ETV Bharat / sports

ഐഎസ്എല്‍ : ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്‍റെ എതിരാളി മാറുമെന്ന് റിപ്പോര്‍ട്ട് - ഐഎസ്എല്‍

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും ഗോവയില്‍ മാത്രമായിരുന്നു ഐഎസ്‌എല്‍ മത്സരങ്ങള്‍ നടന്നത്

ISL  ATK Mohun Bagan  Kerala Blasters  കേരള ബ്ലാസ്‌റ്റേഴ്‌സ്  എടികെ മോഹന്‍ ബഗാന്‍  ഐഎസ്എല്‍  ഇന്ത്യന്‍ സൂപ്പര്‍ ലീഗ്
ഐഎസ്എല്‍: ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്‍റെ എതിരാളി മാറുമെന്ന് റിപ്പോര്‍ട്ട്
author img

By

Published : Aug 30, 2022, 5:05 PM IST

കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്‌എല്‍) ഒമ്പതാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തില്‍ മാറ്റമെന്ന് റിപ്പോര്‍ട്ട്. ഒക്‌ടോബര്‍ ഏഴിന് കൊച്ചിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും തമ്മിലാവും ഉദ്‌ഘാടന മത്സരം എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്‍റെ എതിരാളി എടികെ മോഹന്‍ ബഗാനായിരിക്കില്ലെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍കസ് മെഗുല്ലാവോ ട്വീറ്റ് ചെയ്‌തു.

'കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഉദ്ഘാടന മത്സരം ഒക്ടോബർ 7ന് കൊച്ചിയിൽ കളിക്കാൻ സാധ്യതയുണ്ട്, എന്നാൽ ഒരു മാറ്റം, എടികെ മോഹൻ ബഗാനായിരിക്കില്ല എതിരാളി' എന്നാണ് മാര്‍കസ് മെഗുല്ലാവോ ട്വീറ്റ് ചെയ്‌തത്. ആദ്യ മത്സരത്തില്‍ ആര്‍ക്കെതിരായാണ് ബ്ലാസ്‌റ്റേഴ്‌സ് കളിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

  • Kerala Blasters are likely to play the opening game of the Indian Super League (ISL) in Kochi on October 7 but, for a change, they won't face ATK Mohun Bagan. #IndianFootball

    — Marcus Mergulhao (@MarcusMergulhao) August 30, 2022 " class="align-text-top noRightClick twitterSection" data=" ">

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും ഗോവയില്‍ മാത്രമായിരുന്നു ഐഎസ്‌എല്‍ മത്സരങ്ങള്‍ നടന്നത്. കഴിഞ്ഞ സീസണിലും ബ്ലാസ്‌റ്റേഴ്‌സും എടികെ മോഹന്‍ ബഗാനുമാണ് ഉദ്ഘാടന മത്സരം കളിച്ചത്. ഉദ്ഘാടന മത്സരം ഉള്‍പ്പടെ ബ്ലാസ്റ്റേഴ്‌സിന്റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. ഈ സീസണിലെ മത്സരങ്ങള്‍ ഒന്‍പത് മാസം നീണ്ടുനില്‍ക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.