ETV Bharat / sports

Lionel Messi on retirement 'അര്‍ജന്‍റൈന്‍ കോമ്രേഡ്‌സ് ഇത് നിങ്ങള്‍ക്കും കൂടിയുള്ളതാണ്', മെസിയും വിരമിക്കലും... - ബാലണ്‍ ദ്യോര്‍

Lionel Messi on retirement ഫുട്ബോളിൽ ഒരു നീണ്ട ഭാവിയെക്കുറിച്ച് താനിപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് അര്‍ജന്‍റൈന്‍ ഇതിഹാസ താരം ലയണല്‍ മെസി.

Lionel Messi  Lionel Messi wins Eighth Ballon d Or  Lionel Messi wins Ballon d Or 2023  lionel messi on retirement  Diego Maradona  ലയണല്‍ മെസി  ലയണല്‍ മെസി വിരമിക്കല്‍  ബാലണ്‍ ദ്യോര്‍  ബാലണ്‍ ദ്യോര്‍ 2023  ഡീഗോ മറഡോണ
Lionel Messi on retirement Ballon d Or Diego Maradona
author img

By ETV Bharat Kerala Team

Published : Oct 31, 2023, 12:35 PM IST

പാരീസ്: എട്ടാം ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തിന്‍റെ നിറവിലാണ് അര്‍ജന്‍റൈന്‍ ഇതിഹാസ താരം ലയണല്‍ മെസി (Lionel Messi Wins 8th Ballon d'Or). യുവതാരങ്ങളായ എര്‍ലിങ് ഹാലന്‍ഡ് (Erling Haaland), കിലിയന്‍ എംബാപ്പെ (Kylian Mbappe) എന്നിവരെ പിന്തള്ളക്കൊണ്ടാണ് ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മെസി വീണ്ടും ഫ്രഞ്ച് ന്യൂസ് മാഗസിനായ ഫ്രാന്‍സ് ഫുട്‌ബോള്‍ നല്‍കുന്ന പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്. ഇതിന് പിന്നാലെ തന്‍റെ കരിയര്‍ ഇനി ദീര്‍ഘകാലത്തേക്ക് തുടരില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് 36-കാരന്‍.

എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്‍റില്‍ താനുണ്ടാവുമെന്ന സൂചനയും അര്‍ജന്‍റൈന്‍ ക്യാപ്റ്റന്‍ നല്‍കി. ബാലണ്‍ ദ്യോര്‍ പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം സംസാരിക്കവെയാണ് ലയണല്‍ മെസി തന്‍റെ ഭാവിയെക്കുറിച്ച് മനസ് തുറന്നത്. മെസിയുടെ വാക്കുകള്‍ ഇങ്ങനെ......

" ഇതിന് മുമ്പ് ഞാന്‍ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നേടുന്നത് അര്‍ജന്‍റീനയ്‌ക്കൊപ്പം കോപ്പ അമേരിക്ക വിജയിച്ചപ്പോഴായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ നേട്ടം ഏറെ സ്‌പെഷ്യലാണ്. കാരണം ഞങ്ങൾ ലോകകപ്പ് നേടിയതിന് ശേഷമാണ് ഇതെന്നെത്തേടി വന്നിരിക്കുന്നത്. എല്ലാവരും വിജയിക്കാന്‍ ആഗ്രഹിക്കുന്ന കിരീടമാണിത്.

ആ വിജയം എനിക്ക് സ്വപ്ന സാക്ഷാത്കാരമാണ്. എന്‍റെ സഹതാരങ്ങൾക്കും രാജ്യത്തിനും അങ്ങനെ തന്നെയാണ്. ഫുട്ബോളിൽ ഒരു നീണ്ട ഭാവിയെക്കുറിച്ച് ഞാനിപ്പോള്‍ ചിന്തിക്കുന്നില്ല. ഇപ്പോഴത്തെ ഒരോ നിമിഷങ്ങളും ഞാന്‍ ഏറെ ആസ്വദിക്കുകയാണ്.

അടുത്ത വര്‍ഷം യുഎസിൽ കോപ്പ അമേരിക്ക മത്സരങ്ങൾ നടക്കാനിരിക്കുകയാണ്. അതേക്കുറിച്ചാണ് ഞാനിപ്പോള്‍ ചിന്തിക്കുന്നത്. അവിടെ നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ ഞങ്ങള്‍ക്ക് മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. മറ്റ് കാര്യങ്ങളില്‍ അതിന് ശേഷമാവും തീരുമാനമെടുക്കുന്നത്" ലയണല്‍ മെസി പറഞ്ഞു.

തനിക്ക് ലഭിച്ച പുരസ്‌കാരം സഹതാരങ്ങള്‍ക്കും ഡീഗോ മറഡോണയ്‌ക്ക് സമര്‍പ്പിക്കുന്നതായും ലയണല്‍ മെസി പറഞ്ഞു. ഇതിഹാസ താരത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ കൂടിയാണ് മെസിയെ എട്ടാം ബാലണ്‍ ദ്യോര്‍ പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത് (Lionel Messi paid tribute to Diego Maradona After winning Eighth Ballon d'Or ).

"ലോകത്തെ ഏറ്റവും മികച്ച ടീമിന്‍റെ ഭാഗമാകാൻ കഴിഞ്ഞുവെന്നത് എന്‍റെ ഭാഗ്യമാണ്. കിരീടങ്ങള്‍ വിജയിക്കുക എന്നത് വ്യക്തിപരമായി ഒരുപാട് സന്തോഷം തരുന്ന കാര്യാണ്. എനിക്ക് നേടാന്‍ കഴിഞ്ഞിട്ടുള്ള ബാലണ്‍ ദ്യോര്‍ പുരസ്കാരങ്ങള്‍ എല്ലാം തന്നെ ഓരോ കാരണങ്ങളാല്‍ ഏറെ സ്‌പെഷ്യലാണ്.

ഡീഗോ മറഡോണയുടെ ജന്മദിനമാണിന്ന്. മികച്ച കളിക്കാരും പരിശീലകരും ഫുട്ബോളിനെ ഏറെ ഇഷ്ടപ്പെടുന്ന ആളുകളുമുള്ള ഈ വേദിയിൽ ഞാൻ അദ്ദേഹത്തെ ഓർക്കുന്നു. പിറന്നാൾ ആശംസകൾ ഡീഗോ, ഈ കിരീടവും ഈ ട്രോഫിയും നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അര്‍ജന്‍റൈന്‍ കോമ്രേഡ്‌സ് ഇത് നിങ്ങള്‍ക്ക് കൂടിയുള്ളതാണ്"- ലയണല്‍ മെസി വ്യക്തമാക്കി.

ALSO READ: Lionel Messi Wins Ballon d Or 2023 മെസിയുടെ 'ബാലണ്‍ ദ്യോര്‍', ചരിത്ര നേട്ടം സ്വന്തമാക്കി സൂപ്പര്‍ താരം; ഐതന ബോണ്‍മറ്റി മികച്ച വനിത താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.