ETV Bharat / sports

തായ് സു യിങ്ങിനോട് വീണ്ടും കീഴടങ്ങി; മലേഷ്യ മാസ്റ്റേഴ്‌സില്‍ സിന്ധുവിന് നിരാശ - പിവി സിന്ധു

മലേഷ്യ മാസ്റ്റേഴ്‌സിന്‍റെ ക്വാര്‍ട്ടറില്‍ തായ് സു യിങ്ങിനോട് തോല്‍വി വഴങ്ങിയ പിവി സിന്ധു പുറത്ത്.

തായ് സു യിങ്  Malaysia Masters 2022  Malaysia Masters  PV Sindhu bows out from Malaysia Masters  മലേഷ്യ മാസ്റ്റേഴ്‌സ്  മലേഷ്യ മാസ്റ്റേഴ്‌സില്‍ നിന്നും പിവി സിന്ധു പുറത്ത്  പിവി സിന്ധു  Tai Tzu ying
തായ് സു യിങ്ങിനോട് വീണ്ടും കീഴടങ്ങി; മലേഷ്യ മാസ്റ്റേഴ്‌സില്‍ സിന്ധുവിന് നിരാശ
author img

By

Published : Jul 8, 2022, 4:20 PM IST

ക്വാലാലംപൂർ: മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റണിന്‍റെ നിന്നും ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പിവി സിന്ധു പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ ലോക രണ്ടാം നമ്പർ തായ് സു യിങ്ങിനോടാണ് സിന്ധു കീഴടങ്ങിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്‍റെ തോല്‍വി.

14 മിനിട്ടിനുള്ളില്‍ ആദ്യ സെറ്റ് 21-13ന് സ്വന്തമാക്കാന്‍ തായ് സു യിങ്ങിനായി. രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച സിന്ധു 12-21ന് ഒപ്പം പിടിച്ചു. ഇതോടെ നിര്‍ണായകമായ മൂന്നാം സെറ്റ് ഇതേ സ്‌കോറിന് തായ്‌പേയ്‌ താരം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 21-13, 12-21, 21-12.

അതേസമയം നേര്‍ക്ക്‌നേര്‍ പോരാട്ടങ്ങളില്‍ ലോക ഏഴാം നമ്പറായ സിന്ധുവിനെതിരെ വലിയ ആധിപത്യമുള്ള താരം കൂടിയാണ് തായ് സു യിങ്. ഇതടക്കം 22 മത്സരങ്ങളിള്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 17 മത്സരങ്ങളില്‍ തായ് സു യിങ് ജയിച്ചപ്പോള്‍ അഞ്ച് മത്സരങ്ങള്‍ മാത്രമാണ് സിന്ധുവിനൊപ്പം നിന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.