കൊച്ചി : ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍ മാര്‍ക്കോ ലെസ്‌കോവിച്ചുമായുള്ള കരാര്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ദീര്‍ഘിപ്പിച്ചു. രണ്ട് വര്‍ഷത്തേക്കാണ് താരവുമായി ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ നീട്ടിയത്. ഇതോടെ 2024വരെ 31കാരനായ ലെസ്‌കോവിച്ച് ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുണ്ടാവും.
കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരുന്നതില്‍ ആവേശമുണ്ടെന്ന് ലെസ്‌കോവിച്ച് പ്രതികരിച്ചു. ''കഴിഞ്ഞ സീസണില്‍ കിരീടത്തിന് അരികെയെത്താന്‍ ഞങ്ങള്‍ക്കായി. ഈ സീസണില്‍ ഞങ്ങളുടെ പരിശീലകന് കീഴില്‍ കപ്പ് മാത്രമാണ് ലക്ഷ്യം'' - ലെസ്‌കോവിച്ച് പറഞ്ഞു.
-
𝕆𝕌ℝ 𝔹ℝ𝔸𝕋𝔼 𝕀𝕊 ℍ𝔼ℝ𝔼 𝕋𝕆 𝕊𝕋𝔸𝕐 ✊🏼🟡
— K e r a l a B l a s t e r s F C (@KeralaBlasters) May 5, 2022 " class="align-text-top noRightClick twitterSection" data="
Marko signs on for another 2️⃣ years! 😍#Lesko2024 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ്
">𝕆𝕌ℝ 𝔹ℝ𝔸𝕋𝔼 𝕀𝕊 ℍ𝔼ℝ𝔼 𝕋𝕆 𝕊𝕋𝔸𝕐 ✊🏼🟡
— K e r a l a B l a s t e r s F C (@KeralaBlasters) May 5, 2022
Marko signs on for another 2️⃣ years! 😍#Lesko2024 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ്𝕆𝕌ℝ 𝔹ℝ𝔸𝕋𝔼 𝕀𝕊 ℍ𝔼ℝ𝔼 𝕋𝕆 𝕊𝕋𝔸𝕐 ✊🏼🟡
— K e r a l a B l a s t e r s F C (@KeralaBlasters) May 5, 2022
Marko signs on for another 2️⃣ years! 😍#Lesko2024 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ്
ക്രൊയേഷ്യന്‍ ക്ലബ്ബായ ജിഎന്‍കെ ഡൈനാമോ സാഗ്രെബില്‍ (ഡൈനാമോ സാഗ്രെബ്) നിന്നാണ് കഴിഞ്ഞ സീസണില്‍ ലെസ്‌കോവിച്ച് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. എന്‍കെ ഒസിയെക്കിന്‍റെ യൂത്ത് ടീമിലൂടെ 2009ലാണ് ലെസ്‌കോവിച്ച് പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. 2011ല്‍ പ്രധാന ടീമിനായി അരങ്ങേറിയ താരം ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബിനായി 56 മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകള്‍ നേടി.
2013ല്‍ നാല് വര്‍ഷക്കരാറില്‍ എച്ച്‌എന്‍കെ റിയെക്കിലെത്തിയ ലെസ്‌കോവിച്ച് രണ്ടാം സീസണില്‍ 41 മത്സരങ്ങളില്‍ ഇറങ്ങി. തുടര്‍ന്ന് 2016 ജൂലൈയിലാണ് ഡൈനാമോ സഗ്രെബിലേക്ക് ചേക്കേറുന്നത്. 2020 ജനുവരിയില്‍ വായ്പാടിസ്ഥാനത്തില്‍ എന്‍കെ ലോകോ മോട്ടീവയ്ക്കായി കളിച്ച താരം ഇവിടെ നിന്നാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്.
-
𝙈𝙊𝙍𝙀 𝙏𝙊 𝘾𝙊𝙈𝙀...⌛#Lesko2024 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/HamtIV0XsC
— K e r a l a B l a s t e r s F C (@KeralaBlasters) May 5, 2022 " class="align-text-top noRightClick twitterSection" data="
">𝙈𝙊𝙍𝙀 𝙏𝙊 𝘾𝙊𝙈𝙀...⌛#Lesko2024 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/HamtIV0XsC
— K e r a l a B l a s t e r s F C (@KeralaBlasters) May 5, 2022𝙈𝙊𝙍𝙀 𝙏𝙊 𝘾𝙊𝙈𝙀...⌛#Lesko2024 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/HamtIV0XsC
— K e r a l a B l a s t e r s F C (@KeralaBlasters) May 5, 2022
also read: ഖത്തര്‍ ലോകകപ്പ് : ഫൈനലിന്‍റെ ടിക്കറ്റിനായി 30 ലക്ഷം അപേക്ഷകളെന്ന് ഫിഫ
സീസണില്‍ 21 മത്സരങ്ങളില്‍ മഞ്ഞക്കുപ്പായത്തിലിറങ്ങിയ ലെസ്‌കോവിച്ച് 38 ടാക്കിളുകളും 37 ഇന്‍റര്‍സെപ്ഷനുകളും നടത്തി. ദേശീയ തലത്തില്‍ അണ്ടര്‍ 18 മുതല്‍ അണ്ടര്‍ 21 വരെയുള്ളയുള്ള എല്ലാ യൂത്ത് ടൂര്‍ണമെന്‍റുകളിലും ലെസ്‌കോവിച്ച് രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2014ല്‍ അര്‍ജന്‍റീനയ്‌ക്കെതിരെ ക്രൊയേഷ്യന്‍ ദേശീയ ടീമിനായി അരങ്ങേറിയ താരം സെന്‍റര്‍ ബാക്ക്, ലെഫ്റ്റ് ബാക്ക്, ഡിഫന്‍സീവ് മിഡ്‌ഫീല്‍ഡര്‍ എന്നീ റോളുകളില്‍ കളിക്കും.