ETV Bharat / sports

മലേഷ്യന്‍ മാസ്‌റ്റേഴ്‌സ്: സായി പ്രണീതിന് തകര്‍പ്പന്‍ തുടക്കം, സമീര്‍ വര്‍മക്ക് തോല്‍വി - സമീര്‍ വര്‍മ

മത്സരത്തില്‍ സായി പ്രണീതിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ എതിരാളി കെവിൻ കോർഡനായില്ല. നേരിട്ടുളള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ ജയം

Malaysia Masters  Sai Praneeth  Sai Praneeth win first round match in Malaysia Masters  Sameer Verma loses first round match in Malaysia Masters  Sameer Verma  മലേഷ്യന്‍ മാസ്‌റ്റേഴ്‌സ്  സായി പ്രണീത്  സമീര്‍ വര്‍മ
മലേഷ്യന്‍ മാസ്‌റ്റേഴ്‌സ്: സായി പ്രണീതിന് തകര്‍പ്പന്‍ തുടക്കം, സമീര്‍ വര്‍മക്ക് തോല്‍വി
author img

By

Published : Jul 6, 2022, 1:25 PM IST

ക്വാലാലംപൂർ: മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ സായി പ്രണീതിന് മിന്നുന്ന തുടക്കം. പുരുഷ സിംഗിള്‍സിലെ ആദ്യ മത്സരത്തില്‍ ഗ്വാട്ടിമാലയുടെ കെവിൻ കോർഡനെയാണ് സായി പ്രണീത് നിലംപരിശാക്കിയത്.

26 മിനുട്ടുകള്‍ മാത്രം നീണ്ടു നിന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്‍റെ വിജയം. മത്സരത്തില്‍ ഒരു ഘട്ടത്തിലും പ്രണീതിന് വെല്ലുവിളിയാവാന്‍ കോർഡന് കഴിഞ്ഞില്ല. സ്‌കോര്‍: 21-8, 21-9.

പുരുഷ സിംഗിള്‍സിലെ മറ്റൊരു മത്സരത്തില്‍ ഇന്ത്യന്‍ താരം സമീര്‍ വര്‍മ തോല്‍വി വഴങ്ങി. 52 മിനുട്ട് നീണ്ട മത്സരത്തില്‍ തായ്‌വാന്‍റെ ചൗ ടിന്‍ ചെന്നിനോടാണ് സമീര്‍ തോറ്റത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സമീറിന്‍റെ തോല്‍വി. സ്‌കോര്‍: 10-21, 21-12, 21-14.

also read: 'തെറ്റുപറ്റി ക്ഷമിക്കണം'; അന്നത്തെ കണ്ണീരിന് സിന്ധുവിനോട് മാപ്പുചോദിച്ച് ബാഡ്‌മിന്‍റൺ ഏഷ്യ ടെക്‌നിക്കല്‍ കമ്മിറ്റി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.