ലണ്ടന്‍ : ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ യുവതാരം മേസണ്‍ ഗ്രീൻവുഡ് വീണ്ടും അറസ്റ്റില്‍. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന സംശയത്തെ തുടര്‍ന്നാണ് മേസണ്‍ ഗ്രീന്‍വുഡിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. കാമുകി ഹാരിയറ്റ് റോബ്‌സണ്‍ പീഡന ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയില്‍ അറസ്റ്റിലായ 21കാരന് ഉപാധികളോടെ ജാമ്യം അനുവദിക്കപ്പെട്ടിരുന്നു.
എന്നാല്‍ വധഭീഷണി മുഴക്കിയെന്ന ആരോപണത്തില്‍ ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗശ്രമം, തടഞ്ഞുവയ്‌ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് മേസണ്‍ ഗ്രീൻവുഡിനെതിരെ കേസടുത്തിരിക്കുന്നത്. 21കാരനില്‍ നിന്നും ക്രൂര മർദനമേറ്റതിന്‍റെ ചിത്രങ്ങളും വീഡിയോയും ഹാരിയറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് ഏറെ ചര്‍ച്ചയായിരുന്നു.
also read: മേസണ്‍ ഗ്രീൻവുഡിന്‍റെ ക്രൂരത; മർദനമേറ്റ് ചോരയൊലിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് കാമുകി
'മേസണ്‍ ഗ്രീൻവുഡ് എന്നോട് ചെയ്‌തത്' എന്ന അടിക്കുറിപ്പോടെയാണ് ഹാരിയറ്റ് ചോരയൊലിച്ച് നിൽക്കുന്ന വീഡിയോയും, മർദനമേറ്റ പാടുകളുടെ ചിത്രങ്ങളും പങ്കുവച്ചത്. മേസണ്‍ അശ്ലീല വാക്കുകൾ പ്രയോഗിക്കുന്നതിന്‍റെയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുന്നതിന്‍റെയും ഓഡിയോയും ഹാരിയറ്റ് പുറത്തുവിട്ടിരുന്നു.