ETV Bharat / sports

വനിതാ ബോക്‌സിങ് ലോക ചാമ്പ്യന്‍ഷിപ്പിന് തുടക്കം: ഏഴാം കിരീടം തേടി മേരി കോം - മേരി കോം

നിലവിലെ ഇന്ത്യന്‍ കായിക അംബാസിഡര്‍ കൂടിയാണ് മേരി കോം. മെഡല്‍ പ്രതീക്ഷകളുമായി സരിതാ ദേവിയും സിമ്രന്‍ ജിത്ത് കൗറും.

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്: ഇടിച്ചിടാന്‍ മേരി കോം
author img

By

Published : Oct 3, 2019, 6:51 AM IST

മോസ്കോ: വനിതാ ബോക്സിങ് ലോക ചാമ്പ്യന്‍ഷിപ്പിന് റഷ്യയില്‍ തുടക്കം. മെഡല്‍ പ്രതീക്ഷകളുമായെത്തുന്ന ഇന്ത്യന്‍ സംഘത്തെ ഇതിഹാസ താരം മേരി കോം നയിക്കും. നിലവിലെ ഏഷ്യന്‍ ചാമ്പ്യനും ലോക ചാമ്പ്യനുമായ കോം ഇടിക്കൂട്ടിലിറങ്ങുന്നത് ഏഴാം ലോക കിരീടം തേടിയാണ്.

മേരി കോമിന് പുറമേ മെഡല്‍ പ്രതീക്ഷകളുമായി സരിതാ ദേവി, സിമ്രന്‍ ജിത്ത് കൗര്‍ എന്നിവരും മത്സരത്തിനിറങ്ങുന്നുണ്ട്. കഴിഞ്ഞ തവണ വെങ്കലം സ്വന്തമാക്കിയ സരിത ഇത്തണ സ്വര്‍ണം കൊയ്യുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ നാല് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇത്തവണ മെഡലുകളുടെ എണ്ണത്തില്‍ മാത്രമല്ല, താരങ്ങളുടെ നിലവാരത്തിലും പ്രകടമായ മാറ്റം കൊണ്ട് വരുമെന്ന് മുഖ്യ പരിശീലകന്‍ മുഹമ്മദ് അലി ഖമര്‍ പറഞ്ഞു.

Intro:Body:

ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്: പ്രതീക്ഷയോടെ ഇന്ത്യ; വനിതകളെ മേരികോം നയിക്കും

2 minutes

ന്യൂഡല്‍ഹി: വ്യാഴാഴ്ച മുതല്‍ റഷ്യയില്‍ ആരംഭിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ഇന്ത്യന്‍ വനിതകളെ നയിക്കാന്‍ മേരികോം ഇറങ്ങുന്നു. നിലവിലെ കായിക അംബാസിഡര്‍ കൂടിയാണ് മേരി കോം.ആറു തവണയാണ് മേരികോം ലോക ചാമ്പ്യനായത്.കൂടാതെ നിലവിലെ ഏഷ്യന്‍ ചാമ്പ്യനും ലോക ചാമ്പ്യനുമാണ് മേരി. അടുത്ത മെഡല്‍ ലക്ഷ്യമിട്ടാകും മേരി ഇനി കളത്തിലിറങ്ങുക.

കഴിഞ്ഞ തവണ നടന്ന ലോക ബോക്‌സിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ നാലി മെഡലുകളാണ് ഇന്ത്യ നേടിയത്. ഇത്തവണ മെഡലുകളുടെ എണ്ണത്തില്‍ മാത്രമല്ല, കളിയുടെ നിലവാരത്തിലും പ്രകടമായ മാറ്റം കൊണ്ട് വരാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യ പരിശീലകന്‍ മുഹമ്മദ് അലി ഖമര്‍ പറഞ്ഞു.മേരി കോമിന് പുറമേ മെഡല്‍ പ്രതീക്ഷകളുമായി സരിത ദേവി, സിമ്രന്‍ ജിത്ത് കൗര്‍ എന്നിവരും മത്സരത്തിനിറങ്ങുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ വെങ്കലം സ്വന്തമാക്കിയ സരിത ഇത്തണ സ്വര്‍ണ നേട്ടം കൊയ്യുമെന്നാണ് പ്രതീക്ഷ.

74 കിലോ ഗ്രാം വിഭാഗത്തില്‍ മുന്‍ ഏഷ്യന്‍ ചാമ്പ്യന്‍ സ്വീറ്റി ബൂറയും പുതുമുഖങ്ങളായ നീരജ്, ജമുന ബോറ എന്നിവരും ഇന്ത്യയ്ക്കായി കളിക്കുന്നുണ്ട്. ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ബോക്‌സര്‍മാര്‍ക്ക പ്രത്യേക പരിശീലനം നല്‍കിയിരുന്നു.ഇറ്റലിയില്‍ നടന്ന പരിശീലനം മത്സരാര്‍ത്ഥികള്‍ക്ക് കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അത് ചാമ്പ്യന്‍ഷിപ്പില്‍ ഗുണകരമായ രീതിയില്‍ പ്രതിഫലിക്കുമെന്നും പരിശീലകന്‍ വ്യക്തമാക്കി.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.