ഗോവ: ഐഎസ്‌എല്ലിൽ ഇന്നലെ നടന്ന മത്സരത്തില്‍ ബംഗളൂരു എഫ്‌സിയെ നോര്‍ത്ത് ഈസ്റ്റ് അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു നോര്‍ത്ത് ഈസ്റ്റിന്‍റെ ജയം. ജയിച്ചിരുന്നെങ്കില്‍ ബംഗളൂരുവിന് ആദ്യ നാലിലെത്താനുള്ള അവസരമുണ്ടായിരുന്നു.
-
Bossing the midfield!💪🏼#NEUBFC #StrongerAsOne #TogetherWeAreInfinite pic.twitter.com/PpJWAHHASV
— NorthEast United FC (@NEUtdFC) February 18, 2022 " class="align-text-top noRightClick twitterSection" data="
">Bossing the midfield!💪🏼#NEUBFC #StrongerAsOne #TogetherWeAreInfinite pic.twitter.com/PpJWAHHASV
— NorthEast United FC (@NEUtdFC) February 18, 2022Bossing the midfield!💪🏼#NEUBFC #StrongerAsOne #TogetherWeAreInfinite pic.twitter.com/PpJWAHHASV
— NorthEast United FC (@NEUtdFC) February 18, 2022
എന്നാല്‍ സുവര്‍ണാവസരം സുനില്‍ ഛേത്രിയും സംഘവും പാഴാക്കി. ലീഡ് നേടിയ ശേഷമായിരുന്നു ബംഗളൂരുവിന്‍റെ തോല്‍വി.
66-ാം മിനിറ്റില്‍ ഡാനിഷ് ഫറൂഖിന്‍റെ പാസിൽ നിന്നും ക്ലെയിറ്റൻ സില്‍വയാണ് ബംഗളൂരുവിനെ മുന്നിലെത്തിച്ചത്. 74-ാം മിനിറ്റില്‍ ബ്രൗണ്‍ നോര്‍ത്ത് ഈസ്റ്റിനെ ഒപ്പെത്തിച്ചു. 80-ാം മിനിറ്റിലായിരുന്നു നോര്‍ത്ത് ഈസ്റ്റിന്‍റെ ജയമുറപ്പിച്ച ഗോള്‍ വന്നത്. മാർസലീഞ്ഞോയുടെ പാസിൽ നിന്നും റാൾട്ടെയാണ് ഗോള്‍ നേടിയത്.
17 മത്സരങ്ങളില്‍ 23 പോയിന്‍റോടെ ബംഗളൂരു ആറാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ രണ്ട് മത്സങ്ങളിലും അവര്‍ക്ക് തോല്‍വിയായിരുന്നു ഫലം. ജയിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റ് 10-ാം സ്ഥാനത്ത് തന്നെയാണ്. 18 മത്സരങ്ങളില്‍ 13 പോയിന്‍റാണ് അവര്‍ക്കുള്ളത്.
ALSO READ: ISL: ആദ്യ നാലിൽ സ്ഥാനമുറപ്പിക്കാനായി ബ്ലാസ്റ്റേഴ്‌സ് ഇന്ന് മോഹൻ ബഗാനെ നേരിടും