ETV Bharat / sports

Lionel Messi Ballon d'Or മറഡോണയുടെ പിറന്നാള്‍ ദിനത്തില്‍ മെസിയ്‌ക്ക് ബാലണ്‍ ദ്യോര്‍; പുരസ്‌കാരം ഫുട്‌ബോള്‍ ഇതിഹാസത്തിന് സമര്‍പ്പിച്ച് താരം. - മെസിയുടെ ബാലണ്‍ ദ്യോര്‍ നേട്ടങ്ങള്‍

Lionel Messi Dedicates Ballon d Or To Maradona: എട്ടാം ബാലണ്‍ ദ്യോര്‍ പുരസ്‌കാരം ഡീഗോ മറഡോണയ്‌ക്ക് സമര്‍പ്പിക്കുന്നുവെന്ന് അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി.

Lionel Messi  Ballon d Or  Ballon d Or 2023  Lionel Messi Dedicates Ballon d Or To Maradona  Lionel Messi Tribute To Diego Maradona  ബാലണ്‍ ദ്യോര്‍  ബാലണ്‍ ദ്യോര്‍ ലയണല്‍ മെസി  ലയണല്‍ മെസി ഡീഗോ മറഡോണ  മെസിയുടെ ബാലണ്‍ ദ്യോര്‍ നേട്ടങ്ങള്‍  Lionel Messi Stats In Fifa World Cup 2022
Lionel Messi Ballon d'Or
author img

By ETV Bharat Kerala Team

Published : Oct 31, 2023, 8:20 AM IST

പാരിസ്: എട്ടാം തവണയും ബാലണ്‍ ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി (Lionel Messi Wins 8th Ballon d'Or). യുവതാരങ്ങളായ എര്‍ലിങ് ഹാലന്‍ഡ് (Erling Haaland), കിലിയന്‍ എംബാപ്പെ (Kylian Mbappe) എന്നിവരെ മറികടന്നുകൊണ്ടാണ് 2023ലെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം ലയണല്‍ മെസി നേടിയെടുത്തത്. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് താരത്തിന്‍റെ പുരസ്‌കാര നേട്ടം.

ഇടവേളയ്‌ക്ക് ശേഷമുള്ള ബാലണ്‍ ദ്യോര്‍ നേട്ടം അര്‍ജന്‍റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയ്‌ക്ക് സമര്‍പ്പിക്കുന്നുവെന്ന് മെസി പറഞ്ഞു. 'ഈ ടൈറ്റിലും ട്രോഫിയും ഞാന്‍ നിങ്ങളുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നു'- എന്നായിരുന്നു പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തില്‍ മെസി പറഞ്ഞത് (Lionel Messi Tribute To Diego Maradona). അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു (ഒക്‌ടോബര്‍ 30) ലയണല്‍ മെസി എട്ടാം ബാലണ്‍ ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കിയത്.

കഴിഞ്ഞ പ്രാവശ്യം റയല്‍ മാഡ്രിഡിന്‍റെ ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സേമയായിരുന്നു (Karim Benzema) ബാലണ്‍ ദ്യോര്‍ പുരസ്കാരത്തിന് അര്‍ഹനായത്. അന്ന്, 30 താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍പ്പോലും ഇടം പിടിക്കാന്‍ മെസിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍, ലോകകപ്പിലും കഴിഞ്ഞ സീസണിലും നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് മെസിയെ വീണ്ടും ബാലണ്‍ ദ്യോര്‍ പുരസ്‌കാര നേട്ടത്തിലേക്ക് എത്തിച്ചത്.

അര്‍ജന്‍റീന കിരീടം നേടിയ ഖത്തര്‍ ലോകകപ്പില്‍ ഏഴ് ഗോളും മൂന്ന് അസിസ്റ്റും ഉള്‍പ്പടെ പത്ത് ഗോള്‍ അവസരങ്ങളാണ് മെസി ക്രിയേറ്റ് ചെയ്‌തത് (Lionel Messi Stats In Fifa World Cup 2022). ഫ്രാന്‍സിനെതിരായ ഫൈനലില്‍ ഉള്‍പ്പടെ ഗോള്‍ നേടിയ മെസിയായിരുന്നു ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും നേടിയത്. 1986ന് ശേഷം അര്‍ജന്‍റീന നേടുന്ന ആദ്യ ലോകകപ്പ് കൂടിയായിരുന്നിത്.

നിലവില്‍ മേജര്‍ സോക്കര്‍ ലീഗില്‍ (MSL) ഇന്‍റര്‍ മയാമിക്ക് (Inter Miami) വേണ്ടി കളിക്കുന്ന മെസി കഴിഞ്ഞ സീസണില്‍ തന്‍റെ മുന്‍ ടീമായ പിഎസ്‌ജിക്ക് വേണ്ടിയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. ലീഗ് 1 ചാമ്പ്യന്മാരായ ഫ്രഞ്ച് ക്ലബിനായി 2022/23 സീസണില്‍ 41 മത്സരം കളിച്ച ലയണല്‍ മെസി 21 ഗോളാണ് നേടിയത് (Lionel Messi Stats In PSG 2022/23).

Also Read : Lionel Messi Wins Ballon d Or 2023 മെസിയുടെ 'ബാലണ്‍ ദ്യോര്‍', ചരിത്ര നേട്ടം സ്വന്തമാക്കി സൂപ്പര്‍ താരം; ഐതന ബോണ്‍മറ്റി മികച്ച വനിത താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.