ETV Bharat / sports

MADRID OPEN: മുന്നേറ്റം അനായസം; പോളണ്ട് താരത്തെ തോല്‍പ്പിച്ച് ജോക്കേവിച്ച് സെമിയില്‍ - എടിപി ടെന്നീസ്

ലോക മൂന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍, സ്‌പെയിന്‍ താരം കാര്‍ലോസ് അല്‍കാരസ് മത്സരത്തിലെ വിജയിയെയാണ് സെമിയില്‍ ജോക്കോവിച്ച് നേരിടുന്നത്

Sports  madrid open  atp tour  novack djokovic  മാഡ്രിഡ് ഓപ്പണ്‍ സെമിഫൈനല്‍  എടിപി ടെന്നീസ്  നൊവാക് ജോക്കോവിച്ച് സെമിയില്‍
MADRID OPEN: മുന്നേറ്റം അനായസം; പോളണ്ട് താരത്തെ തോല്‍പ്പിച്ച് ജോക്കേവിച്ച് സെമിയില്‍
author img

By

Published : May 6, 2022, 10:41 PM IST

മാഡ്രിഡ്: ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണ്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. പോളണ്ടിന്‍റെ ഹുബെർട്ട് ഹർകാക്‌സിനെ 6-3, 6-4 എന്ന സ്‌കോറിനാണ് സെര്‍ബിയന്‍ താരം പരാജയപ്പെടുത്തിയത്. ഏഴാമത്തെ പ്രാവശ്യമാണ് ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണ്‍ സെമിയില്‍ പ്രവേശിക്കുന്നത്.

കളിമണ്‍ കോര്‍ട്ടില്‍ അട്ടിമറിപ്രതീകഷിച്ചെത്തിയ പോളിഷ്‌ താരത്തിന് മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്നത് ജോക്കോവിച്ചിന് അനായാസ ജയം സമ്മാനിക്കുകയായിരുന്നു. സ്പെയിനില്‍ നിന്ന് നാലാം കിരീടമാണ് ജോക്കേ ലക്ഷ്യമിടുന്നത്. 72-ാം തവണയാണ് ജോക്കോവിച്ച് മാസ്റ്റേഴ്സ് 1000 ടൂർണമെന്റിന്റെ സെമിയിലേക്ക് മുന്നേറുന്നത്.

76 തവണ അവസാന നാലില്‍ പ്രവേശിച്ച നദാൽ മാത്രമാണ് പട്ടികയില്‍ ജോക്കോവിച്ചിന് മുന്നിലുള്ള താരം. ലോക മൂന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍, സ്‌പെയിന്‍ താരം കാര്‍ലോസ് അല്‍കാരസ് മത്സരത്തിലെ വിജയിയെ ആയിരിക്കും ജോക്കോ സെമിയില്‍ നേരിടുക. ഇതിനാല്‍ത്തന്നെ 35 കാരനായ നദാലിന്‍റെയും 19 കാരനായ കാര്‍ലോസിന്‍റെയും പോരാട്ടം ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.