റോം: ഇറ്റാലിയന്‍ ക്ലബ് എഎസ് റോയില്‍ തുടരുമെന്ന് വ്യക്തമാക്കി ചാമ്പ്യന്‍ കോച്ച് ഹോസെ മൗറീന്യോ. ക്ലബിന് പ്രഥമ യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം നേടിക്കൊടുത്തതിന് പിന്നാലെയാണ് മൗറീന്യോയുടെ പ്രതികരണം. ഫൈനലില്‍ ഡച്ച് ക്ലബായ ഫെയ്നോർഡിനെ തോൽപ്പിച്ചതിന് പിന്നാെല പോര്‍ച്ചുഗീസുകാരനായ മൗറീന്യോ കണ്ണീരണിഞ്ഞിരുന്നു.
ഇതോടെ ആദ്യ സീസണില്‍ തന്നെ റോമയ്‌ക്കൊപ്പം നേട്ടം സ്വന്തമാക്കാന്‍ പോര്‍ച്ചുഗീസുകാരനായി. റോമയുടെ ആദ്യ പ്രധാന യൂറോപ്യന്‍ കിരീടമാണിത്. ''കഴിഞ്ഞ 11 മാസങ്ങളായി ഞാന്‍ റോമയിലുണ്ട്. ഞാനിവിടെ എത്തിയത് മുതല്‍ ആരാധകരുടെ മനസില്‍ എന്താണുള്ളതെന്ന് എനിക്കറിയാം.
-
DAJEEEEEEEEEEEEEEEEEEEEE pic.twitter.com/zSJDgMZJ9E
— AS Roma (@OfficialASRoma) May 25, 2022 " class="align-text-top noRightClick twitterSection" data="
">DAJEEEEEEEEEEEEEEEEEEEEE pic.twitter.com/zSJDgMZJ9E
— AS Roma (@OfficialASRoma) May 25, 2022DAJEEEEEEEEEEEEEEEEEEEEE pic.twitter.com/zSJDgMZJ9E
— AS Roma (@OfficialASRoma) May 25, 2022
അവര്‍ ഇത്തരം ഒരു നേട്ടത്തിനായാണ് കാത്തിരുന്നത്. ഇന്ന് ഞങ്ങള്‍ ചരിത്രമെഴുതി. ഒരുപാട് കാര്യങ്ങൾ ഇപ്പോള്‍ മനസിലുണ്ട്. ജോലി ചെയ്‌ത എല്ലാ ക്ലബുകളേയും മാനിക്കുന്നു. എന്നാല്‍ ഞാനിപ്പോള്‍ നൂറു ശതമാനം റോമനിസ്റ്റാണ്. ഈ ആരാധകർ അവിശ്വസനീയമാണ്. ഞാൻ റോമയിൽ തുടരുമെന്നതില്‍ സംശയമില്ല. ചില ഓഫറുകൾ വന്നാലും എനിക്കിവിടെ തുടരണം." മൗറീന്യോ വ്യക്തമാക്കി.
ടൂര്‍ണമെന്‍റിലെ വിജയത്തോടെ യൂറോപ്പിലെ മൂന്ന് പ്രധാന ക്ലബ് കിരീടങ്ങളും നേടുന്ന ആദ്യ പരിശീലകനായും മൗറീന്യോ മാറി. നേരത്തെ വിവിധ ക്ലബുകള്‍ക്കൊപ്പം ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും മൗറീന്യോ സ്വന്തമാക്കിയിരുന്നു.
also read: മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മോശം സന്ദേശം ; മാപ്പ് പറഞ്ഞ് ബിബിസി
ബെന്‍ഫിക്കയുടെ പരിശീലകനെന്ന നിലയില്‍ തന്‍റെ കരിയര്‍ ആരംഭിച്ച മൗറീന്യോ പ്രീമിയര്‍ ലീഗില്‍ ടോട്ടനം, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ടീമുകളെയും, സ്‌പാനിഷ് ലാലിഗയിലെ റയല്‍ മാഡ്രിഡ്, ഇന്‍റര്‍ മിലാന്‍ തുടങ്ങിയ ക്ലബ്ബുകളെയുംപരിശീലിപ്പിച്ചിട്ടുണ്ട്.