റോം : ഇറ്റലിയില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ കത്തിക്കുത്തില്‍ ഒരു മരണം, നാല് പേര്‍ക്ക് പരിക്ക്. ആഴ്‌സണല്‍ ഫുട്‌ബോള്‍ താരം പാബ്ലോ മാരിയും പരിക്കേറ്റവരില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. മിലാനിനടുത്തുള്ള പട്ടണത്തിലാണ് സംഭവം.
46കാരനായ അക്രമിയെ പൊലീസ് പിടികൂടി. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി പൊലീസ് അറിയിച്ചു. എന്താണ് ആക്രമണ കാരണമെന്ന് വ്യക്തമല്ലെന്നും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
2020 മുതല്‍ ആഴ്‌സണലില്‍ നിന്ന് ലോണടിസ്ഥാനത്തില്‍ ഇറ്റാലിയന്‍ ക്ലബ് എ സി മോന്‍സയിലാണ് പാബ്ലോ മാരി കളിക്കുന്നത്. താരത്തിന്‍റെ പരിക്ക് ഗുരുതരമല്ലെന്ന് അദ്ദേഹത്തിന്‍റെ ഏജന്‍റ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.