ETV Bharat / sports

ഗോളടിച്ചും അടിപ്പിച്ചും റാഷ്ഫോര്‍ഡ് ; എഫ്‌എ കപ്പില്‍ എവര്‍ട്ടണെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - എറിക് ടെന്‍ ഹാഗ്

എഫ്‌എ കപ്പില്‍ എവര്‍ട്ടണെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. വിജയത്തോടെ നാലാം റൗണ്ടിലേക്ക് മുന്നേറാന്‍ എറിക് ടെന്‍ ഹാഗിന്‍റെ സംഘത്തിന് കഴിഞ്ഞു.

FA Cup  Manchester United beat Everton  Manchester United vs Everton  Manchester United  Everton  Marcus Rashford  manchester united vs everton highlights  മാര്‍ക്കസ് റാഷ്ഫോര്‍ഡ്  എവര്‍ട്ടണ്‍ vs മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  എവര്‍ട്ടണ്‍  എഫ്‌എ കപ്പ്  എറിക് ടെന്‍ ഹാഗ്  Erik ten hag
എഫ്‌എ കപ്പില്‍ എവര്‍ട്ടണെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
author img

By

Published : Jan 7, 2023, 10:18 AM IST

ഓള്‍ഡ് ട്രാഫോര്‍ഡ് : ഇംഗ്ലീഷ് എഫ്‌എ കപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ എവര്‍ട്ടണെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡ് എവര്‍ട്ടണെ കീഴടക്കിയത്. ഗോടളിട്ടും അടിപ്പിച്ചും തിളങ്ങിയ മാര്‍ക്കസ് റാഷ്ഫോര്‍ഡാണ് യുണൈറ്റഡിന്‍റെ വിജയ ശില്‍പി.

യുണൈറ്റഡിനായി തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് മാര്‍ക്കസ് റാഷ്ഫോര്‍ഡ് ഗോളടിക്കുന്നത്. മത്സരത്തിന്‍റെ നാലാം മിനിട്ടില്‍ തന്നെ ആന്‍റണിയിലൂടെ യുണൈറ്റഡ് മുന്നിലെത്തി. ബോക്‌സിനകത്ത് വച്ച് റാഷ്‌ഫോര്‍ഡ് നിലംപറ്റി നല്‍കിയ ക്രോസ് ആന്‍റണി ഗോളാക്കുകയായിരുന്നു.

എന്നാല്‍ 14ാം മിനിട്ടില്‍ പ്രതിരോധ താരം കോഡിയിലൂടെ എവര്‍ട്ടണ്‍ ഒപ്പം പിടിച്ചു. ആദ്യ പകുതിയില്‍ ഇരുപക്ഷത്തേക്കും ആക്രമണമുണ്ടായെങ്കിലും ഗോള്‍ അകന്ന് നിന്നു. തുടര്‍ന്ന് 52ാം മിനിട്ടിലാണ് യുണൈറ്റഡ് വീണ്ടും മുന്നിലെത്തിയത്. കോഡിയുടെ സെല്‍ഫ്‌ ഗോളാണ് എവര്‍ടണിന്‍റെ വലയില്‍ കയറിയത്.

Also read: നെയ്‌മറെ പിഎസ്‌ജി ഒഴിവാക്കുന്നു; വില്‍പ്പനയ്‌ക്ക് വച്ചതായി റിപ്പോര്‍ട്ട്

റാഷ്ഫോര്‍ഡിന്‍റെ ഒരു തകര്‍പ്പന്‍ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച കോഡിയുടെ കാലില്‍ തട്ടിയ പന്ത് ഗോളാവുകയായിരുന്നു. 74ാം മിനിട്ടില്‍ യുണൈറ്റഡിന്‍റെ പോസ്റ്റില്‍ പന്തടിക്കാന്‍ എവര്‍ട്ടണ് കഴിഞ്ഞുവെങ്കിലും വാര്‍ പരിശോധനയിലൂടെ നിഷേധിക്കപ്പെട്ടു. ഒടുവില്‍ മത്സരത്തിന്‍റെ 97ാം മിനിട്ടിലാണ് റാഷ്ഫോര്‍ഡ് ആതിഥേയരുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.

ഗര്‍നാച്ചോയെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി താരം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. വിജയത്തോടെ നാലാം റൗണ്ടിലേക്ക് മുന്നേറാന്‍ യുണൈറ്റഡിന് കഴിഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.