ETV Bharat / sports

'ബെസ്റ്റ് ഇന്‍ ദ വേള്‍ഡ്, ലയണല്‍ മെസി...';ഫിഫയുടെ മികച്ച താരമായി അര്‍ജന്‍റീനന്‍ നായകന്‍

author img

By

Published : Feb 28, 2023, 6:28 AM IST

Updated : Feb 28, 2023, 7:17 AM IST

ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെ, കരീം ബെന്‍സേമ എന്നിവരെ വോട്ടെടുപ്പില്‍ പിന്നിലാക്കിയാണ് മെസി ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കിയത്. ബാഴ്‌സലോണയുടെ അലക്‌സിയ പുട്ടെല്ലസാണ് മികച്ച വനിത താരം

lionel messi  fifa the best awards 2022  fifa the best lionel messi  fifa  messi  fifa awards 2022  ലയണല്‍ മെസി  അര്‍ജന്‍റീന  ഫിഫ ദി ബെസ്റ്റ്  ഫിഫ
Messi

പാരിസ്: ലോകകപ്പ് നേട്ടം ഉള്‍പ്പെട്ട ലയണല്‍ മെസിയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രകടനങ്ങള്‍ക്ക് മാറ്റുകൂട്ടി ഫിഫയുടെ പുരസ്‌കാര തിളക്കവും. 2022ലെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള 'ഫിഫ ദി ബെസ്റ്റ്' പുരസ്‌കാരത്തിനാണ് അര്‍ജന്‍റൈന്‍ നായകന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഫ്രാന്‍സ് താരങ്ങളായ കിലിയന്‍ എംബാപ്പെ, കരീം ബെന്‍സേമ എന്നിവരെ വോട്ടെടുപ്പില്‍ മറികടന്നാണ് മെസിയുടെ നേട്ടം.

മെസി ഇത് രണ്ടാം തവണയാണ് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. നേരത്തെ 2019ല്‍ ആയിരുന്നു അര്‍ജന്‍റീനന്‍ നായകന്‍റെ ആദ്യത്തെ നേട്ടം. ഖത്തര്‍ ലോകകപ്പിലെ മിന്നും പ്രകടനമാണ് ഇത്തവണ 35-കാരനായ മെസിയെ ഫിഫ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ഖത്തര്‍ ലോകകപ്പില്‍ 7 ഗോളടിച്ച മെസി മൂന്നെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്‌തിരുന്നു. സൗദി അറേബ്യയോട് തോറ്റ് തുടങ്ങിയ അര്‍ജന്‍റീനയെ കിരീടത്തിലേക്കെത്തിച്ചത് മെസിയുടെ നായക മികവ് കൂടിയാണ്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരത്തിനും മെസി നേരത്തെ അര്‍ഹനായിരുന്നു.

  • ✅ The Best FIFA Men's Player: Lionel Messi
    ✅ The Best FIFA Men's Coach: Lionel Scaloni
    ✅ The Best FIFA Men's Goalkeeper: Emiliano Martínez

    Argentina swept The Best FIFA Awards 🇦🇷🏆 pic.twitter.com/Y30NIoCFyg

    — ESPN FC (@ESPNFC) February 27, 2023 " class="align-text-top noRightClick twitterSection" data=" ">

മികച്ച വനിത താരം, അലക്‌സിയ പുട്ടെല്ലസ്: ബാഴ്‌സലോണയുടെ അലക്‌സിയ പുട്ടെല്ലസാണ് മികച്ച വനിത താരം. തുടര്‍ച്ചയായ രണ്ടാം തവണയാണ് സ്പാനിഷ് താരം ഫിഫ പുരസ്‌കാരത്തിന് അര്‍ഹയാകുന്നത്. എഫ്‌സി ബാഴ്‌സലോണയെ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സ്‌പാനിഷ് ലീഗ് കിരീടത്തിലേക്കെത്തിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചത് പുട്ടെല്ലസാണ്.

അലക്‌സിയ പുട്ടെല്ലസ്

ഇംഗ്ലണ്ടിന്‍റെ സറീന വീഗ്‌മാന്‍ മികച്ച വനിത പരിശീലകയ്‌ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ മേരി എര്‍പ്‌സ് മികച്ച വനിത ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു.

'ബെസ്റ്റ് അര്‍ജന്‍റീന': ലോക ഫുട്‌ബോള്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീന മയം ആയിരുന്നു പാരിസില്‍ നടന്ന ഫിഫ ദ ബെസ്റ്റ് പുരസ്‌കാര ചടങ്ങ്. മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം അര്‍ജന്‍റീനയുടെ ലയണല്‍ മെസി സ്വന്തമാക്കി.

lionel messi  fifa the best awards 2022  fifa the best lionel messi  fifa  messi  fifa awards 2022  ലയണല്‍ മെസി  അര്‍ജന്‍റീന  ഫിഫ ദി ബെസ്റ്റ്  ഫിഫ  അലക്‌സിയ പുട്ടെല്ലസ്  ലിയോണല്‍ സ്‌കലോണി  എമിലിയാനോ മാര്‍ട്ടിനെസ്  അര്‍ജന്‍റീന ആരാധകര്‍  Alexia Putellas  Alexia Putellas fifa award
അര്‍ജന്‍റീന ആരാധകര്‍

മികച്ച പരിശീലകനായി ലിയോണല്‍ സ്‌കലോണിയും, ഗോള്‍ കീപ്പറായി എമിലിയാനോ മാര്‍ട്ടിനെസുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ ബെസ്റ്റ് ഫാന്‍സ് അവാര്‍ഡ് നേടിയതാകട്ടെ അര്‍ജന്‍റീനയുടെ ആരാധകരും.

Last Updated : Feb 28, 2023, 7:17 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.