ലണ്ടന്‍ : പ്രീമിയര്‍ ലീഗില്‍ (Premier League) വിജയക്കുതിപ്പ് തുടര്‍ന്ന് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി (Manchester City). സീസണിലെ ആറാം മത്സരത്തില്‍ നോട്ടിങ്‌ഹാം ഫോറസ്റ്റിനെയാണ് (Nottm Forest) സിറ്റി വീഴ്‌ത്തിയത്. എത്തിഹാദ് സ്റ്റേഡിയത്തില്‍ (Etihad Stadium) നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം (Manchester City vs Nottm Forest Match Result).
ചാമ്പ്യന്‍സ് ലീഗിലെ ജയത്തിന്‍റെ തിളക്കത്തിലാണ് സിറ്റി പ്രീമിയര്‍ ലീഗീലെ ഹോം മത്സരത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിടാനിറങ്ങിയത്. ആദ്യ വിസില്‍ മുതല്‍ സന്ദര്‍ശകരെ സമ്മര്‍ദത്തിലാക്കിയ സിറ്റി മത്സരത്തിന്‍റെ ഏഴാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടുന്നത്. ഫില്‍ ഫോഡനായിരുന്നു ഗോള്‍ സ്കോറര്‍ (Phil Foden Goal Against Nottm Forest).
-
A sixth win in a row to start the @premierleague season! 👊
— Manchester City (@ManCity) September 23, 2023 " class="align-text-top noRightClick twitterSection" data="
Highlights 👇 pic.twitter.com/XcSwm5K8Wp
">A sixth win in a row to start the @premierleague season! 👊
— Manchester City (@ManCity) September 23, 2023
Highlights 👇 pic.twitter.com/XcSwm5K8WpA sixth win in a row to start the @premierleague season! 👊
— Manchester City (@ManCity) September 23, 2023
Highlights 👇 pic.twitter.com/XcSwm5K8Wp
റോഡ്രി (Rodri) ബോക്‌സിനുള്ളിലേക്ക് നീട്ടി നല്‍കിയ പന്ത് കൈല്‍ വാള്‍ക്കര്‍ (Kyle Walker) ഫില്‍ ഫോഡനിലേക്ക് എത്തിക്കുകയായിരുന്നു. വാള്‍ക്കറുടെ പാസ് തകര്‍പ്പനൊരു ഹാഫ് വോളിയിലൂടെയാണ് ഫോഡന്‍ എതിരാളികളുടെ ഗോള്‍ വലയിലെത്തിച്ചത്. തുടര്‍ന്നും സിറ്റിയുടെ ആക്രമണങ്ങളില്‍ നോട്ടിങ്‌ഹാം പതറി.
14-ാം മിനിറ്റില്‍ എര്‍ലിങ് ഹാലന്‍ഡ് (Erling Haaland) സിറ്റിയുടെ രണ്ടാം ഗോളും ലക്ഷ്യത്തിലെത്തിച്ചു. ബോക്‌സിന് പുറത്തുനിന്നും ലഭിച്ച പാസ് ബോക്‌സിനുള്ളില്‍ വലത് മൂലയിലേക്ക് മാത്യൂസ് ന്യൂനസിനെ (Matheus Nunes) ലക്ഷ്യമാക്കി ഫോഡന്‍ ഒരു ത്രൂ ബോള്‍ നല്‍കി. പന്തിനെ ഓടി പിടിച്ച ന്യൂനസ് ഹാലന്‍ഡിന് തലകൊണ്ട് മറിച്ചിടാന്‍ പാകത്തിന് നല്‍കിയ ക്രോസാണ് സിറ്റിയുടെ ഗോളായി മാറിയത് (Erling Haaland Goal Against Nottm Forest).
-
.@PhilFoden's first goal of the season at the end of a 46-pass move! ✨ pic.twitter.com/2qDBKQUKB7
— Manchester City (@ManCity) September 23, 2023 " class="align-text-top noRightClick twitterSection" data="
">.@PhilFoden's first goal of the season at the end of a 46-pass move! ✨ pic.twitter.com/2qDBKQUKB7
— Manchester City (@ManCity) September 23, 2023.@PhilFoden's first goal of the season at the end of a 46-pass move! ✨ pic.twitter.com/2qDBKQUKB7
— Manchester City (@ManCity) September 23, 2023
സീസണില്‍ ഹാലന്‍ഡിന്‍റെ എട്ടാമത്തെ ഗോളായിരുന്നു ഇത്. ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ നിലവിലെ ഒന്നാമനാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്ട്രൈക്കര്‍. ഈ രണ്ട് ഗോളുകളോടെയായിരുന്നു മത്സരത്തിന്‍റെ ഒന്നാം പകുതി സിറ്റി അവസാനിപ്പിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റോഡ്രിയെ സിറ്റിക്ക് നഷ്‌ടമായി. തുടര്‍ന്ന് അവസാന വിസില്‍ മുഴങ്ങുന്നതുവരെയും പത്ത് പേരായിട്ടായിരുന്നു സിറ്റി കളിച്ചത്. ഇതോടെ പതിയെ എങ്കിലും കളിയിലൊരു നിയന്ത്രണം പിടിക്കാന്‍ ഫോറസ്റ്റിനായി.
-
A sublime second goal of the day and 60th for City from @ErlingHaaland 💫 pic.twitter.com/5hyeijbRkv
— Manchester City (@ManCity) September 23, 2023 " class="align-text-top noRightClick twitterSection" data="
">A sublime second goal of the day and 60th for City from @ErlingHaaland 💫 pic.twitter.com/5hyeijbRkv
— Manchester City (@ManCity) September 23, 2023A sublime second goal of the day and 60th for City from @ErlingHaaland 💫 pic.twitter.com/5hyeijbRkv
— Manchester City (@ManCity) September 23, 2023
എന്നാല്‍, പന്ത് സിറ്റി വലയിലേക്ക് എത്തിക്കാന്‍ മാത്രം അവര്‍ക്കായിരുന്നില്ല. അവസാന നിമിഷം നോട്ടിങ്‌ഹാം ഫോറസ്റ്റിന്‍റെ തുടരെയുള്ള രണ്ട് ഗോള്‍ ശ്രമങ്ങള്‍ വിഫലമാക്കി എഡേര്‍സണ്‍ ആതിഥേയര്‍ക്ക് ജയം സമ്മാനിക്കുകയായിരുന്നു.