ETV Bharat / sports

എല്ലാം പുടിന്‍റെ തെറ്റ്; ആവശ്യമെങ്കില്‍ യുദ്ധത്തിനിറങ്ങുമെന്നും യുക്രൈനിയന്‍ ഫുട്‌ബോളര്‍

author img

By

Published : Feb 26, 2022, 10:16 PM IST

''അവർ ആളുകളെയും സാധാരണക്കാരെയും ആശുപത്രികളിൽ കൊല്ലുന്നു... ഇതെല്ലാം പുടിന്‍റെ തെറ്റാണ്, ഇത് റഷ്യയുടെ തെറ്റാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല''

Vasyl Kravets  വാസില്‍ ക്രാവെറ്റ്‌സ്  റഷ്യ-യുക്രൈന്‍ യുദ്ധം  സ്‌പോർട്ടിങ് ഗിജോണ്‍  Vasyl Kravets against Vladimir Putin
എല്ലാം പുടിന്‍റെ തെറ്റ്; ആവശ്യമെങ്കില്‍ യുദ്ധത്തിനിറങ്ങുമെന്നും യുക്രൈനിയന്‍ ഫുട്‌ബോളര്‍

മാഡ്രിഡ്: യുക്രൈനില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ എല്ലാം തന്നെ റഷ്യൻ പ്രസിഡന്‍റ് വ്‌ളാദ്മിർ പുടിന്‍റെ തെറ്റുകളാണെന്ന് യുക്രൈനിയന്‍ ഫുട്‌ബോളറായ വാസില്‍ ക്രാവെറ്റ്‌സ്. സ്‌പെയിനിലെ രണ്ടാം ഡിവിഷൻ ലീഗ് ക്ലബ്ബായ സ്‌പോർട്ടിങ് ഗിജോണിന്‍റെ താരമാണ് വാസില്‍.

ആവശ്യമെങ്കില്‍ യുദ്ധത്തിനിറങ്ങാന്‍ തയ്യാറാണെന്നും എന്നാല്‍ തോക്കുപയോഗിക്കുന്നത് സംബന്ധിച്ച് തനിക്കൊരറിവുമില്ലെന്നും വാസില്‍ ക്രാവെറ്റ്‌സ് പറഞ്ഞു. സ്‌പാനിഷ് റേഡിയോ മാര്‍കയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം.

''അവർ ആളുകളെയും സാധാരണക്കാരെയും ആശുപത്രികളിൽ കൊല്ലുന്നു... ഇതെല്ലാം പുടിന്‍റെ തെറ്റാണ്, ഇത് റഷ്യയുടെ തെറ്റാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ പുടിന്‍റേതാണ്. സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന രാജ്യമാണ് ഞങ്ങളുടേത്. ഞങ്ങൾ ആരെയും ആക്രമിക്കാൻ ആഗ്രഹിക്കുന്നില്ല, ഞങ്ങൾ സുഖമായും ശാന്തമായും ജീവിക്കാൻ ആഗ്രഹിക്കുന്നു''. വാസില്‍ ക്രാവെറ്റ്‌സ് പറഞ്ഞു.

''സത്യം പറയുകയാണെങ്കില്‍, എനിക്ക് യുദ്ധത്തിന് പോകാനും എന്‍റെ ആളുകളെ സഹായിക്കാനും ആഗ്രഹമുണ്ട്. പക്ഷേ, എനിക്ക് എങ്ങനെ വെടിവയ്ക്കണം, എങ്ങനെ നീങ്ങണം, തോക്ക് എങ്ങനെ റീലോഡ് ചെയ്യണം എന്നൊന്നും അറിയില്ല. എന്നാല്‍ എനിക്ക് ജനങ്ങളെ സഹായിക്കണം എന്നതാണ് സത്യം. എന്‍റെ രാജ്യത്തെ സംരക്ഷിക്കാൻ പോകാൻ കഴിയുമെങ്കിൽ, ഞാൻ പോകും.

also read: റഷ്യയ്‌ക്കെതിരെ യോഗ്യത മത്സരം കളിക്കാനില്ലെന്ന് പോളണ്ട്; ഒന്നും സംഭവിക്കുന്നില്ലെന്ന് നടിക്കാനാവില്ലെന്ന് ലെവന്‍ഡോവ്‌സ്‌കി

യുക്രൈന്‍കാരുടെ ഹൃദയത്തിന് ഇത് നിർബന്ധമാണ്. ഞങ്ങളുടെ മിക്കവാറും എല്ലാ വിമാനത്താവളങ്ങളും അടച്ചിരിക്കുകയാണ്. രാജ്യത്തെ സംരക്ഷിക്കാന്‍ എല്ലാവരേയും അവശ്യമുണ്ടെങ്കില്‍ ഞാന്‍ പോകുന്നു. ഞാൻ സ്പോർട്ടിങ്ങുമായി സംസാരിക്കും, ഞാൻ പോകും'' വാസില്‍ ക്രാവെറ്റ്‌സ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.