മഡ്‌ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കരുത്തരായ ചെന്നൈയിൻ എഫ്.സിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെന്നൈയിൻ വിജയം സ്വന്തമാക്കിയത്. വിജയത്തോടെ ഏഴാം സ്ഥാനത്തായിരുന്ന ചെന്നൈയിൻ 18 പോയിന്‍റുമായി മൂന്നാം സ്ഥാനത്തേക്കുയർന്നു.
-
A shot from outside the box from Ariel Borysiuk and a huge deflection on the way gave @ChennaiyinFC their equalising goal! 💪#CFCNEU #HeroISL #LetsFootball pic.twitter.com/J5HGKWv5p5
— Indian Super League (@IndSuperLeague) January 22, 2022 " class="align-text-top noRightClick twitterSection" data="
">A shot from outside the box from Ariel Borysiuk and a huge deflection on the way gave @ChennaiyinFC their equalising goal! 💪#CFCNEU #HeroISL #LetsFootball pic.twitter.com/J5HGKWv5p5
— Indian Super League (@IndSuperLeague) January 22, 2022A shot from outside the box from Ariel Borysiuk and a huge deflection on the way gave @ChennaiyinFC their equalising goal! 💪#CFCNEU #HeroISL #LetsFootball pic.twitter.com/J5HGKWv5p5
— Indian Super League (@IndSuperLeague) January 22, 2022
മത്സരത്തിന്‍റെ 35-ാം മിനിട്ടിൽ ലാൽഡൻമാവിയ റാൾട്ടെയിലൂടെ ചെന്നൈയിനെ ഞെട്ടിച്ചുകൊണ്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ആദ്യ ഗോൾ നേടിയത്. ഇതോടെ മറുപടി ഗോളിനായി ചെന്നൈയിൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും നോർത്ത് ഈസ്റ്റിന്‍റെ പ്രതിരോധത്തെ തകർക്കാനായില്ല.
-
FULL-TIME | #CFCNEU@ChennaiyinFC's back-to-back goals helped them grab all the 3️⃣ points in this crucial encounter against @NEUtdFC! 👏🏻🔥#HeroISL #LetsFootball pic.twitter.com/AfWhbcon0a
— Indian Super League (@IndSuperLeague) January 22, 2022 " class="align-text-top noRightClick twitterSection" data="
">FULL-TIME | #CFCNEU@ChennaiyinFC's back-to-back goals helped them grab all the 3️⃣ points in this crucial encounter against @NEUtdFC! 👏🏻🔥#HeroISL #LetsFootball pic.twitter.com/AfWhbcon0a
— Indian Super League (@IndSuperLeague) January 22, 2022FULL-TIME | #CFCNEU@ChennaiyinFC's back-to-back goals helped them grab all the 3️⃣ points in this crucial encounter against @NEUtdFC! 👏🏻🔥#HeroISL #LetsFootball pic.twitter.com/AfWhbcon0a
— Indian Super League (@IndSuperLeague) January 22, 2022
എന്നാൽ രണ്ടാം പകുതിയിൽ ചെന്നൈയിൻ തിരിച്ചടിച്ചു. 52-ാം മിനിട്ടിൽ ഏരിയൽ ബോറിസിയക്കിലൂടെ ചെന്നൈയിൽ മറുപടി ഗോൾ നേടി. ഇതോടെ മത്സരം 1-1ന് സമനിലയിലായി. തൊട്ടുപിന്നാലെ നോർത്ത് ഈസ്റ്റിനെ ഞെട്ടിച്ചുകൊണ്ട് ചെന്നൈയിൻ രണ്ടാം ഗോളും നേടി. വ്ലാഡിമർ കൊമാനാണ് ഗോൾ നേടിയത്.
ALSO READ: PREMIER LEAGUE: എവർടണെ തകർത്ത് ആസ്റ്റണ്‍ വില്ല, ജയം എതിരില്ലാത്ത ഒരു ഗോളിന്
അതേസമയം ടൂർണമെന്‍റിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ എട്ടാം തോൽവിയാണിത്. 13 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം മാത്രമുള്ള നോർത്ത് ഈസ്റ്റ് ഒൻപത് പോയിന്‍റുമായി അവസാന സ്ഥാനത്താണ്.