ETV Bharat / sports

ഇന്ത്യന്‍ ഓപ്പണ്‍ : കിഡംബി ശ്രീകാന്ത് ഉള്‍പ്പടെ ഏഴ് ഇന്ത്യന്‍ കളിക്കാര്‍ക്ക് കൊവിഡ് - കിഡംബി ശ്രീകാന്തിന് കൊവിഡ്

കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത് നിർബന്ധിത ആർ‌ടി-പി‌സി‌ആർ ടെസ്റ്റില്‍

India Open  Kidambi Srikanth pull out of India Open 2022  Kidambi Srikanth, 6 other Indian players test positive for Covid-19, pull out of India Open  Ashwini Ponnappa tested covid positive  ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ കൊവിഡ് പ്രതിസന്ധി  കിഡംബി ശ്രീകാന്തിന് കൊവിഡ്  അശ്വിനി പൊന്നപ്പയ്‌ക്ക് കൊവിഡ്
ഇന്ത്യന്‍ ഓപ്പണ്‍: കിഡംബി ശ്രീകാന്ത് ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ കളിക്കാര്‍ക്ക് കൊവിഡ്
author img

By

Published : Jan 13, 2022, 12:03 PM IST

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ കൊവിഡ് പ്രതിസന്ധി. ഇന്ത്യയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരവും ടോപ് സീഡുമായ കിഡംബി ശ്രീകാന്ത് ഉള്‍പ്പടെ ഏഴ് ഇന്ത്യന്‍ കളിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിർബന്ധിത ആർ‌ടി-പി‌സി‌ആർ ടെസ്റ്റിലാണ് കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് തവണ സ്വര്‍ണ മെഡല്‍ നേടിയ അശ്വിനി പൊന്നപ്പ, ഋതിക രാഹുല്‍, ട്രീസ ജോളി, മിഥുന്‍ മഞ്ജുനാഥ്, സിമ്രാന്‍ അമന്‍, ഖുശി ഗുപ്ത എന്നീ താരങ്ങള്‍ക്കാണ് ശ്രീകാന്തിനെ കൂടാതെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഡബിൾസ് താരങ്ങളേയും ടൂര്‍ണമെന്‍റില്‍ നിന്നും പിൻവലിച്ചതായി ബാഡ്‌മിന്‍റൺ വേൾഡ് ഫെഡറേഷൻ (ബിഡബ്ല്യുഎഫ്) പ്രസ്താവനയിൽ പറഞ്ഞു.

താരങ്ങളെ പിന്‍വലിച്ചെങ്കിലും നറുക്കെടുപ്പില്‍ മാറ്റമുണ്ടാവില്ല. ഇവരുടെ എതിരാളികൾക്ക് അടുത്ത റൗണ്ടിലേക്ക് വാക്കോവർ നൽകുമെന്നും ഫെഡറേഷന്‍ അറിയിച്ചു. ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ 500 ടൂര്‍ണമെന്‍റ് സീരിസിന്‍റെ ഭാഗമായ ഇന്ത്യന്‍ ഓപ്പണ്‍ സീസണ്‍ ഓപ്പണര്‍ കൂടിയാണ്.

ഇന്ത്യൻ താരങ്ങളായ സൈന നെഹ്‌വാൾ, മാളവിക ബൻസോദ്, ലക്ഷ്യ സെന്‍, എച്ച് എസ് പ്രണോയ് തുടങ്ങിയവരോടൊപ്പം കിഡംബി ശ്രീകാന്തും ടൂര്‍ണമെന്‍റിന്‍റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.