പനാജി : ഐഎസ്എല്‍ ഫൈനലില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ കളിക്കും. താരത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞിരുന്നെങ്കിലും ആദ്യ ഇലവനില്‍ താരം ഉള്‍പ്പെട്ടു.
പരിക്കേറ്റ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ടീമിന് പുറത്തായി. മലയാളി താരം രാഹുല്‍ കെപി ആദ്യ ഇലനില്‍ ഇടം നേടിയിട്ടുണ്ട്. മൂന്നാം ഫൈനലിനിറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സും ആദ്യ ഫൈനല്‍ കളിക്കുന്ന ഹൈദരാബാദും കന്നിക്കിരീടമാണ് ലക്ഷ്യമിടുന്നത്. ഇരുപാദങ്ങളിലായി നടന്ന സെമിയില്‍ ഷീല്‍ഡ് ജേതാക്കളായ ജംഷഡ്പൂര്‍ എഫ്‌സിയെ 2-1ന് തോല്‍പ്പിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയത്.
-
Here are the 11 Blasters that will walk out to your roar at the PJN Stadium! ⤵️#HFCKBFC #HeroISLFinal #FinalForTheFans #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/HQi1OsDMfU
— K e r a l a B l a s t e r s F C (@KeralaBlasters) March 20, 2022 " class="align-text-top noRightClick twitterSection" data="
">Here are the 11 Blasters that will walk out to your roar at the PJN Stadium! ⤵️#HFCKBFC #HeroISLFinal #FinalForTheFans #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/HQi1OsDMfU
— K e r a l a B l a s t e r s F C (@KeralaBlasters) March 20, 2022Here are the 11 Blasters that will walk out to your roar at the PJN Stadium! ⤵️#HFCKBFC #HeroISLFinal #FinalForTheFans #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/HQi1OsDMfU
— K e r a l a B l a s t e r s F C (@KeralaBlasters) March 20, 2022
അതേസമയം കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് കലാശപ്പോരിന് യോഗ്യത നേടിയത്.
ടീം കേരള ബ്ലാസ്‌റ്റേഴ്‌സ് : പ്രഭ്‌സുഖന്‍ സിങ് ഗില്‍, സന്ദീപ് സിങ്, ഹോര്‍മിപാം, മാര്‍ക്കോ ലെസ്‌കോവിച്ച്, ഹര്‍മന്‍ജ്യോത് ഖബ്ര, ജീക്‌സണ്‍ സിങ്, പുടിയ, അഡ്രിയന്‍ ലൂണ (ക്യാപ്റ്റന്‍), രാഹുല്‍ കെ.പി, യോര്‍ഗെ ഡയസ്, അല്‍വാരോ വാസ്‌ക്വസ്.