ന്യൂഡല്‍ഹി : ഡല്‍ഹി കായിക സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലറായി ഇന്ത്യയുടെ ആദ്യ വനിത ഒളിമ്പിക് മെഡല്‍ ജേതാവ് കർണം മല്ലേശ്വരി നിയമിതയായി. ഡല്‍ഹി സര്‍ക്കാറാണ് കർണം മല്ലേശ്വരിയെ വൈസ് ചാന്‍സലറായി നിയമിച്ചത്.
2000ത്തിലെ സിഡ്നി ഒളിമ്പിക്സിലാണ് വനികളുടെ ഭാരോദ്വഹനത്തില്‍ താരം വെങ്കല മെഡല്‍ നേടിയത്. ഭാരോദ്വഹനത്തില്‍ ഇതേവരെ മറ്റൊരു ഇന്ത്യന്‍ വനിത താരത്തിനും ഒളിമ്പിക്സില്‍ മെഡല്‍ കണ്ടെത്താനായിട്ടില്ല.
1994ലെ അർജ്ജുന അവാർഡ്, 1999ലെ രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് എന്നിവയ്ക്ക് പുറമെ രാജ്യത്തെ പരമോന്നത ബഹുമതിയായ പത്മശ്രീയും മല്ലേശ്വരിക്ക് ലഭിച്ചിട്ടുണ്ട്.
also read: 'മഴവില്ലണിയാന്‍ അഭിമാനം'; ലോഗോയുടെ നിറം മാറ്റി യുവേഫ
1993, 1994, 1995, 1996 വർഷങ്ങളിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണവും രണ്ട് വെള്ളിയും താരം കണ്ടെത്തിയിട്ടുണ്ട്. ഏഥൻസ് ഒളിമ്പിക്സിൽ മെഡൽ നേടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2004ലാണ് മല്ലേശ്വരി വിരമിക്കൽ പ്രഖ്യാപിച്ചത്.