ETV Bharat / sports

സംസ്ഥാന സ്കൂൾ കായിക മേള: റെക്കോഡുകളുടെ രണ്ടാം ദിനം

മുഴുവൻ ഫലങ്ങളും പുറത്ത് വന്നപ്പോൾ 77 പോയിന്‍റുമായി എറണാകുളം ജില്ലയാണ് ഒന്നാമതാണ്. 76 പോയിന്‍റുമായി പാലക്കാട് തൊട്ടുപിന്നിലാണ്. 46 പോയിന്‍റുള്ള കോഴിക്കോടാണ് മൂന്നാം സ്ഥാനത്തുള്ളത്.

author img

By

Published : Nov 17, 2019, 8:06 PM IST

Updated : Nov 17, 2019, 11:23 PM IST

സംസ്ഥാന സ്കൂൾ കായിക മേള: റെക്കോഡുകൾ പിറന്ന് രണ്ടാം ദിനം

കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയില്‍ രണ്ടാം ദിനം മൂന്ന് മീറ്റ് റെക്കോർഡുകൾ പിറന്നു. തൃശൂർ നാട്ടിക ഫിഷറീഷ് സ്കൂളിലെ ആൻസി സോജനാണ് സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്ററിൽ പുതിയ സമയം കുറിച്ചത്. നാനൂറ് മീറ്റർ ഹഡിൽസിലും ജാവലിൻ ത്രോയിലുമാണ് മറ്റ് രണ്ട് റെക്കോർഡുകൾ പിറന്നത്. പോയിന്‍റ് നിലയിൽ എറണാകുളവും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.

സംസ്ഥാന സ്കൂൾ കായിക മേള: റെക്കോഡുകളുടെ രണ്ടാം ദിനം

മേളയുടെ ആദ്യ ദിനം ലോങ്ങ്ജംപിൽ ദേശീയ റെക്കോഡ് പ്രകടനം നടത്തിയ ആൻസി സോജൻ നൂറ് മീറ്ററിൽ 12.05 സെക്കന്‍റിൽ ലക്ഷ്യം മറികടന്നു. 2015ൽ ജിഷ്ന മാത്യു സ്ഥാപിച്ച 12.08 ഇതോടെ പഴങ്കഥയായി. ഇനി 200 മീറ്റർ കൂടി വിജയിച്ചാൽ ആൻസി മേളയുടെ താരമാകും. ജൂനിയർ പെൺകുട്ടികളുടെ നാനൂറ് മീറ്റർ ഹർഡിസിലാണ് മറ്റൊരു റെക്കോർഡ് പിറന്നത്. കോഴിക്കോട് ഉഷ സ്കൂളിലെ പ്രതിഭ വർഗീസാണ് 1:05.04 എന്ന പുതിയ സമയം കുറിച്ചത്. കഴിഞ്ഞ വർഷം ജി വി രാജയിലെ അതുല്യ കുറിച്ച റെക്കോർഡാണ് പ്രതിഭ മറികടന്നത്. രാവിലെ നടന്ന സീനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ എറണാകുളം മതിരപ്പള്ളി ജി.എച്ച്.എസ്സിലെ ജിബിൻ തോമസ് പുതിയ ലക്ഷ്യം കണ്ടു. സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിലും സീനിയർ പെൺകുട്ടികളുടെ ഹർഡിൽസിലും ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിലും സ്വർണ്ണം നേടി ആതിഥേരായ കണ്ണൂരും രണ്ടാം ദിനം മികച്ച പ്രകടനം നടത്തി.

സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്ററിൽ പാലക്കാട് ബി.ഇ.എം.എച്ച്.എസ്സ്.എസ്സിലെ സൂര്യജിത്താണ് ഒന്നാമതെത്തിയത്. 100 മീറ്റർ സബ്ബ് ജൂനിയർ വിഭാഗത്തിൽ പാലക്കാട് കാണിക്കമാതയിലെ ജി താര സ്വർണ്ണം നേടി. ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ കോട്ടയത്തിന്‍റെ സാന്ദ്രമോൾ സാബുവും 100 മീറ്റർ ജൂനിയർ ആൺകുട്ടികളില്‍ മലപ്പുറത്തിന്‍റെ മുഹമ്മദ് ഹനാനും ഒന്നാമതെത്തി. സബ്ബ് ജൂനിയർ ബോയ്സിൽ തൃശൂരിന്‍റെ വാങ്ങ്മയുംഗ് സ്വർണ്ണം നേടി. 98 വിഭാഗങ്ങളിൽ 41 ഫൈനലുകളാണ് ഇതിനകം പൂർത്തിയായത്. ഇതുവരെയുള്ള മുഴുവൻ ഫലങ്ങളും പുറത്ത് വന്നപ്പോൾ 77 പോയിന്‍റുമായി എറണാകുളം ജില്ലയാണ് ഒന്നാമതാണ്. 76 പോയിന്‍റുമായി പാലക്കാട് തൊട്ടുപിന്നിലാണ്. 46 പോയിന്‍റുള്ള കോഴിക്കോടാണ് മൂന്നാം സ്ഥാനത്തുള്ളത്.

Intro:Body:

കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ രണ്ടാം ദിനം മൂന്ന് മീറ്റ് റെക്കോർഡുകൾ പിറന്നു. തൃശൂർ നാട്ടിക ഫിഷറീഷ് സ്കൂളിലെ ആൻസി സോജനാണ് സീനിയർ ഗേൾസിന്റെ നൂറ് മീറ്ററിൽ പുതിയ സമയം കുറിച്ചത്. നാനൂറ് മീറ്റർ ഹഡിൽസിലും ജാവലിൻ ത്രോയിലുമാണ് മറ്റ് രണ്ട് റെക്കോർഡുകൾ പിറന്നത്.

V/O

മേളയുടെ ആദ്യ ദിനം ലോങ്ങ്ജംപിൽ ദേശീയ റെക്കോഡ് പ്രകടനം നടത്തിയ ആൻസി സോജൻ നൂറ് മീറ്ററിൽ 12.05 സെക്കന്റിൽ ലക്ഷ്യം മറികടന്നു. 2015ൽ ജിഷ്ന മാത്യു സ്ഥാപിച്ച 12.08 ഇതോടെ പഴങ്കഥയായി. ഇനി 200 മീറ്റർ കൂടി വിജയിച്ചാൽ ആൻസി മേളയുടെ താരമാകും. ജൂനിയർ ഗേൾസിന്റെ നാനൂറ് മീറ്റർ ഹഡ്ൽസിലാണ് മറ്റൊരു റെക്കോർഡ് പിറന്നത്. കോഴിക്കോട് ഉഷ സ്കൂളിലെ പ്രതിഭ വർഗീസാണ് 1:05.04 എന്ന പുതിയ സമയം കുറിച്ചത്. കഴിഞ്ഞ വർഷം ജി വി രാജയിലെ അതുല്യ കുറിച്ച റെക്കോർഡാണ് പ്രതിഭ മറികടന്നത്. രാവിലെ നടന്ന സീനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ എറണാകുളം മതിരപ്പള്ളി ജി.എച്ച്.എസ്സിലെ ജിബിൻ തോമസ് പുതിയ ലക്ഷ്യം കണ്ടു. സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിലും സീനിയർ പെൺകുട്ടികളുടെ ഹഡിൽസിലും  ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിലും സ്വർണ്ണം നേടി ആതിഥേരായ കണ്ണൂരും രണ്ടാം ദിനം മികച്ച പ്രകടനം നടത്തി. സീനിയർ ബോയ്സിന്റെ നൂറ് മീറ്ററിൽ പാലക്കാട് ബി.ഇ.എം.എച്ച്.എസ്സ്.എസ്സിലെ സൂര്യജിത്ത് ഒന്നാമതെത്തിയത്. 100 മീറ്റർ സബ്ബ് ജൂനിയർ വിഭാഗത്തിൽ പാലക്കാട് കാണിക്കമാതയിലെ ജി താര സ്വർണ്ണം നേടി. ജൂനിയർ ഗേൾസിന്റെ 100 മീറ്ററിൽ കോട്ടയത്തിന്റെ  സാന്ദ്രമോൾ സാബുവും 100 മീറ്റർ ജൂനിയർ ബോയ്സിൽ കോട്ടയത്തിന്റെ മുഹമ്മദ് ഹനാനും ഒന്നാമതെത്തി. സബ്ബ് ജൂനിയർ ബോയ്സിൽ തൃശൂരിന്റെ വാങ്ങ്മയുംഗ് സ്വർണ്ണം നേടി. 98 വിഭാഗങ്ങളിൽ 41 ഫൈനലുകളാണ് ഇതിനകം പൂർത്തിയായത്. ഇതിൽ 37 ഫലങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ 74 പോയന്റുമായി എറണാകുളം ജില്ലയാണ് ഒന്നാമത്. രണ്ടാമതുള്ള പാലക്കാടിന് 62 പോയന്റാനുള്ളത്.

Conclusion:
Last Updated : Nov 17, 2019, 11:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.