ETV Bharat / sports

വിജയം നമുക്കും തോൽവി എതിരാളിക്കുമാകണം; അത്ലറ്റുകൾക്ക് ആശംസയുമായി സച്ചിൻ - Olympics

ടോക്കിയോയിലേക്ക് പുറപ്പെട്ട അത്‌ലറ്റിക്സ് താരങ്ങൾക്കുള്ള യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു സച്ചിൻ

സച്ചിൻ ടെൻഡുൽക്കർ  ഒളിമ്പിക്‌സ്  അത്‌ലറ്റിക്സ്  ടോക്കിയോ ഒളിമ്പിക്‌സ്  Sachin Tendulkar  Sachin  Olympics  അത്ലറ്റുകൾക്ക് ആശംസയുമായി സച്ചിൻ
വിജയം നമുക്കും തോൽവി എതിരാളിക്കുമാകണം; അത്ലറ്റുകൾക്ക് ആശംസയുമായി സച്ചിൻ
author img

By

Published : Jul 20, 2021, 9:31 PM IST

ന്യൂഡൽഹി: ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന താരങ്ങളോട് സമ്മർദം ഒഴിവാക്കരുതെന്നും അത് ആസ്വദിക്കണമെന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ടോക്കിയോയിലേക്ക് പുറപ്പെട്ട 26 അംഗ അത്‌ലറ്റിക്സ് താരങ്ങൾക്കുള്ള യാത്രയയപ്പ് ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കായിക രംഗത്ത് വിജയവും തോൽവിയും സാധാരണമാണെന്നാണ് സാധാരണ പറയാറുള്ളത്. എന്നാൽ തോൽവി നിങ്ങളുടെ എതിരാളിക്കും വിജയം നിങ്ങൾക്കുമായിരിക്കണം. നിങ്ങൾ മെഡൽ ലക്ഷ്യം വെച്ചാണ് പോകേണ്ടത്', സച്ചിൻ പറഞ്ഞു.

'മെച്ചപ്പെട്ട പ്രകടനം കാരണം ജനങ്ങളിൽ നിങ്ങളുടെ പ്രതീക്ഷ വർധിച്ചിരിക്കുകയാണ്. അത് ഒരു നല്ല കാര്യമാണ്. ജനങ്ങളിൽ നിന്നുള്ള സമ്മർദ്ദവും പ്രതീക്ഷയും പോസിറ്റീവ് എനർജിയിലേക്ക് മാറ്റണം. അതാണ് ഒരു താരത്തിന്‍റെ ഏറ്റവും വലിയ വിജയമെന്നും സച്ചിൻ പറഞ്ഞു.

READ MORE: ഒളിമ്പിക്‌സ്; മെഡൽ ഉറപ്പിച്ച് ഇന്ത്യൻ താരങ്ങൾ ടോക്കിയോയിൽ

'നിങ്ങളുടെ സ്വപ്നത്തെ പിന്തുടരുന്നത് നിർത്തരുത്. സ്വപ്നം നിങ്ങളുടെ കഴുത്തിലെ മെഡലും, ദേശീയഗാനവും, ത്രിവർണ്ണ ഉയരത്തിൽ പറക്കുന്നതുമായിരിക്കണം', സച്ചിൻ കൂട്ടിച്ചേർത്തു.

26 അത്‌ലറ്റുകൾ ഉൾപ്പെടെ 47 അംഗങ്ങളാണ് ടോക്കിയോയിലേക്ക് യാത്ര തിരിച്ചത്. താരങ്ങളെ കൂടാതെ 11 കോച്ചുകൾ, എട്ട് സപ്പോർട്ട് സ്റ്റാഫ്, ഒരു ടീം ഡോക്ടർ, ഒരു ടീം ലീഡർ എന്നിവരാണുണ്ടാകുക. ജൂലൈ 30 മുതൽ ഓഗസ്റ്റ് 8 വരെയാണ് അത്‌ലറ്റിക്‌സ് മത്സരങ്ങൾ നടക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.