് മേരി കോം യോഗ്യത നേടിയത്. നേരിട്ടുളള സെറ്റുകൾക്കാണ് മേരി മാഗ്നോയെ പരാജയപ്പെടുത്തിയത്. സ്‌കോർ 5-0. സെമിയില്‍ ചൈനയുടെ യുവാന്‍ ചാങാണ് മേരിയുടെ എതിരാളി. നേരത്തെ 2012-ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ മേരി വെങ്കലം നേടിയിരുന്നു. നിലവില്‍ ആറ് തവണ ലോകചാമ്പ്യന്‍പട്ടം മേരി സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ അമിത് പംഗലും ടോക്കിയോ ഒളിമ്പിക് ബർത്ത് ഉറപ്പിച്ചു. 52 കിലോ പുരഷ വിഭാഗത്തില്‍ ഫിലിപൈന്‍സിന്‍റെ കാർലോ പാലേമിനെ പരാജയപ്പെടുത്തിയാണ് അമിത് ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയത്. സ്‌കോർ 4-1.