മഡ്‌ഗാവ്: ഐഎസ്എല്ലിൽ ഫൈനൽ ലക്ഷ്യമിട്ട് രണ്ടാം പാദ സെമി ഫൈനലിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പ്ലേയിങ് ഇലവനിൽ വലിയ മാറ്റങ്ങൾ. ആദ്യ പാദത്തിലെ വിജയ ശിൽപി സഹൽ അബ്‌ദുൾ സമദും, സഞ്‌ജീവ് സ്റ്റാലിനും ടീമിന് പുറത്തായി. ജംഷദ്‌പൂരിന് എതിരായ മത്സരത്തില്‍ സഹലിനെ പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തിരുത്തിയതിന്‍റെ കാരണം ടീം മാനേജ്മെന്‍റ് ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല.
-
TEAM NEWS
— Indian Super League (@IndSuperLeague) March 15, 2022 " class="align-text-top noRightClick twitterSection" data="
Here's how @KeralaBlasters and @JamshedpurFC will lineup for tonight's crucial semi-final clash 💥#KBFCJFC #HeroISL #LetsFootball #KeralaBlastersFC #JamshedpurFC pic.twitter.com/rftN6qbybF
">TEAM NEWS
— Indian Super League (@IndSuperLeague) March 15, 2022
Here's how @KeralaBlasters and @JamshedpurFC will lineup for tonight's crucial semi-final clash 💥#KBFCJFC #HeroISL #LetsFootball #KeralaBlastersFC #JamshedpurFC pic.twitter.com/rftN6qbybFTEAM NEWS
— Indian Super League (@IndSuperLeague) March 15, 2022
Here's how @KeralaBlasters and @JamshedpurFC will lineup for tonight's crucial semi-final clash 💥#KBFCJFC #HeroISL #LetsFootball #KeralaBlastersFC #JamshedpurFC pic.twitter.com/rftN6qbybF
സഹലിന് പകരം സന്ദീപും, സ്റ്റാലിന് പകരം നിശു കുമാറും ടീമിൽ ഇടം നേടി. അഡ്രിയാൻ ലൂണ, ഡിയസ്, വാസ്‌കസ് എന്നിവരാണ് മുന്നേറ്റനിരയിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. ആയുശും പൂട്ടിയയും മധ്യനിരയിൽ തുടരും. പ്രതിരോധ നിരയിൽ റൂയ്‌വ ഹോർമിപാം, ലെസ്‌കോവിച്ച്, ഖാബ്ര, സന്ദീപ് , നിശു എന്നിവരുമുണ്ടാകും.
ALSO READ: 'പിഎസ്‌എൽ വളർന്നാൽ ആരാണ് ഐപിഎല്ലിലേക്ക് പോകുന്നതെന്ന് കാണണം'; വെല്ലുവിളിയുമായി റമീസ് രാജ
ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ഇന്നത്തെ മത്സരം ഫൈനലിന് തുല്യമാണ്. ഇന്ന് വിജയിക്കാനോ സമനില നേടാനോ കഴിഞ്ഞാല്‍ 20ന് നടക്കുന്ന കിരീടപ്പോരാട്ടത്തിൽ കേരളത്തിന്‍റെ സ്വന്തം മഞ്ഞപ്പടയ്‌ക്ക് കളത്തിലിറങ്ങാം.