പനാജി: ഐഎസ്‌എല്ലില്‍ തിങ്കളാഴ്‌ച നടന്ന ഈസ്റ്റ് ബംഗാള്‍-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയില്‍. ഓരോ ഗോളുകള്‍ വീതം നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്. നോര്‍ത്ത് ഈസ്റ്റിനായി മാർക്കോ സഹനേകും ഈസ്റ്റ് ബംഗാളിനായി അന്‍റോണിയോ പെറോസെവിക്കും ലക്ഷ്യം കണ്ടു.
മത്സരത്തിന്‍റെ ആദ്യ പകുതിയുടെ അധിക സമയത്തും രണ്ടാം പകുതിയുടെ തുടക്കത്തിലുമാണ് ഇരു ടീമുകളും ലക്ഷ്യം കണ്ടത്. 47ാം മിനിട്ടില്‍ മാർക്കോയുടെ ഗോളില്‍ മുന്നിലെത്തിയ നോര്‍ത്ത് ഈസ്റ്റിന് 55ാം മിനിട്ടില്‍ പെറോസെവിക്കിന്‍റെ പെനാല്‍റ്റി ഗോളിലൂടെയാണ് ഈസ്റ്റ് ബംഗാള്‍ മറുപടി നല്‍കിയത്.
-
Joe Zoherliana's all-round performance earned him the Hero of the Match award tonight! 💪#SCEBNEU #HeroISL #LetsFootball #JoeZoherliana #NorthEastUnitedFC | @NEUtdFC pic.twitter.com/ITpi0ltg8g
— Indian Super League (@IndSuperLeague) February 28, 2022 " class="align-text-top noRightClick twitterSection" data="
">Joe Zoherliana's all-round performance earned him the Hero of the Match award tonight! 💪#SCEBNEU #HeroISL #LetsFootball #JoeZoherliana #NorthEastUnitedFC | @NEUtdFC pic.twitter.com/ITpi0ltg8g
— Indian Super League (@IndSuperLeague) February 28, 2022Joe Zoherliana's all-round performance earned him the Hero of the Match award tonight! 💪#SCEBNEU #HeroISL #LetsFootball #JoeZoherliana #NorthEastUnitedFC | @NEUtdFC pic.twitter.com/ITpi0ltg8g
— Indian Super League (@IndSuperLeague) February 28, 2022
ലീഗിലെ അവസാനക്കാരായ ഇരു സംഘത്തിന്‍റെയും പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അവസാനിച്ചിരുന്നു. 20 മത്സരങ്ങളില്‍ 14 പോയിന്‍റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് 10ാം സ്ഥാനത്താണ്. മൂന്ന് വിജയങ്ങളും അഞ്ച് സമനിലയും നേടിയ സംഘം 12 തോല്‍വി വഴങ്ങിയിരുന്നു. അതേസമയം
19 മത്സരങ്ങളില്‍ നിന്നും 11 പോയിന്‍റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ 11ാം സ്ഥാനത്താണ്. സീസണില്‍ ഇതേവരെ ഒരു ജയം മാത്രമാണ് സംഘത്തിന് നേടാനായത്. എട്ട് മത്സരങ്ങള്‍ സമനിലയിലായപ്പോള്‍ 10 മത്സരങ്ങളില്‍ തോല്‍വി വഴങ്ങി.