ETV Bharat / sports

Champions League |ചാമ്പ്യൻസ് ലീഗിൽ അപൂർവ റെക്കോഡുമായി മെസി; പിഎസ്‌ജിക്ക് സമനില - Champions League

ബെൻഫികക്കെതിരായ മത്സരത്തിന്‍റെ 22-ാം മിനുറ്റിൽ നേടിയ ഗോളിലാണ് ലയണൽ മെസി ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ അപൂർവ നേട്ടത്തിനുടമായയത്.

Lionel Messi sets new Champions League record  Lionel Messi  പിഎസ്‌ജി  യുവേഫ ചാമ്പ്യൻസ് ലീഗ്  ചാമ്പ്യൻസ് ലീഗ്  പിഎസ്‌ജി vs ബെൻഫിക  PSG vs Benfica  ലയണൽ മെസി
Champions League |ചാമ്പ്യൻസ് ലീഗിൽ അപൂർവ റെക്കോഡുമായി മെസി; പിഎസ്‌ജിക്ക് സമനില
author img

By

Published : Oct 6, 2022, 9:52 AM IST

ലിസ്‌ബൺ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ പിഎസ്‌ജിക്ക് സമനില. ബെൻഫികക്കെതിരായ മത്സരത്തിൽ 1-1 ന്‍റെ സമനിലയാണ് പിഎസ്‌ജി വഴങ്ങിയത്. ലയണൽ മെസിയുടെ മനോഹരമായ ഗോളിന് മുന്നിലെത്തിയ പിഎസ്‌ജിയെ ഡാനിലോയുടെ സെൽഫ്‌ ഗോളിലൂടെയാണ് ബെൻഫിക ഒപ്പമെത്തിയത്.

ലിസ്‌ബണിൽ ആദ്യം ഇരുപത് മിനുറ്റുകളിൽ ബെൻഫികയുടെ മൂന്നേറ്റമായിരുന്നു കാണാനായത്. 8, 14 മിനുറ്റുകളിൽ ഗോൺസലോ റാമോസിന്‍റെ ഗോളെന്നുറപ്പിച്ച രണ്ട് അവസരങ്ങളാണ് പിഎസ്‌ജി ഗോൾകീപ്പർ ഡൊണറുമ്മ രക്ഷപ്പെടുത്തിയത്.

പതിയെ പന്ത് കൈവശം വെച്ച് മത്സരത്തിലേക്ക് തിരിച്ചുവന്ന പിഎസ്‌ജി 22-ാം മിനുറ്റിലാണ് ലീഡെടുത്തത്. മെസി - എംബപ്പെ - നെയ്‌മർ ത്രയത്തിന്‍റെ മനോഹരമായ മുന്നേറ്റത്തിനൊടുവിലാണ് ഗോൾ പിറന്നത്. മൈതാന മധ്യത്തിൽ നിന്നും പന്തുമായി കുതിച്ച മെസി നൽകിയ പാസ് നെയ്‌മറിലെത്തി. പ്രതിരോധ താരങ്ങൾക്കിടയിലൂടെ നെയ്‌മർ നൽകിയ പാസ് ഗോൾകീപ്പർക്ക് അവസരം നൽകാതെ മനോഹരമായ കേർളിങ് ഷോട്ടിലൂടെ വലയിലെത്തിച്ചു.

ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയാണ് പിഎസ്‌ജി ഗോൾ വഴങ്ങിയത്. എൻസോ ഫെർണാണ്ടസിന്‍റെ ക്രോസ് ക്ലിയർ ചെയ്യുന്നതിനിടെ ഡാനിലോയുടെ ഹെഡർ സ്വന്തം വലയിൽ കയറുകയായിരുന്നു.

മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ പിഎസ്‌ജി കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനായില്ല. ഹകീമിയുടെയും എംബാപ്പെയുടെയും ഷോട്ടുകൾ ബെൻഫികൻ ഗോൾകീപ്പർ രക്ഷപ്പെടുത്തിയതോടെ മത്സരം സമനിലയിൽ ഒതുങ്ങി.

റെക്കോഡുമായി മെസി; ബെൻഫികക്കെതിരായ മത്സരത്തിൽ നേടിയ മനോഹര ഗോളിൽ റെക്കോഡ് സ്വന്തമാക്കി സൂപ്പർ താരം ലയണൽ മെസി. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ 40 വ്യത്യസ്‌ത ടീമുകൾക്കെതിരെ ഗോളടിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് സ്വന്തം പേരിലാക്കിയത്. 38 വ്യത്യസ്‌ത ടീമുകൾക്കെതിരെ ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാമത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാത്തതിനാൽ ക്രിസ്റ്റ്യാനോക്ക് മെസിയുടെ റെക്കോഡ് മറികടക്കാനാകില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.