ഗോവ : ജയത്തോടെ പ്ലേ ഓഫ് ഉറപ്പാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ എഫ്‌സി ഗോവയെ നേരിടും. ബാംബോലിം അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നാളെ വൈകുന്നേരം 7.30 നാണ് മത്സരം. 33 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനക്കാരായ മുംബൈക്ക് 31 പോയിന്‍റാണുള്ളത്.
നാളത്തെ മത്സരം ബ്ലാസ്റ്റേഴ്‌സ് ജയിച്ചാൽ, ഇന്ന് രാത്രി നടക്കുന്ന ഹൈദരാബാദ് എഫ്‌സി - മുംബൈ സിറ്റി മത്സരഫലം അവരുടെ സെമിഫൈനൽ പ്രവേശനത്തെ ഒരു വിധത്തിലും ബാധിക്കില്ല. നാലാമത്തെ ടീമായി അവർ പ്ലേ ഓഫിന് യോഗ്യത നേടും. മുംബൈക്കെതിരെ ഇരുപാദത്തിലും വിജയിച്ച കേരളത്തിന് സെമിയിലേക്ക് മുന്നേറാൻ നാളെ സമനില മതിയാകും. ഇന്നത്തെ കളിയിൽ മുംബൈ തോറ്റാൽ നാളത്തെ ബ്ലാസ്റ്റേഴ്‌സ് - എഫ്‌സി ഗോവ മത്സരഫലം അപ്രസക്‌തമാവും. മുംബൈയെക്കാൾ രണ്ട് പേയിന്‍റധികമുണ്ട് കേരളത്തിന്.
-
Glued to our screens like...👀#HFCMCFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/iIMJAQxenH
— K e r a l a B l a s t e r s F C (@KeralaBlasters) March 5, 2022 " class="align-text-top noRightClick twitterSection" data="
">Glued to our screens like...👀#HFCMCFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/iIMJAQxenH
— K e r a l a B l a s t e r s F C (@KeralaBlasters) March 5, 2022Glued to our screens like...👀#HFCMCFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/iIMJAQxenH
— K e r a l a B l a s t e r s F C (@KeralaBlasters) March 5, 2022
ഹെഡ് കോച്ച് ഇവാൻ വുകൊമാനോവിച്ചിന്‍റെ കീഴിൽ കണ്ണഞ്ചിപ്പിക്കുന്ന ഫുട്ബോൾ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സ് 19 കളികളിൽ ഒമ്പത് ജയം നേടിയിട്ടുണ്ട്.'ഞങ്ങൾക്ക് ഒന്നും മുൻകൂട്ടി കണക്കാക്കാൻ കഴിയില്ല. കഴിഞ്ഞ മത്സരങ്ങളിലെ പോലെ ഞങ്ങൾക്ക് പോയിന്‍റുകൾക്കായി പോരാടേണ്ടതുണ്ട്, അതാണ് ഗെയിമിനെ സമീപിക്കാനുള്ള ഏക മാർഗം'. ഹെഡ് കോച്ച് വുകോമാനോവിച്ച് പറഞ്ഞു.
എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയതോടെ ഞങ്ങൾ ശരിയായ വഴിയിലാണ്. ഇത് ഒരു തുടക്കം മാത്രമാണ്, മികച്ച റിസൾട്ടിന് കൂടുതൽ സമയമാവശ്യമാണ്. ഞങ്ങൾ രസകരമായ ചില റെക്കോർഡുകൾ സൃഷ്‌ടിച്ചു. സീസണിലെ ഇതുവരെയുള്ള പ്രകടനത്തെ വിലയിരുത്തിക്കൊണ്ട് വുകോമാനോവിച്ച് കൂട്ടിച്ചേർത്തു.
-
The day of reckoning is coming! ⏳😍#FCGKBFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/2qr4vlPh1P
— K e r a l a B l a s t e r s F C (@KeralaBlasters) March 4, 2022 " class="align-text-top noRightClick twitterSection" data="
">The day of reckoning is coming! ⏳😍#FCGKBFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/2qr4vlPh1P
— K e r a l a B l a s t e r s F C (@KeralaBlasters) March 4, 2022The day of reckoning is coming! ⏳😍#FCGKBFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/2qr4vlPh1P
— K e r a l a B l a s t e r s F C (@KeralaBlasters) March 4, 2022
ALSO READ: IND VS SL | കപില്‍ ദേവിന്‍റെ 36 വര്‍ഷമായുള്ള റെക്കോര്‍ഡ് തകർത്ത് ജഡേജ
എഫ്‌സി ഗോവ മറക്കാൻ ആഗ്രഹിക്കുന്ന സീസണാണിത്. കാരണം ഇതുവരെ കളിച്ച 19 കളികളിൽ നിന്ന് 18 പോയിന്‍റ് മാത്രമാണ് അവർക്ക് നേടാനായത്. ഇത് രണ്ടാം തവണയാണ് ഗോവ സെമിയിൽ കടക്കാതെ പുറത്താവുന്നത്.