ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരം ആരെന്ന ചര്‍ച്ചയില്‍ പലപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്ന ഒന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും (Cristiano Ronaldo) ലയണല്‍ മെസിയുടെയും (Lionel Messi) പേരുകള്‍. ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള രണ്ട് ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങളും ഇവരാണ്. അതുകൊണ്ട് തന്നെ ഇവരില്‍ ആരാണ് മികച്ചത് എന്നുള്ള വിഷയം ചര്‍ച്ചയ്‌ക്കെത്തിയാല്‍ (Cristiano Ronaldo Lionel Messi Debate) ആരാധകര്‍ ആവേശത്തോടെ ആയിരിക്കും അതിനെ ഏറ്റെടുക്കുക.
-
Mbappé talking about how he liked Cristiano Ronaldo when he was young, then as he grew up, began to like Messi.
— J. (@Messilizer) September 13, 2023 " class="align-text-top noRightClick twitterSection" data="
Maturing is realizing Messi is the greatest.pic.twitter.com/RjaeVksFZ6
">Mbappé talking about how he liked Cristiano Ronaldo when he was young, then as he grew up, began to like Messi.
— J. (@Messilizer) September 13, 2023
Maturing is realizing Messi is the greatest.pic.twitter.com/RjaeVksFZ6Mbappé talking about how he liked Cristiano Ronaldo when he was young, then as he grew up, began to like Messi.
— J. (@Messilizer) September 13, 2023
Maturing is realizing Messi is the greatest.pic.twitter.com/RjaeVksFZ6
പ്രായം 35 പിന്നിട്ട ഇരുവരുടെയും കരിയര്‍ നിലവില്‍ അവസാന ഘട്ടത്തിലാണ്. ഒരുകാലത്ത് യൂറോപ്യന്‍ ലീഗ് ഫുട്‌ബോളിനെ അടക്കി ഭരിച്ചിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഇപ്പോള്‍ ലോകത്തിന്‍റെ രണ്ട് കോണുകളിലാണ് പന്ത് തട്ടുന്നത്. എങ്കിലും ദേശീയ കുപ്പായത്തില്‍ ഇരുവരും ഇപ്പോഴും സജീവമാണ്.
റൊണാള്‍ഡോയും മെസിയും കളിമതിയാക്കുമ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ അടക്കി ഭരിക്കുമെന്ന് പലരും വാഴ്‌ത്തപ്പെടുന്നയാളാണ് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ (Kylian Mbappe). 24 കാരനായ എംബാപ്പെയാകട്ടെ ഇതിനോടകം തന്നെ ഫുട്‌ബോള്‍ ലോകകപ്പും, ഗോള്‍ഡന്‍ ബൂട്ടും ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്കൊപ്പം (PSG) ലീഗ് 1 (League 1) കിരീടങ്ങളും നേടിയിട്ടുണ്ട്. ആഗോള തലത്തില്‍ തന്നെ നടക്കുന്ന 'മെസി- റൊണാള്‍ഡോ' ചര്‍ച്ചയില്‍ ഇപ്പോള്‍ തന്‍റെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കിലിയന്‍ എംബാപ്പെ.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകനാണ് എംബാപ്പെ എന്നത് ലോകമെമ്പാടുമുള്ള കളിയാസ്വാദകര്‍ക്ക് അറിയുന്ന കാര്യമാണ്. തന്‍റെ മകന്‍ റൊണാള്‍ഡോയെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് കിലിയന്‍ എംബാപ്പെയുടെ അച്ഛന്‍ വില്‍ഫ്രൈഡ് എംബാപ്പെ (Wilfried Mbappe) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരെങ്കിലും ക്രിസ്റ്റ്യാനോയ്‌ക്കെതിരെ ലയണല്‍ മെസിയുടെ പേര് പറയുകയാണെങ്കില്‍ അവരോട് മണിക്കൂറുകളോളം എംബാപ്പെ തര്‍ക്കിച്ചിരുന്നുവെന്ന് 2016ലാണ് വില്‍ഫ്രൈഡ് പറഞ്ഞത്.
എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം വ്യത്യസ്‌തമാണ്. റൊണാള്‍ഡോ- മെസി ചര്‍ച്ചയില്‍ ഇന്ന് വ്യത്യസ്‌തമായ അഭിപ്രായമാണ് കിലിയന്‍ എംബാപ്പെയ്‌ക്കുള്ളത്. ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡോയെയും ലയണല്‍ മെസിയെയും താന്‍ ഇപ്പോള്‍ ഒരുപോലെ ഇഷ്‌ടപ്പെടുന്നുണ്ടെന്നാണ് എംബാപ്പെയുടെ അഭിപ്രായം.
'ചെറുപ്പം മുതല്‍ തന്നെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വലിയൊരു ആരാധകനാണ് ഞാന്‍. ചെറുപ്പത്തില്‍ റൊണാള്‍ഡോയുടെ ഒരു ഡൈ ഹാര്‍ഡ് ഫാന്‍ ആയ ഒരാള്‍ക്ക് ഒരിക്കലും മെസിയെ അത്രയങ്ങോട്ട് അംഗീകരിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഇപ്പോള്‍, ഞാന്‍ വളര്‍ന്നു.. ലയണല്‍ മെസിയില്‍ നിന്നും ഒരുപാട് കാര്യങ്ങളും പഠിച്ചു. ഇപ്പോള്‍ റൊണാള്‍ഡോയേയും മെസിയേയും ഞാന്‍ ഒരുപോലെയാണ് സ്നേഹിക്കുന്നത്'' - കിലിയന്‍ എംബാപ്പെ പറഞ്ഞു.
Also Read : Neymar Jr | 'അതിന് കാരണം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ'; സൗദിയിലെത്തിയ നെയ്‌മര്‍ പറയുന്നു