മഡ്‌ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ എസ് സി ഈസ്റ്റ് ബംഗാളിനെ തകർത്തെറിഞ്ഞ് ഹൈദരാബാദ് എഫ്.സി പോയിന്‍റ് പട്ടികയിൽ ഒന്നാമത്. തിങ്കളാഴ്‌ച നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ഹൈദരാബാദിന്‍റെ വിജയം. ഇരട്ട ഗോളുകൾ നേടിയ ബർത്തലോമ്യു ഓഗ്‌ബെച്ചെയാണ് കളിയിലെ താരം.
മത്സരത്തിന്‍റെ തുടക്കം മുതൽ തന്നെ ആക്രമിച്ചാണ് ഹൈദരാബാദ് കളിച്ചത്. ഇതിന്‍റെ തുടർച്ചയെന്നോണം 21-ാം മിനിട്ടിൽ തന്നെ ആദ്യ ഗോളും അവർ സ്വന്തമാക്കി. ഓഗ്ബെച്ചെയുടെ തകർപ്പനൊരു ഹെഡർ ഈസ്റ്റ് ബംഗാൾ താരം ഹോക്കിപിന്‍റെ ദേഹത്ത് തട്ടി ഗോളായിമാറുകയായിരുന്നു. ഇത് സെൽഫ് ഗോളായാണ് കണക്കാക്കിയത്.
-
FULL-TIME | #SCEBHFC @HydFCOfficial registers a strong victory over @sc_eastbengal in what was an entertaining fixture in the #HeroISL! 🤩#LetsFootball pic.twitter.com/778Ang7WWx
— Indian Super League (@IndSuperLeague) January 24, 2022 " class="align-text-top noRightClick twitterSection" data="
">FULL-TIME | #SCEBHFC @HydFCOfficial registers a strong victory over @sc_eastbengal in what was an entertaining fixture in the #HeroISL! 🤩#LetsFootball pic.twitter.com/778Ang7WWx
— Indian Super League (@IndSuperLeague) January 24, 2022FULL-TIME | #SCEBHFC @HydFCOfficial registers a strong victory over @sc_eastbengal in what was an entertaining fixture in the #HeroISL! 🤩#LetsFootball pic.twitter.com/778Ang7WWx
— Indian Super League (@IndSuperLeague) January 24, 2022
എന്നാൽ 44-ാം മിനിട്ടിൽ ഓഗ്‌ബെച്ചെ വീണ്ടും ഗോളടിച്ചു. തൊട്ടുപിന്നാലെ ആദ്യ പകുതിയുടെ എക്സ്‌ട്രാ ടൈമിൽ അനിൽകേത് യാധവ് ഹൈദരാബാദിന്‍റെ മൂന്നാം ഗോളും നേടി. ഇതോടെ മൂന്ന് ഗോളിന്‍റെ തകർപ്പൻ ലീഡുമായി ഹൈദരാബാദ് ആദ്യ പകുതിയിൽ മുന്നിട്ട് നിന്നു.
ALSO READ: കാമറൂണിലെ ഫുട്ബോള്‍ സ്റ്റേഡിയത്തിൽ വൻ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് ആറ് മരണം
രണ്ടാം പകുതിയിലും ആക്രമണ സ്വഭാവത്തോടെയാണ് ഹൈദരാബാദ് കളിച്ചത്. ഇതിനിടെ 74-ാം മിനിട്ടിൽ ഓഗ്‌ബെച്ചെ തന്‍റെ രണ്ടാമത്തെ ഗോളും സ്വന്തമാക്കി. പിന്നാലെ 85-ാം മിനിട്ടിൽ മറുപടി ഗോൾ നേടാൻ കിട്ടിയ പെനാൽറ്റി നോർത്ത് ഈസ്റ്റ് നഷ്‌ടമാക്കി.
-
Hat-Trick Hero Bart Ogbeche, signing off! ⚽⚽⚽#SCEBHFC #HeroISL #LetsFootball pic.twitter.com/XXM8EchTNa
— Indian Super League (@IndSuperLeague) January 24, 2022 " class="align-text-top noRightClick twitterSection" data="
">Hat-Trick Hero Bart Ogbeche, signing off! ⚽⚽⚽#SCEBHFC #HeroISL #LetsFootball pic.twitter.com/XXM8EchTNa
— Indian Super League (@IndSuperLeague) January 24, 2022Hat-Trick Hero Bart Ogbeche, signing off! ⚽⚽⚽#SCEBHFC #HeroISL #LetsFootball pic.twitter.com/XXM8EchTNa
— Indian Super League (@IndSuperLeague) January 24, 2022
ജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ഹൈദരാബാദ്. 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്‍റുമായി ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ്. 13 കളികളില്‍ ഒരു ജയം മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ വെറും 9 പോയിന്‍റുമായി അവസാന സ്ഥാനത്താണ്.