ബെന്‍റൺ അവന്യൂ: ലീഗ്‌സ് കപ്പില്‍ മുത്തമിട്ട് ഇന്‍റര്‍ മയാമി (Inter Miami Wins Leagues Cup). ഫൈനലില്‍ നാഷ്‌വില്ലയെ (Nashville) പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്‍റര്‍ മയാമി തോല്‍പ്പിച്ചത്. ഷൂട്ടൗട്ടില്‍ 10-9 എന്ന സ്‌കോറിനാണ് മെസിയുടെയും സംഘത്തിന്‍റെയും ജയം.
ഫൈനലില്‍ നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോളുകള്‍ നേടി സമനില പാലിച്ചിരുന്നു. ലയണല്‍ മെസിയുടെ സൂപ്പര്‍ ഗോളില്‍ (Leagues Cup Final Lionel Messi Goal ) ഇന്‍റര്‍ മയാമിയാണ് ആദ്യം ലീഡ് പിടിച്ചത്. ഫാഫ പിക്കോൾട്ടിലൂടെയാണ് (Fafa Picault) നാഷ്‌വില്ല സമനില പിടിച്ചത്.
-
Leo Messi’s @LeaguesCup:
— Major League Soccer (@MLS) August 20, 2023 " class="align-text-top noRightClick twitterSection" data="
- Seven games
- Ten goals
- One assist
- Champion
- Best Player
- Top Scorer
'Nuff said. pic.twitter.com/PTyk67BAsO
">Leo Messi’s @LeaguesCup:
— Major League Soccer (@MLS) August 20, 2023
- Seven games
- Ten goals
- One assist
- Champion
- Best Player
- Top Scorer
'Nuff said. pic.twitter.com/PTyk67BAsOLeo Messi’s @LeaguesCup:
— Major League Soccer (@MLS) August 20, 2023
- Seven games
- Ten goals
- One assist
- Champion
- Best Player
- Top Scorer
'Nuff said. pic.twitter.com/PTyk67BAsO
തുടര്‍ന്ന്, ഇരു കൂട്ടര്‍ക്കും ലീഡുയര്‍ത്താനാകാതെ പോയതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ മയാമിക്കായി ആദ്യ കിക്കെടുത്ത മെസിക്ക് അവസരം മുതലെടുക്കാന്‍ കഴിഞ്ഞിരുന്നു. ക്ലബ് ചരിത്രത്തില്‍ ഇന്‍റര്‍ മയാമിയുടെ ആദ്യത്തെ കിരീടമാണിത് (Inter Miami First Title).
കലാശപ്പോരാട്ടത്തിന്‍റെ 23-ാം മിനിട്ടില്‍ തന്നെ നാഷ്‌വില്ലയ്‌ക്കെതിരെ ഒരു ഗോളിന് മുന്നിലെത്താന്‍ ഇന്‍റര്‍ മയാമിക്ക് സാധിച്ചിരുന്നു. ലയണല്‍ മെസിയുടെ ഒരു തകര്‍പ്പന്‍ ഗോളിലൂടെയാണ് (Messi Goal Against Nashville) ഇന്‍റര്‍ മയാമി മത്സരത്തില്‍ മുന്നിലെത്തിയത്. ഇടതുവിങ്ങിലൂടെ ഇന്‍റര്‍ മയാമി നടത്തിയ മുന്നേറ്റമാണ് മെസിയുടെ ഗോളിന് വഴിയൊരുക്കിയത്.
-
That first-trophy-in-club-history feeling. 🏆 pic.twitter.com/3NUaaiNJov
— Major League Soccer (@MLS) August 20, 2023 " class="align-text-top noRightClick twitterSection" data="
">That first-trophy-in-club-history feeling. 🏆 pic.twitter.com/3NUaaiNJov
— Major League Soccer (@MLS) August 20, 2023That first-trophy-in-club-history feeling. 🏆 pic.twitter.com/3NUaaiNJov
— Major League Soccer (@MLS) August 20, 2023
റോബര്‍ട്ടോ ടെയ്‌ലറെ ലക്ഷ്യമാക്കി സഹതാരം നല്‍കിയ പാസ് നാഷ്‌വില്ല താരം ബ്ലോക്ക് ചെയ്‌തിരുന്നു. ഈ പന്ത് റാഞ്ചിയെടുത്ത മെസി ബോക്‌സിന് വെളിയില്‍ നിന്നും ഇടം കാലുകൊണ്ട് പായിച്ച ഷോട്ടിലൂടെ നാഷ്‌വില്ല ഗോള്‍ പോസ്റ്റിന്‍റെ ഇടതുമൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. മെസിയുടെ കിക്ക് തടുക്കാന്‍ നാഷ്‌വില്ല ഗോള്‍ കീപ്പര്‍ എലിയറ്റ് പാനിക്കോയ്ക്കും (Nashville Goal Keeper Elliot Panicco) കഴിഞ്ഞിരുന്നില്ല.
-
11 ROUNDS. 🤯
— Major League Soccer (@MLS) August 20, 2023 " class="align-text-top noRightClick twitterSection" data="
Every penalty from the shootout that saw @InterMiamiCF claim the #LeaguesCup2023 crown. pic.twitter.com/mInGVgoIo1
">11 ROUNDS. 🤯
— Major League Soccer (@MLS) August 20, 2023
Every penalty from the shootout that saw @InterMiamiCF claim the #LeaguesCup2023 crown. pic.twitter.com/mInGVgoIo111 ROUNDS. 🤯
— Major League Soccer (@MLS) August 20, 2023
Every penalty from the shootout that saw @InterMiamiCF claim the #LeaguesCup2023 crown. pic.twitter.com/mInGVgoIo1
ഈ ഗോളിന് മുന്‍പ് നാഷ്‌വില്ല ആരാധകര്‍ മെസിയുടെ ഓരോ ടച്ചിനും താരത്തെ കൂകി വിളിച്ചിരുന്നു. എന്നാല്‍, ഈ ഗോള്‍ പിറന്നതോടെ ഗാലറിയില്‍ ഇന്‍റര്‍ മയാമി ആരാധകര്‍ ആര്‍ത്തിരമ്പി. മെസിയുടെ ഈ ഗോളിന്‍റെ കരുത്തില്‍ ഒരു ഗോള്‍ ലീഡുമായാണ് ഇന്‍റര്‍ മയാമി ഒന്നാം പകുതിയില്‍ കളി അവസാനിപ്പിച്ചത്.
-
Lift it high, @InterMiamiCF! 🙌 pic.twitter.com/Y6nNOIZofq
— Major League Soccer (@MLS) August 20, 2023 " class="align-text-top noRightClick twitterSection" data="
">Lift it high, @InterMiamiCF! 🙌 pic.twitter.com/Y6nNOIZofq
— Major League Soccer (@MLS) August 20, 2023Lift it high, @InterMiamiCF! 🙌 pic.twitter.com/Y6nNOIZofq
— Major League Soccer (@MLS) August 20, 2023
രണ്ടാം പകുതിയില്‍ 57-ാം മിനിട്ടിലാണ് നാഷ്‌വില്ല സമനില പിടിച്ചത്. ഇതിന് ശേഷം വിജയ ഗോള്‍ കണ്ടെത്താന്‍ ഇരു ടീമും കഴിയുന്ന രീതിയിലെല്ലാം ശ്രമിച്ചിരുന്നു. 71-ാം മിനിട്ടില്‍ ആദ്യ ഗോളിന് സമാനമായി മറ്റൊരു ഗോള്‍ സ്വന്തമാക്കാന്‍ മെസിക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍, താരത്തിന്‍റെ ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തേക്ക് പോയതാണ് ഇന്‍റര്‍ മയാമിയുടെ ജയം വൈകിപ്പിച്ചത്.
-
Out of this WORLD. 💫
— Major League Soccer (@MLS) August 20, 2023 " class="align-text-top noRightClick twitterSection" data="
Take a bow, Leo Messi. pic.twitter.com/qm90VJtVbc
">Out of this WORLD. 💫
— Major League Soccer (@MLS) August 20, 2023
Take a bow, Leo Messi. pic.twitter.com/qm90VJtVbcOut of this WORLD. 💫
— Major League Soccer (@MLS) August 20, 2023
Take a bow, Leo Messi. pic.twitter.com/qm90VJtVbc
ഷൂട്ടൗട്ടിലേക്ക് മത്സരം എത്തിയപ്പോള്‍ ഇന്‍റര്‍ മയാമിക്ക് വേണ്ടി ആദ്യ കിക്കെടുത്ത മെസി അനായാസം തന്നെ ആ അവസരം മുതലെടുത്തു. അവരുടെ അഞ്ചാം കിക്കെടുത്ത വിക്ടര്‍ ഉല്ലോവയ്‌ക്ക് മാത്രമായിരുന്നു പിഴച്ചത്. മറുവശത്ത് നാഷ്‌വില്ലയ്‌ക്ക് രണ്ടാമത്തെയും അവസാനത്തെയും കിക്ക് വലയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.