ETV Bharat / sports

ബ്രൈറ്റണെ പെനാൽറ്റിയിൽ കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്; എഫ്‌എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ ഡെർബി

ബ്രൈറ്റണിനായി ഏഴാമത്തെ കിക്കെടുത്ത സോളി മാർഷിന്‍റെ കിക്ക് പുറത്തേക്ക് പോയതോടെയാണ് യുണൈറ്റഡ് ജയമുറപ്പിച്ചത്.

author img

By

Published : Apr 24, 2023, 6:52 AM IST

Updated : Apr 24, 2023, 8:17 AM IST

മാഞ്ചസ്റ്റർ യുണൈറ്റഡ്  എഫ്‌എ കപ്പ്  മാഞ്ചസ്റ്റർ ഡെർബി  Manchester United beat Brighton  FA Cup Manchester United beat Brighton  Manchester United vs Manchester City
ബ്രൈറ്റണെ പെനാൽറ്റിയിൽ കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

വെംബ്ലി: എഫ്‌എ കപ്പ് ഫുട്‌ബോൾ ഫൈനലിൽ മാഞ്ചസ്റ്റർ ഡർബിക്ക് കളമൊരുങ്ങി. സെമി ഫൈനലിൽ ബ്രൈറ്റണെ കീഴടക്കിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. നിശ്ചിത 90 മിനിറ്റും അധികസമയത്തും ഗോൾ പിറക്കാതിരുന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 7-6 ന് ആയിരുന്നു യുണൈറ്റഡിന്‍റെ വിജയം. ബ്രൈറ്റൺ താരം സോളി മാർഷിന്‍റെ കിക്കാണ് പുറത്തുപോയത്.

യുറോപ്പ കപ്പിൽ സെവിയ്യക്കെതിരായ തോൽവിക്ക് പിന്നാലെ ബ്രൈറ്റണെ നേരിടാനെത്തിയ മാഞ്ചസ്റ്ററിന് വെംബ്ലിയിൽ അഭിമാന പോരാട്ടമായിരുന്നു. പരിക്ക് വേട്ടയാടുന്ന യുണൈറ്റഡ് പ്രതിരോധത്തിലാണ് കൂടുതൽ വെല്ലുവിളി നേരിട്ടത്. ടാക്കിളുകളും ഫൗളുകളും നിറഞ്ഞ ആദ്യപകുതി കൂടുതൽ പരിക്കനായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ബ്രൂണോ ഫെർണാണ്ടസ്, എറിക്‌സൺ എന്നിവർ ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. രണ്ടാം പകുതിയിൽ ബ്രൈറ്റൺ കൂടുതൽ മുന്നേറ്റങ്ങൾ നടത്തി. 57-ാം മിനിറ്റിൽ മികച്ച സേവിലൂടെ ഡിഗിയ യുണൈറ്റഡിനെ കാത്തു. തൊട്ടുപിന്നാലെ സോളി മാർഷിന്‍റെ ശ്രമവും ഡിഗിയ കൈപിടിയിലാക്കി. മറുവശത്ത് വലതു വിങ്ങിലൂടെ വാൻ ബിസാക നടത്തിയ മുന്നേറ്റം മുതലെടുക്കാൻ യുണൈറ്റഡിനായില്ല.

മത്സരം 60 പിന്നിട്ടതോടെ ഇരു ടീമുകളും കൂടുതൽ മാറ്റങ്ങൾ വരുത്തിയെങ്കിലും ഗോൾ പിറന്നില്ല. നിശ്ചിത 90 മിനിട്ടിൽ ഇരുടീമുകളും ഗോൾ നേടാതിരുന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. അധിക സമയത്ത് 104-ാം മിനിറ്റിൽ മാർകസ് റാഷ്‌ഫോർഡിന്‍റെ ഗോളെന്നുറപ്പിച്ച ഷോട്ട് ഗോൾകീപ്പർ രക്ഷപ്പെടുത്തി. തുടർന്നും ഇരു ടീമുകളും കൃത്യമായ അവസരങ്ങൾ മുതലെടുക്കാൻ പ്രയാസപ്പെട്ടതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.

ബ്രൈറ്റണായി ആദ്യ കിക്കെടുത്ത മകാലിസ്റ്റർ അനായാസം ലക്ഷ്യം കണ്ടു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി കസെമിറോയും വലകുലുക്കി. ഇരുടീമിനായും രണ്ടാം കിക്കെടുത്ത ഗ്രോസ്, ഡലോട്ട് എന്നിവർ സ്‌കോർ ചെയ്‌തു. ബ്രൈറ്റണ് വേണ്ടി ഉന്‍റാവും യുണൈറ്റിഡിനായി സാഞ്ചോയും എടുത്ത മൂന്നാം കിക്ക് വലയിൽ.

എസ്‌തിപിയാന്‍റെ നാലാം കിക്കിന് റാഷ്‌ഫോർഡിലൂടെ യുണൈറ്റഡിന്‍റെ മറുപടി. അഞ്ചാം കിക്കെടുത്ത ക്യാപ്റ്റൻ ഡങ്കും പന്ത് വലയിലാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ അഞ്ചാം കിക്കെടുത്ത സാബിറ്റ്സർ സമ്മർദം മറികടന്ന് ഗോൾകീപ്പറെ കീഴടക്കി.

ഇതോടെ മത്സരം സഡൻ ഡെത്തിലേക്ക്. ആറാം കിക്കെടുത്ത വെബ്‌സറ്റർ വെഗോർസ്റ്റ് എന്നിവർക്കും പിഴച്ചില്ല. ബ്രൈറ്റണ് വേണ്ടി ഏഴാം കിക്കെടുത്ത സോളി മാർഷ് ബാറിന് മീതെ പറത്തിയതോടെ യുണൈറ്റഡിന് പ്രതീക്ഷ. അടുത്ത കിക്കെടുത്ത വിക്‌ടർ ലിൻഡലോഫ് അനയാസം ഗോൾകീപ്പറെ മറികടന്നതോടെ യുണൈറ്റഡിന് 7-6ന്‍റെ വിജയം.

ALSO READ : യുവന്‍റസിന് വന്‍ ആശ്വാസം; കോടതി വിധിയില്‍ പോയിന്‍റുകള്‍ തിരികെ ലഭിച്ചു, പോയിന്‍റ് പട്ടികയില്‍ കുതികുതിപ്പ്

ജൂൺ മൂന്നിന് വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയാണ് യുണൈറ്റഡിന്‍റെ എതിരാളികൾ. സെമി ഫൈനലിൽ ഷെഫീൽഡ് യുണൈറ്റഡിനെയാണ് സിറ്റി തോൽപിച്ചത്. റിയാദ് മെഹ്‌റസിന്‍റെ ഹാട്രിക് മികവിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോളയുടെ സംഘം ജയം നേടിയത്.

Last Updated : Apr 24, 2023, 8:17 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.