ETV Bharat / sports

ISL 2022 | ഓർടിസിന് ഹാട്രിക്ക്, ചൈന്നൈയിനെ തകർത്ത് ഗോവ - ചൈന്നൈയിനെ തകർത്ത് ഗോവ

ഹാട്രിക്ക് ഗോളുകളുമായി ഓർടിസാണ് ഗോവൻ പടയെ മുന്നിൽ നിന്ന് നയിച്ചത്

isl updates 2022  chennai vs fc goa  ഓർടിസിന് ഹാട്രിക്ക്  ചൈന്നൈയിനെ തകർത്ത് ഗോവ  Jorge Ortiz bags hat-trick as FC Goa put five past Chennaiyin
ISL 2022:ഓർടിസിന് ഹാട്രിക്ക്, ചൈന്നൈയിനെ തകർത്ത് ഗോവ
author img

By

Published : Feb 9, 2022, 11:00 PM IST

പനജി : ഐ എസ് എല്ലിൽ ഈ സീസണിലെ എല്ലാ നിരാശയും ചെന്നൈയിന് മേൽ തീർത്തിരിക്കുകയാണ് എഫ് സി ഗോവ. ഇന്ന് നടന്ന ലീഗ് മത്സരത്തിൽ എഫ് സി ഗോവ ചെന്നൈയിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാ‌ണ് പരാജയപ്പെടുത്തിയത്. ഹാട്രിക്ക് ഗോളുകളുമായി ഓർടിസാണ് ഗോവൻ പടയെ മുന്നിൽ നിന്ന് നയിച്ചത്.

ആദ്യ 45 മിനുട്ടിൽ തന്നെ എഫ് സി ഗോവ എതിരില്ലാത്ത നാല് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ആറാം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് ഡോഹ്ലിങ് കൊടുത്ത ഒരു ക്രോസ് ഒരു വോളിലൂടെ വലയിൽ എത്തിച്ച് ചോട്ടെ ആണ് ഗോവയുടെ ഗോളടി ആരംഭിച്ചത്. 20-ാം മിനിട്ടിലും 41-ാം മിനിട്ടിൽ ഓർടിസ് വല കുലുക്കിയതോടെ ഗോവ 3-0 ന് മുന്നിൽ എത്തി.

ALSO READ:വരിഞ്ഞിട്ട് പ്രസിദ്ധ് ,വിന്‍ഡീസിനെതിരെ 44 റൺസ് ജയം ; ടീം ഇന്ത്യക്ക് പരമ്പര

45-ാം മിനുട്ടിൽ ഒരു സെൽഫ് ഗോൾ കൂടി വന്നതോടെ ഗോവ നാലു ഗോളുകൾക്ക് മുന്നിൽ എത്തി. 53-ാം മിനുട്ടിൽ ഓർടിസിന്‍റെ ഹാട്രിക്ക് കൂടി വന്നതോടെ ഗോവൻ ജയം പൂർത്തിയായി. ജയത്തോടെ 18 പോയിന്‍റുമായി ഗോവ ലീഗിൽ ഒമ്പതാമത് നിൽക്കുകയാണ്. 19 പോയിന്‍റുമായി ചെന്നൈയിൻ 8-ാം സ്ഥാനത്താണ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.