ETV Bharat / sports

UCL |ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ; ആദ്യ പാദം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ

author img

By

Published : Apr 6, 2022, 8:57 AM IST

അത്ലറ്റിക്കോ മാഡ്രിഡിന്‍റെ പതിനൊന്ന് താരങ്ങളും പ്രതിരോധത്തിലൂന്നി ബസ് പാർക്കിങ് നടത്തിയപ്പോൾ കെവിൻ ഡി ബ്രൂയ്‌ൻ നേടിയ ഗോളിലാണ് സിറ്റി ജയം നേടിയത്.

ucl 2022  uefa champions league  ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ  champions league results  ബെൻഫിക്കയെ 3-1ന് വീഴ്ത്തി ലിവർപൂൾ,  അത്ലറ്റിക്കോയെ ഒരു ഗോളിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി  Manchester City beat Atletico by one goal  Liverpool beat Benfica 3-1  UCL |ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ; ആദ്യ പാദം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ  liverpool-manchester-city-won-champions-league-first-leg  Liverpool and Manchester city won  champions league quarter final first leg  ക്വാർട്ടർ ഫൈനലിന്‍റെ ആദ്യ പാദ മത്സരം  കെവിൻ ഡി ബ്രൂയ്‌ൻ നേടിയ ഗോളിലാണ് സിറ്റി ജയം നേടിയത്  ഇബ്രാഹിം കൊനാറ്റെ, സാഡിയോ മാനേ, ലൂയിസ് ഡയസ് എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടി
UCL |ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ; ആദ്യ പാദം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ

മാഞ്ചസ്‌റ്റർ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്‍റെ ആദ്യ പാദ മത്സരങ്ങളിൽ പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും ജയം. മാഞ്ചസ്റ്റർ സിറ്റി ഏകപക്ഷീയമായ ഒരു ഗോളിന് അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചു. ബെൻഫിക്കയെ അവരുടെ മൈതാനത്ത് നേരിട്ട ലിവർപൂൾ ഒന്നിനെതിരെ മൂന്ന് ഗോളിന്‍റെ ജയമാണ് നേടിയത്.

  • ⏰ RESULTS ⏰

    Quarter-finals 🔥

    🔵 Man. City claim first-leg win; De Bruyne nets second-half clincher

    🔴 Konaté, Mané & Luis Díaz inspire Liverpool in Lisbon; Darwin Núñez scores Benfica consolation

    🤔 Second-leg predictions?#UCL

    — UEFA Champions League (@ChampionsLeague) April 5, 2022 " class="align-text-top noRightClick twitterSection" data=" ">

മാഞ്ചസ്റ്റർ സിറ്റിയുടെ ആക്രമണ ഫുട്ബോളിനെ തടയാൻ പ്രതിരോധക്കളിയാണ് അത്‍ലറ്റിക്കോ മാഡ്രിഡ് പുറത്തെടുത്തത്. പതിനൊന്ന് താരങ്ങളും പ്രതിരോധത്തിലൂന്നി ബസ് പാർക്കിങ് നടത്തിയപ്പോൾ കെവിൻ ഡി ബ്രൂയ്‌ൻ നേടിയ ഗോളിലാണ് സിറ്റി ജയം നേടിയത്. 70-ാം മിനിറ്റിൽ ഫിൽ ഫോഡൻ നൽകിയ പാസിൽ നിന്നാണ് ഡി ബ്രൂയ്‌ൻ അത്ലറ്റിക്കോ വലയിൽ പന്തെത്തിച്ചത്.

ഡിബ്രുയിന്‍റെ ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളാണിത്. മത്സരത്തിൽ 71 ശതമാനം പന്തും കൈവച്ച സിറ്റി 15 ഷോട്ടുകളാണ് ഉതിർത്തത്. എങ്കിലും, ഇതിൽ രണ്ടെണ്ണം മാത്രമായിരുന്നു ഷോട്ട് ഓൺ ടാർഗറ്റ്. മറുവശത്ത്, ഒരു ഷോട്ട് പോലും ഉതിർക്കാതെയാണ് അത്ലറ്റിക്കോ കളം വിട്ടത്. അടുത്ത ആഴ്‌ച മാഡ്രിഡിലാണ് രണ്ടാം പാദ ക്വാർട്ടർ മത്സരം.

ALSO READ: ഇടപെട്ട് മാക്രോണും ഖത്തർ അമീറും; എംബാപ്പെ പിഎസ്‌ജിയില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്

ബെൻഫിക്കക്കെതിരെ ഇബ്രാഹിം കൊനാറ്റെ, സാഡിയോ മാനേ, ലൂയിസ് ഡയസ് എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. ബെൻഫിക്കയുടെ ആശ്വാസഗോൾ ഡാർവിൻ നൂനെസിന്‍റെ വകയായിരുന്നു. 17ാം മിനിറ്റിൽ റൊബെർട്‌സന്‍റെ കോർണറിൽ നിന്ന് ഹെഡറിലൂടെയാണ് കൊനാറ്റെ ലിവർപൂളിനെ മുന്നിലെത്തിച്ചത്. കൊനാറ്റെയുടെ ലിവർപൂൾ കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്.

  • Darwin Núñez, Benfica striker: "Liverpool are a great team but we are not afraid of them. We will work to get a good result in the second leg."#UCL pic.twitter.com/jr9fzP7icZ

34-ാം മിനിറ്റിൽ ഡയസിന്‍റെ പാസിൽ നിന്നും ഗോൾ നേടിയ മാനെ ലിവർപൂളിന്‍റെ ലീഡ് ഇരട്ടിയാക്കി. 49-ാം മിനിറ്റിൽ കൊനാറ്റയുടെ പിഴവ് മുതലെടുത്ത് ഡാർവിൻ നുനെസ് ആണ് മത്സരത്തിൽ ബെൻഫിക്കയുടെ ഏക ഗോൾ നേടിയത്. ഈ ഗോളിലൂടെ ബെൻഫിക്ക തിരിച്ചുവരവിന്‍റെ സൂചനകൾ നൽകി. എന്നാൽ 87ാം മിനിറ്റിൽ ലൂയിസിന്‍റെ ഗോൾ കൂടെ വന്നതോടെ ലിവര്‍പൂൾ ജയമുറപ്പാക്കി. ആൻഫീൽഡിൽ നടക്കുന്ന രണ്ടാം പാദത്തിൽ ലിവർപൂളിനെ മറികടയ്‌ക്കുക എന്നത് ബെന്‍ഫിക്കയ്ക്ക് എളുപ്പമാകില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.