മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടപ്പോരിൽ ആഴ്‌ണലിന് തിരിച്ചടി. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ നിർണായക മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ആഴ്‌സണൽ തകർന്നടിഞ്ഞത്. ഇത്തിഹാദിൽ നടന്ന മത്സരത്തിൽ സിറ്റിക്കായി കെവിൻ ഡി ബ്രുയിൻ ഇരട്ട ഗോളുകൾ നേടിയപ്പോൾ ജോൺ സ്റ്റോൺസ്, ഏർലിങ് ഹാലണ്ട് എന്നിവരാണ് ഗോൾ പട്ടിക പൂർത്തിയാക്കിയത്. 86-ാം മിനിറ്റിൽ റോബ് ഹോൾഡിങ്ങാണ് ആഴ്‌സണലിന്‍റെ ആശ്വാസ ഗോൾ നേടിയത്.
മത്സരം ആരംഭിച്ച് ഏഴാം മിനിറ്റിൽ കെവിൻ ഡി ബ്രുയിനെയിലൂടെ മാഞ്ചസ്റ്റർ സിറ്റി ലീഡെടുത്തു. മൈതാന മധ്യത്തിൽ നിന്ന് ഹാലണ്ട് നൽകിയ പാസ് സ്വീകരിച്ച് അതിവേഗം മുന്നേറിയ ഡി ബ്രുയിൻ ബോക്‌സിന് പുറത്തുനിന്നും ഉതിർത്ത മികച്ച ഷോട്ട് ആഴ്‌സണൽ ഗോൾകീപ്പർ റാംസ്‌ഡെലിനെ മറികടന്ന് വലയിലെത്തി. പ്രീമിയർ ലീഗിൽ സിറ്റിക്കായി നേടിയ ആറാം ഗോളായിരുന്നു ഇത്.
-
A huge result in the #PL title race 🏃♂️#MCIARS pic.twitter.com/MnquO4gtYw
— Premier League (@premierleague) April 26, 2023 " class="align-text-top noRightClick twitterSection" data="
">A huge result in the #PL title race 🏃♂️#MCIARS pic.twitter.com/MnquO4gtYw
— Premier League (@premierleague) April 26, 2023A huge result in the #PL title race 🏃♂️#MCIARS pic.twitter.com/MnquO4gtYw
— Premier League (@premierleague) April 26, 2023
മത്സരത്തിന്‍റെ 25-ാം മിനിറ്റിൽ സമാനമായ ഒരു അവസരം കൂടെ ഡി ബ്രുയിന് ലഭിച്ചെങ്കിലും ലീഡ് ഉയർത്താനായില്ല. തൊട്ടടുത്ത നിമിഷം ഹാലണ്ടിന് ലഭിച്ച അവസരം ഗോൾകീപ്പർ തടഞ്ഞു. തുടർന്നും ആഴ്‌സണൽ ഗോൾമുഖം ലക്ഷ്യമാക്കി നടത്തിയ മുന്നേറ്റത്തിനൊടുവിൽ സിറ്റി ലീഡ് ഇരട്ടിയാക്കി. ആദ്യപകുതിയുടെ അധികസമയത്ത് ഡി ബ്രൂയിൻ എടുത്ത ഫ്രീകിക്കിൽ നിന്നും ജോൺ സ്റ്റോൺസ് ഹെഡറിലൂടെ ലക്ഷ്യം കണ്ടു. ആദ്യ ഓഫ്‌സൈഡ് വിളിച്ചെങ്കിലും വാറിന്‍റെ സഹായത്തോടെയാണ് ഗോൾ അനുവദിച്ചത്.
-
The Barnsley Beckenbauer! ✨
— Manchester City (@ManCity) April 26, 2023 " class="align-text-top noRightClick twitterSection" data="
🔵 2-0 🔴 #ManCity pic.twitter.com/34zSe0NMbc
">The Barnsley Beckenbauer! ✨
— Manchester City (@ManCity) April 26, 2023
🔵 2-0 🔴 #ManCity pic.twitter.com/34zSe0NMbcThe Barnsley Beckenbauer! ✨
— Manchester City (@ManCity) April 26, 2023
🔵 2-0 🔴 #ManCity pic.twitter.com/34zSe0NMbc
ALSO READ: പകരക്കാരനായി, ഇപ്പോൾ ഒഡിഷ എഫ്‌സിയുടെ ചരിത്രനായകനായി ക്ലിഫോർഡ് മിറാൻഡ
54-ാം മിനിറ്റിൽ ഹാലണ്ടിന്‍റെ പാസിൽ നിന്ന് ഡി ബ്രൂയിൻ തന്‍റെ രണ്ടാം ഗോളും ടീമിന്‍റെ ലീഡ് മൂന്നാക്കി ഉയർത്തി. ഇതോടെ മത്സരത്തിൽ കൂടുതൽ മേധാവിത്വം നേടിയ സിറ്റി നിരന്തരം മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾകീപ്പർ റാംസ്‌ഡെൽ ആഴ്‌സണലിന്‍റെ രക്ഷകനായി. 86-ാം മിനിറ്റിൽ റോബ് ഹോൾഡിങ്ങിലൂടെ ആഴ്‌സണൽ ഒരു ഗോൾ മടക്കിയെങ്കിലും സമയം അതിക്രമിച്ചിരുന്നു.
-
🔝 support tonight! 💥
— Manchester City (@ManCity) April 26, 2023 " class="align-text-top noRightClick twitterSection" data="
🔵 4-1 🔴 #ManCity pic.twitter.com/hbeV4kopR2
">🔝 support tonight! 💥
— Manchester City (@ManCity) April 26, 2023
🔵 4-1 🔴 #ManCity pic.twitter.com/hbeV4kopR2🔝 support tonight! 💥
— Manchester City (@ManCity) April 26, 2023
🔵 4-1 🔴 #ManCity pic.twitter.com/hbeV4kopR2
അധികസമയത്തിന്‍റെ അഞ്ചാം മിനിറ്റിൽ ഹാലണ്ടിന്‍റെ ഗോൾ കൂടെ വന്നതോടെ ആഴ്‌സണലിന്‍റെ തോൽവിയുടെ ആഘാതം കൂട്ടി. ഈ സീസണിലെ 49-ാം ഗോൾ നേടിയ ഹാലണ്ടിന്‍റെ 33-ാം പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്. ഏഴ് മത്സരങ്ങൾ ബാക്കി നിൽക്കെ പ്രീമിയർ ലീഗിലെ ടോപ് സ്‌കോറർ റെക്കോഡ് ഹാലണ്ട് മറികടക്കുമെന്നതിൽ യാതൊരു സംശയവുമില്ല. 1993-94 സീസണിൽ ആൻഡി കോളും 1994-95 സീസണിൽ അലൻ ഷിയററും 34 ഗോളുകൾ വീതം നേടിയതാണ് പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ട് റെക്കോർഡ്.
-
Inevitable. @ErlingHaaland now holds the record for the most goals of any player in a 38-match #PL season! pic.twitter.com/FmF83lUa6V
— Premier League (@premierleague) April 26, 2023 " class="align-text-top noRightClick twitterSection" data="
">Inevitable. @ErlingHaaland now holds the record for the most goals of any player in a 38-match #PL season! pic.twitter.com/FmF83lUa6V
— Premier League (@premierleague) April 26, 2023Inevitable. @ErlingHaaland now holds the record for the most goals of any player in a 38-match #PL season! pic.twitter.com/FmF83lUa6V
— Premier League (@premierleague) April 26, 2023
ഈ ജയത്തോടെ ലീഗിൽ ആഴ്‌സണലുമായുളള പോയിന്‍റ് വ്യത്യാസം രണ്ടായി കുറക്കാനും മാഞ്ചസ്റ്റർ സിറ്റിക്കായി. 33 മത്സരങ്ങളിൽ നിന്നും 75 പോയിന്‍റുമായി ആഴ്‌സണൽ ഒന്നാമത് തുടരുന്നു. രണ്ട് മത്സരങ്ങൾ കുറവ് കളിച്ച സിറ്റിക്ക് 71 പോയിന്‍റാണുള്ളത്.
ALSO READ : പ്രീമിയർ ലീഗിൽ നിന്നും ചാമ്പ്യൻസ് ലീഗ് യോഗ്യത ആർക്കെല്ലാം ; പ്രവചനവുമായി സൂപ്പർ കമ്പ്യൂട്ടർ