ETV Bharat / sports

'പണവും പ്രായവും', സൂപ്പർ താരങ്ങൾ യൂറോപ്പ് വിടുന്നു; അവരെ വെച്ച് കളം പിടിക്കാൻ ഏഷ്യയും അമേരിക്കയും - Inter Miami

സാവി ഹെർണാണ്ടസ്, ആന്ദ്രേ ഇനിയേസ്റ്റ, ഡാനി ആൽവസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ താരങ്ങൾക്ക് പിന്നാലെ അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസിയും യൂറോപ്യൻ ഫുട്‌ബോളിനോട് വിടപറഞ്ഞിരിക്കുകയാണ്.

Europe  Lionel messi transfer  എംഎൽഎസ്  messi to inter miami  ക്രിസ്റ്റ്യാനോ റൊണാൾഡോ  അൽ ഇത്തിഹാദ്  പിഎസ്‌ജി  European league football  യുറോപ്യൻ ഫുട്‌ബോൾ  Inter Miami  ലയണൽ മെസി
യുറോപ്പിൽ കളിമൈതാനങ്ങളോട് വിടപറയുന്ന വമ്പൻ താരങ്ങൾ
author img

By

Published : Jun 8, 2023, 2:37 PM IST

Updated : Jun 8, 2023, 3:41 PM IST

കാൽപന്തുകളിയുടെ ഈറ്റില്ലമായാണ് യൂറോപ്യൻ ഭൂഖണ്ഡം അറിയപ്പെടുന്നത്. ലാറ്റിനമേരിക്കയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും കാല്‍പന്തിന്‍റെ കളിമികവുമായെത്തുന്നവരെ ലോക മറിയുന്ന സൂപ്പർ താരങ്ങളാക്കി മാറ്റുന്നതും യൂറോപ്പാണ്. എന്നാല്‍ ഇന്ന് കളിയും കാര്യവും വ്യത്യസ്തമാകുകയാണ്.

കളംമാറ്റി സൂപ്പർ താരങ്ങൾ: സമീപകാലത്ത് വമ്പൻ താരങ്ങളെല്ലാം യൂറോപ്പിലെ കളിമൈതാനങ്ങളോട് വിടപറയുന്നതിനാണ് ലോകമെമ്പാടുമുള്ള ആരാധകർ സാക്ഷിയാകുന്നത്. പിഎസ്‌ജിയുമായി വഴിപിരിഞ്ഞ് എംഎൽഎസ് ടീമായ ഇന്‍റർ മയാമിയിലേക്ക് ചേക്കേറിയ ലയണൽ മെസിയാണ് യൂറോപ്പിന് പുറത്തേക്ക് കളം മാറ്റിയ ഏറ്റവും പുതിയ താരം. മെസിക്ക് മുൻപ് തന്നെ നിരവധി താരങ്ങൾ ചൈനീസ്, അറേബ്യൻ, അമേരിക്കൻ ലീഗുകളിലേക്ക് ചേക്കേറിയിരുന്നു.

വഴി വെട്ടിത്തെളിച്ച് ക്രിസ്റ്റ്യാനോ: ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബായ അൽ നസ്‌റിലേക്ക് ചേക്കേറിയതോടെയാണ് ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കുമുള്ള കൂടുമാറ്റം വീണ്ടും ചർച്ച വിഷയമായത്. അതിന് മുൻപ് തന്നെ മുൻ ബാഴ്‌സലോണ താരങ്ങളായ സാവി ഹെർണാണ്ടസ്, ആന്ദ്രേ ഇനിയേസ്റ്റ, ഡാനി ആൽവസ് അടക്കമുള്ള താരങ്ങൾ യൂറോപ്പ് വിട്ടിരുന്നു. അതേസമയം റയൽ മാഡ്രിഡുമായി ഒരു വർഷത്തെ കരാർ ബാക്കി നിൽക്കെ സൗദി ക്ലബായ അൽ ഇത്തിഹാദുമായി കരാറിലെത്തിയ കരിം ബെൻസേമ, എൻഗോളോ കാന്‍റെ തുടങ്ങിയ താരങ്ങളും യൂറോപ്പിലെ കളിക്കളങ്ങളോട് വിടപറഞ്ഞിരിക്കുകയാണ്.

പിഎസ്‌ജിയുമായി കരാർ അവസാനിച്ച അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ അടുത്ത ക്ലബ് ഏതായിരിക്കുമെന്നായിരുന്നു ലോകമെമ്പാടുമുള്ള ഫുട്‌ബോൾ നിരീക്ഷകരും ആരാധകരും ഉറ്റുനോക്കിയിരുന്നത്. സൗദി പ്രോ ലീഗ് ക്ലബായ അൽ ഹിലാൽ, മുൻ ക്ലബായ ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റിയിൽ പെപ് ഗ്വാർഡിയോളയ്‌ക്ക് കീഴിലേക്കുള്ള മടക്കം തുടങ്ങി നിരവധി അഭ്യൂഹങ്ങളിലൂടെയാണ് കായിക ലോകം കടന്നു പോയിരുന്നത്. എന്നാൽ ദിവസങ്ങൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് ശേഷം മേജർ ലീഗ് സോക്കർ ക്ലബായ ഇന്‍റർ മയാമിയിലേക്ക് ചേക്കേറുന്ന വാർത്തകൾ സ്ഥിരീകരിച്ചിരിക്കുകയാണ് മെസി.

യൂറോപ്പിനൊപ്പം കളിക്കാൻ: എക്കാലവും ഫുട്‌ബോളിനെ കൈയിലൊതുക്കിയിരുന്ന യൂറോപ്പിനെ പരസ്യമായി വെല്ലുവിളിക്കുകയാണ് ഇപ്പോൾ ചൈനീസ്, അറേബ്യൻ, അമേരിക്കൻ ഫുട്‌ബോൾ ലീഗുകൾ. പണമെറിഞ്ഞ് താരങ്ങളെ സ്വന്തമാക്കുക എന്നതിനപ്പുറം സൂപ്പർ താരങ്ങളെ കൊണ്ടുവന്ന് സ്വന്തം ലീഗ് നിലവാരം ഉയർത്തുകയും ലോകമെമ്പാടും ആരാധകരെ സൃഷ്‌ടിക്കുകയും ചെയ്യാനാണ് ഏഷ്യൻ, അമേരിക്കൻ ലീഗുകൾ ശ്രദ്ധിക്കുന്നത്.

എന്നും ബാഴ്‌സ സ്വപ്‌നം കണ്ട മെസി: ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പുറമെ ബെൻസേമയും എൻഗോളോ കാന്‍റെയും സൗദിയിലേക്ക് എത്തുകയും ഇവർക്ക് പിന്നാലെ ബാഴ്‌സയിലെ സഹകളിക്കാരായ ബുസ്‌ക്വെറ്റ്‌സും ജോർഡി ആൽബയും സൗദി ക്ലബുകളുമായി കരാറിലെത്തിയേക്കുമെന്ന വാർത്തകൾ പ്രചരിച്ചതോടെ മെസി അൽ ഹിലാലിനൊപ്പം ചേരുമെന്നാണ് ഇന്നലെ വരെ ആരാധകരും ഫുട്‌ബോൾ നിരീക്ഷകരും കണക്കുകൂട്ടിയിരുന്നത്. അതോടൊപ്പം തന്നെ, ബാഴ്‌സയുടെ എക്കാലത്തെയും മികച്ച താരമായ മെസി പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുന്നതും കാത്തിരുന്ന ആരാധകരുടെ ഹൃദയം തകർക്കുന്നതുമായി പുതിയ തീരുമാനം. എന്നാൽ പുതിയ ക്ലബ് പ്രഖ്യാപനത്തിന് പിന്നാലെ മെസി പറഞ്ഞ വാക്കുകളിൽ ബാഴ്‌സലോണ എന്ന ക്ലബിനോട് അദ്ദേഹത്തിന് എത്രത്തോളം കടപ്പാടും ബഹുമാനവുമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ്.

ബാഴ്‌സയിലേക്ക് തിരികെയെത്താൻ താൻ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ അത് സംഭവിക്കുമെന്നതിൽ ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. കാരണം 2021 ൽ ക്ലബ് വിട്ട സമയത്ത് സംഭവിച്ച കാര്യങ്ങൾ തന്‍റെ ഓർമയിലുണ്ടെന്നും വീണ്ടും അത്തരം കാര്യങ്ങളിലൂടെ കടന്ന് പോകാൻ ഇഷ്‌ടപ്പെടുന്നില്ലെന്നും താരം വ്യക്‌തമാക്കി.

മറ്റ് യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്നും തനിക്ക് ഓഫറുകള്‍ ലഭിച്ചിരുന്നുവെന്നും എന്നാൽ അവയൊന്നും താന്‍ പരിഗണിച്ചിരുന്നില്ല. കാരണം യൂറോപ്പിൽ കളിക്കുകയാണെങ്കിൽ അത് ബാഴ്‌സലോണയിലേക്ക് പോകുക എന്നത് മാത്രമായിരുന്നു എന്റെ ഏക ലക്ഷ്യം. ബാഴ്‌സ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് സൂചിപ്പിക്കുന്നതാണ് ഈ വാക്കുകൾ. ബാഴ്സയെ മറികടന്ന മെസിയെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് ക്ലബുകളായ ചെല്‍സി, ന്യൂകാസിൽ യുണൈറ്റഡ് ടീമുകളാണ് രംഗത്തെത്തിയിരുന്നത്.

പണമായിരുന്നില്ല തന്റെ ലക്ഷ്യമെന്നും അങ്ങനെയായിരുന്നെങ്കില്‍ സൗദിയിലോ അല്ലെങ്കില്‍ കൂടുതല്‍ പണം ലഭിക്കുന്ന മറ്റേതെങ്കിലും ടീമിൽ പോകുമായിരുന്നുവെന്നും മെസി പറഞ്ഞു. പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ഞങ്ങള്‍ യാതൊരു കടുംപിടുത്തവും നടത്തിയിട്ടില്ലെന്നും ബാഴ്സലോണ ഒരു പ്രൊപ്പോസല്‍ അയച്ചിരുന്നെന്നും പക്ഷേ അത് ഒരിക്കലും രേഖാമൂലം എഴുതി ഒപ്പിട്ട ഔദ്യോഗിക രേഖയായിരുന്നില്ലെന്നും മെസി വ്യക്‌തമാക്കി.

ALSO READ : ഫുട്‌ബോളിന്‍റെ ലോകഭൂപടത്തിൽ ഇടംപിടിക്കാൻ സൗദി പ്രോ ലീഗ്; പണം വാരിയെറിഞ്ഞ് സൂപ്പർ താരങ്ങളെയെത്തിക്കും

അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരുടുന്ന ബാഴ്‌സ മെസിയെ തിരികെ കാമ്പ് നൗവിലെത്തിക്കൻ ആവുന്നതെല്ലാം ചെയ്‌തുനോക്കിയിരുന്നു. മെസിയെ ടീമിലെത്തിക്കുന്നതിന് ലാലിഗ അധികൃതർ അനുമതി നൽകിയെങ്കിലും ലീഗിൽ കളിപ്പിക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്ന നീക്കത്തിലേക്ക് കടക്കാൻ ബാഴ്‌സലോണയ്‌ക്ക് കഴിഞ്ഞില്ല.

കാരണം മെസിയെ തിരികെയെത്തിക്കുന്നതിനായി ബാഴ്‌സയ്ക്ക് നിരവധി കാര്യങ്ങൾ ത്യജിക്കേണ്ടി വരുമായിരുന്നു. അതിൽ പ്രധാനമായി താരങ്ങളെ വിൽക്കുന്നതും ശമ്പളം കുറയ്‌ക്കുന്നതുമടയ്‌ക്കംമുള്ള കാര്യങ്ങൾ. എന്നാൽ തന്നെ ടീമിലെടുക്കുന്നതിനായി ബാഴ്‌സലോണ അത്തരം കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ലെന്നും അതിന്‍റെ ഉത്തരാവാദിത്തം ഏറ്റെടുക്കാനുമാകില്ലെന്നാണ് മെസി പറഞ്ഞത്. എന്‍റ ഭാവി ഞാൻ മറ്റൊരാളുടെ കൈകളില്‍ ഏല്‍പ്പിക്കാന്‍ ഇഷ്‌ടപ്പെടുന്നില്ലെന്നും മെസി കൂട്ടിച്ചേർത്തു.

ഇതിഹാസ പരിശീലകനായ പെപ് ഗ്വാർഡിയോളയും വൈകാതെ സാവിയും ഇനിയെസ്റ്റയുമടക്കമുള്ള സുവർണ തലമുറയിലെ ഒരോരുത്തരായി ക്ലബിൽ നിന്ന് പടിയിറങ്ങിയതും അതിനൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധികളും നേരിട്ട ബാഴ്‌സയ്‌ക്ക് പഴയം പ്രതാപം നഷ്‌ടമായിരുന്നു. എന്നാൽ ഇത്തവണ ലാലിഗ കിരീടം നേടിയ കറ്റാലൻ ക്ലബ് പഴയ പ്രതാപത്തിലേക്കുള്ള മടക്കത്തിന്‍റെ പാതയിലാണ്. പ്രഗൽഭരായ ഒരുപിടി യുവതാരങ്ങളാണ് ബാഴ്സയുടെ സ്വപ്‌നക്കുതിപ്പിന് ചിറകുനൽകുന്നത്. ഇനിയും രണ്ടോ മൂന്നോ വർഷം മാത്രം മുൻ നിര ലീഗുകളിൽ തുടരാനാകുന്ന മെസി തനിക്ക് പകരമായി ഇത്തരം ഭാവി താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കുന്നതിനെ ഇഷ്‌ടപ്പെടുന്നില്ലെന്നാണ് പ്രസ്‌താവന നൽകുന്ന സൂചന.

ALSO READ : 'ആ ആഗ്രഹം നടന്നില്ല... മനസുതുറന്ന് മെസി', ആശംസയുമായി ബാഴ്‌സയും..

ബാഴ്‌സലോണയുമായുള്ള ബന്ധം തുടരാൻ താൻ ഇഷ്‌ടപ്പെടുന്നു. ബാഴ്‌സലോണയിലേക്ക് തിരികെയെത്തുമെന്നത് മുമ്പെ തീരുമാനിച്ചുറപ്പിച്ചതാണ്. ഭാവിയിൽ ക്ലബിനെ സഹായിക്കാനുകുമെന്നാണ് പ്രതീക്ഷയെന്നും കാരണം ഈ ടീമിനെ താൻ അത്രയേറെ ഇഷ്‌ടപ്പെടുന്നുവെന്നും മെസി വ്യക്‌തമാക്കി. ബാഴ്‌സ ആരാധകരുടെ എല്ലാ പിന്തുണയ്ക്കും നന്ദിയർപ്പിച്ച മെസി തീർച്ചയായും ക്ലബിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നതായും പറഞ്ഞു.

Last Updated : Jun 8, 2023, 3:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.