ലണ്ടൻ: ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ ബെന്‍ഫിക്കയോട് 3-3 ന്‍റെ സമനില വഴങ്ങിയെങ്കിലും സെമിയിൽ കടന്ന് ലിവര്‍പൂൾ. ആദ്യപാദ ക്വാര്‍ട്ടറിലെ വിജയത്തിന്‍റെ മുൻതൂക്കത്തിൽ ഇരുപാദങ്ങളിലുമായി 6-4 ന്‍റെ ജയത്തോടെയാണ് അവസാന നാലിൽ ഇടം ഉറപ്പാക്കിയത്. ആദ്യപാദത്തില്‍ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്‍റെ ജയം.
-
𝗜𝗡𝗧𝗢 𝗧𝗛𝗘 #UCL 𝗦𝗘𝗠𝗜-𝗙𝗜𝗡𝗔𝗟𝗦 𝗪𝗘 𝗚𝗢! 🤩 pic.twitter.com/GxPPrYb6xq
— Liverpool FC (@LFC) April 13, 2022 " class="align-text-top noRightClick twitterSection" data="
">𝗜𝗡𝗧𝗢 𝗧𝗛𝗘 #UCL 𝗦𝗘𝗠𝗜-𝗙𝗜𝗡𝗔𝗟𝗦 𝗪𝗘 𝗚𝗢! 🤩 pic.twitter.com/GxPPrYb6xq
— Liverpool FC (@LFC) April 13, 2022𝗜𝗡𝗧𝗢 𝗧𝗛𝗘 #UCL 𝗦𝗘𝗠𝗜-𝗙𝗜𝗡𝗔𝗟𝗦 𝗪𝗘 𝗚𝗢! 🤩 pic.twitter.com/GxPPrYb6xq
— Liverpool FC (@LFC) April 13, 2022
രണ്ടാം പാദത്തില്‍ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളാണാദ്യം ഗോൾ നേടിയത്. 21-ാം മിനിറ്റില്‍ ഇബ്രഹീം കൊനാറ്റയുടെ വകയായിരുന്നു ഗോള്‍. 32ാം മിനുട്ടില്‍ ഗോണ്‍സാലോ റാമോസ് ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ റോബര്‍ട്ട് ഫിര്‍മീഞ്ഞോയുടെ ഇരട്ട ഗോളില്‍ ലിവര്‍പൂള്‍ വീണ്ടു ലീഡ് നേടിയെങ്കിലും അത് നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
-
Two assists for the Greek Scouser tonight 👏 pic.twitter.com/SyHX6UBZJB
— Liverpool FC (@LFC) April 13, 2022 " class="align-text-top noRightClick twitterSection" data="
">Two assists for the Greek Scouser tonight 👏 pic.twitter.com/SyHX6UBZJB
— Liverpool FC (@LFC) April 13, 2022Two assists for the Greek Scouser tonight 👏 pic.twitter.com/SyHX6UBZJB
— Liverpool FC (@LFC) April 13, 2022
73-ാം മിനിറ്റില്‍ റോമന്‍ യാരംചുക്കിലൂടെ ബെന്‍ഫിക്ക ഒരു ഗോള്‍കൂടി തിരിച്ചടിച്ച് ലീഡ് ഒന്നാക്കി കുറച്ചു. 81-ാം മിനിറ്റില്‍ ഡാര്‍വിന്‍ നൂനസിന്‍റെ ഗോളിലായിരുന്നു ബെന്‍ഫിക്ക സമനില പിടിച്ചത്. ഏപ്രില്‍ 27ന് നടക്കുന്ന സെമി ഫൈനലില്‍ ലിവര്‍പൂള്‍ വിയ്യാറയലിനെ നേരിടും. ബയേണ്‍ മ്യൂണിക്കിനെ തോല്‍പിച്ചാണ് വിയ്യാറയല്‍ സെമി ഫൈനല്‍ ഉറപ്പിച്ചിട്ടുള്ളത്.
-
🗣️ Darwin Núñez, Benfica forward: "Benfica proved that we are great; we left everything out on the pitch. We're going home with our heads held high."#UCL pic.twitter.com/PQebFzHVaV
— UEFA Champions League (@ChampionsLeague) April 13, 2022 " class="align-text-top noRightClick twitterSection" data="
">🗣️ Darwin Núñez, Benfica forward: "Benfica proved that we are great; we left everything out on the pitch. We're going home with our heads held high."#UCL pic.twitter.com/PQebFzHVaV
— UEFA Champions League (@ChampionsLeague) April 13, 2022🗣️ Darwin Núñez, Benfica forward: "Benfica proved that we are great; we left everything out on the pitch. We're going home with our heads held high."#UCL pic.twitter.com/PQebFzHVaV
— UEFA Champions League (@ChampionsLeague) April 13, 2022