ETV Bharat / sports

അന്താരാഷ്ട്ര സൗഹൃദ മത്സരം; ബ്രസീലും അര്‍ജന്‍റീനയും കളത്തിലേക്ക്

ഘാനയാണ് ബ്രസീലിന്‍റെ എതിരാളി. പരിശീലനത്തിനിടെ പരിക്കേറ്റ സൂപ്പര്‍ താരം നെയ്‌മര്‍ ആദ്യ ഇലവനില്‍ എത്തിയേക്കുമെന്ന സൂചന ബ്രസീല്‍ കോച്ച് ടിറ്റെ നല്‍കിയിരുന്നു.

International Friendlies 2022  brazil vs ghana  Argentina vs Honduras  അന്താരാഷ്ട്ര സൗഹൃദ മത്സരം  ബ്രസീല്‍ vs ഘാന  അര്‍ജന്‍റീന vs ഹോണ്ടുറാസ്  നെയ്‌മര്‍  Neymar
അന്താരാഷ്ട്ര സൗഹൃദ മത്സരം; ബ്രസീലും അര്‍ജന്‍റീനയും കളത്തിലേക്ക്
author img

By

Published : Sep 23, 2022, 3:12 PM IST

ഫ്ലോറിഡ: ലോകകപ്പിന് മുന്നോടിയായുള്ള അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തിനായി ലാറ്റിനമേരിക്കന്‍ വമ്പന്മാരായ അര്‍ജന്‍റീനയും ബ്രസീലും ഇറങ്ങുന്നു. ഘാനയാണ് ബ്രസീലിന്‍റെ എതിരാളി. ഇന്ന് അര്‍ധ രാത്രി 12 മണിക്കാണ് ഈ മത്സരം നടക്കുക.

ഫ്രാന്‍സിലെ സ്റ്റേഡ് ഓഷ്യൻ സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുന്നത്. പരിശീലനത്തിനിടെ പരിക്കേറ്റ സൂപ്പര്‍ താരം നെയ്‌മര്‍ ആദ്യ ഇലവനില്‍ എത്തിയേക്കുമെന്ന സൂചന ബ്രസീല്‍ കോച്ച് ടിറ്റെ നല്‍കിയിരുന്നു.

ഫ്രഞ്ച് ലീഗില്‍ മികച്ച ഫോമിലാണ് നെയ്‌മര്‍. പുതിയ സീസണില്‍ എട്ട് ഗോളുകളും ഏഴ് അസിസ്റ്റും താരം ഇതിനോടകം നേടിക്കഴിഞ്ഞു. മറുവശത്ത് ഹോണ്ടുറാസിനെതിരെയാണ് അര്‍ജന്‍റീനയുടെ മത്സരം. ഫ്ലോറിഡയിലെ ഹാര്‍ഡ്‌ റോക്ക് സ്റ്റേഡിയത്തില്‍ ശനിയാഴ്‌ച പുലര്‍ച്ചെ 5.30നാണ് മത്സരം ആരംഭിക്കുക.

ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ ബൂട്ടിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലീഗ് വണ്ണില്‍ നാല് ഗോളുകള്‍ മാത്രമാണ് ഇതേവരെ മെസി പിഎസ്‌ജിയ്‌ക്കായി നേടിയത്. അര്‍ജന്‍റൈന്‍ താരങ്ങളായ ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ എന്നിവര്‍ക്ക് വിസ പ്രശ്‌നങ്ങളുള്ളതായി റിപ്പോര്‍ട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.