ETV Bharat / sports

ഫ്രഞ്ച് ലീഗ് : പിഎസ്‌ജി വിജയ വഴിയില്‍ ; ബ്രെസ്റ്റിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചു

പിഎസ്‌ജിക്കായി ലക്ഷ്യം കണ്ടത് കിലിയന്‍ എംബാപ്പേ (32ാം മിനിട്ട്), തിലോ കെഹ്‌റര്‍ (53ാം മിനിട്ട്) എന്നിവര്‍

author img

By

Published : Jan 16, 2022, 12:32 PM IST

Ligue 1  Paris St-Germain beat Brest  psg vs Brest  പിഎസ്‌ജി-ബ്രെസ്റ്റ്  Kylian Mbappe on target  ഫ്രഞ്ച് ലീഗ്
ഫ്രഞ്ച് ലീഗ്: പിഎസ്‌ജി വിജയ വഴിയില്‍; ബ്രെസ്റ്റിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചു

പാരിസ് : ഫ്രഞ്ച് ലീഗില്‍ പിഎസ്‌ജി വിജയ വഴിയില്‍ തിരിച്ചെത്തി. ബ്രെസ്റ്റിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പിഎസ്‌ജി തോല്‍പ്പിച്ചത്. മത്സരത്തിന്‍റെ ഇരു പകുതിയിലുമായാണ് പിഎസ്‌ജിയുടെ പട്ടികയിലെ ഗോളുകള്‍ പിറന്നത്.

കിലിയന്‍ എംബാപ്പേ (32ാം മിനിട്ട്), തിലോ കെഹ്‌റര്‍ (53ാം മിനിട്ട്) എന്നിവരാണ് പിഎസ്‌ജിക്കായി ലക്ഷ്യം കണ്ടത്. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മറും ഇല്ലാതെയാണ് പിഎസ്‌ജി കളത്തിലിറങ്ങിയത്.

വിജയത്തോടെ 21 കളിയില്‍ 50 പോയിന്‍റുമായി ലീഗില്‍ പിഎസ്‌ജി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 21 മത്സരങ്ങളില്‍ 15 വിജയവും അഞ്ച് സമനിലയും ഒരു തോല്‍വിയുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്.

also read:പ്രീമിയര്‍ ലീഗ് : ചെല്‍സിക്കെതിരെ സിറ്റിക്ക് കുതിപ്പ് ; യുണൈറ്റഡിനെ സമനിലയില്‍ തളച്ച് ആസ്റ്റണ്‍ വില്ല

39 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ള നൈസിനേക്കാള്‍ 11 പോയിന്‍റിന്‍റെ ലീഡും പിഎസ്‌ജിക്കുണ്ട്. അതേസമയം ബ്രെസ്റ്റ് 13ാം സ്ഥാനത്താണ്. 21 മത്സരങ്ങളില്‍ 25 പോയിന്‍റാണ് സംഘത്തിനുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.