പാരിസ്: ലീഗ് 1 ഫുട്‌ബോളില്‍ പിഎസ്‌ജിയ്‌ക്ക് ജയം. പോയിന്‍റ് പട്ടികയില്‍ 12-ാം സ്ഥാനക്കാരായ ടുലൂസിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഫ്രഞ്ച് വമ്പന്മാര്‍ തകര്‍ത്തത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു പിഎസ്‌ജി രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് പാര്‍ക്ക് ഡെസ് പ്രിന്‍സസ് മൈതാനത്തില്‍ വിജയക്കൊടി നാട്ടിയത്.
അഷ്‌റഫ് ഹക്കിമി, ലയണല്‍ മെസി എന്നിവരായിരുന്നു പിഎസ്‌ജിയുടെ ഗോള്‍ സ്കോറര്‍മാര്‍. ബ്രാങ്കോ വാന്‍ ഡെന്‍ ബൂമെനാണ് ടൂലസിനായി ഗോള്‍ നേടിയത്. ലീഗില്‍ 22 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള പിഎസ്‌ജിയ്‌ക്ക് 54 പോയിന്‍റായി.
-
For those who missed this magical Goal 🪄
— Kushagra 1970 (@KushagraPSG) February 4, 2023 " class="align-text-top noRightClick twitterSection" data="
Leo Messi…❤️💙 pic.twitter.com/pW2qKNuVYY
">For those who missed this magical Goal 🪄
— Kushagra 1970 (@KushagraPSG) February 4, 2023
Leo Messi…❤️💙 pic.twitter.com/pW2qKNuVYYFor those who missed this magical Goal 🪄
— Kushagra 1970 (@KushagraPSG) February 4, 2023
Leo Messi…❤️💙 pic.twitter.com/pW2qKNuVYY
മത്സത്തിന്‍റെ 20-ാം മിനിട്ടിലാണ് ടുലൂസ് ഫ്രഞ്ച് വമ്പന്മാരെ ഞെട്ടിച്ചത്. 38-ാം മിനിട്ടില്‍ ഹക്കിമിയിലൂടെ പിഎസ്‌ജി സമനില പിടിച്ചു. രണ്ടാം പകുതിയില്‍ 58-ാം മിനിട്ടിലായിരുന്നു മെസി പിഎസ്‌ജിയുടെ വിജയഗോള്‍ നേടിയത്.
-
⌛️ It’s over! We win 2️⃣ - 1️⃣ 🆚 Toulouse FC!
— Paris Saint-Germain (@PSG_English) February 4, 2023 " class="align-text-top noRightClick twitterSection" data="
⚽️ @AchrafHakimi 38'
⚽️ Leo Messi 58' #PSGTFC pic.twitter.com/9uTcRrnyKG
">⌛️ It’s over! We win 2️⃣ - 1️⃣ 🆚 Toulouse FC!
— Paris Saint-Germain (@PSG_English) February 4, 2023
⚽️ @AchrafHakimi 38'
⚽️ Leo Messi 58' #PSGTFC pic.twitter.com/9uTcRrnyKG⌛️ It’s over! We win 2️⃣ - 1️⃣ 🆚 Toulouse FC!
— Paris Saint-Germain (@PSG_English) February 4, 2023
⚽️ @AchrafHakimi 38'
⚽️ Leo Messi 58' #PSGTFC pic.twitter.com/9uTcRrnyKG
ഷോര്‍ട് കോര്‍ണറില്‍ നിന്നും വലതുവിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിന് വെളിയില്‍ നിന്നാണ് മെസി തന്‍റെ ഇടം കാല്‍ കൊണ്ട് ഗോള്‍ നേടിയത്. ഹക്കീമിയാണ് അസിസ്റ്റ് നല്‍കിയത്. ഇതോടെ ലീഗ് 1 ഈ സീസണില്‍ മെസിയുടെ ഗോളുകളുടെ എണ്ണം പത്തായി.