ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം. ആൻഫീൽഡിൽ നടക്കുന്ന പോരാട്ടത്തിൽ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും കൊമ്പുകോർക്കും. കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്‌റ്റർ സിറ്റിയുമായി ഇഞ്ചോടിഞ്ച് പോരടിക്കുന്ന ലിവർപൂളും ആദ്യ നാലിൽ ഇടം പിടിക്കാൻ യുണൈറ്റഡും നേർക്കുനേർ വരുമ്പോൾ ലിവർപൂളിന്‍റെ തട്ടകമായ ആൻഫീൽഡിൽ ആവേശമിരട്ടിയാകും.
ഇന്ന് വിജയിച്ചാൽ ലിവർപൂളിന് മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ഒന്നാമത് എത്താം. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇരുപതാം ലീഗ് കിരീടം എന്ന വലിയ ലക്ഷ്യത്തിലേക്ക് ലിവർപൂളിന് അടുക്കാൻ ഈ വിജയം സഹായിക്കും. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തുെം ലിവർപൂളിനെ തടയുക എന്നതാവും ചെകുത്താൻമാരുടെ ലക്ഷ്യം.
-
Next up, a return to @PremierLeague action against @ManUtd 👊#LIVMUN pic.twitter.com/qgQq6pDhps
— Liverpool FC (@LFC) April 18, 2022 " class="align-text-top noRightClick twitterSection" data="
">Next up, a return to @PremierLeague action against @ManUtd 👊#LIVMUN pic.twitter.com/qgQq6pDhps
— Liverpool FC (@LFC) April 18, 2022Next up, a return to @PremierLeague action against @ManUtd 👊#LIVMUN pic.twitter.com/qgQq6pDhps
— Liverpool FC (@LFC) April 18, 2022
ALSO READ: ലാ ലിഗ | ക്യാംപ് നൗവിൽ ബാഴ്‌സയെ അട്ടിമറിച്ച് കാഡിസ്, ലീഗിൽ അപരാജിത കുതിപ്പിന് അന്ത്യം
നിലവിലെ ഫോം വെച്ച് ലിവർപൂളിന് തന്നെയാണ് ഇന്ന് മുൻതൂക്കം. പൊതുവെ ദയനീയമായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസ് ഇന്ന് ലിവർപൂൾ അറ്റാക്കിന് മുന്നിൽ എങ്ങനെ പിടിച്ചുനിൽക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.