മയാമി : അര്‍ജന്‍റീന നായകന്‍ ലയണല്‍ മെസിയുടെ (Lionel Messi) വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് മേജര്‍ ലീഗ് സോക്കര്‍ (Major League Soccer - MLS) ക്ലബ് ഇന്‍റര്‍ മയാമി (Inter Miami). പത്താം നമ്പര്‍ ജഴ്‌സിയില്‍ മെസിയുടെ വീഡിയോയും ക്ലബ് പുറത്തുവിട്ടു. ഫ്രഞ്ച് ക്ലബ് പിഎസ്‌ജി (PSG) വിട്ടെത്തുന്ന മെസിയുമായി 2025 വരെയാണ് ഇന്‍റര്‍ മയാമിക്ക് കരാര്‍. അടുത്ത ആഴ്‌ചയില്‍ അര്‍ജന്‍റൈന്‍ നായകന്‍ മേജര്‍ ലീഗ് സോക്കറില്‍ അരങ്ങേറ്റം നടത്തുന്നതിന് മുന്‍പായാണ് ടീമിന്‍റെ പ്രഖ്യാപനം.
-
Sí, Muchachos📍 pic.twitter.com/8E3f9hb9VU
— Inter Miami CF (@InterMiamiCF) July 15, 2023 " class="align-text-top noRightClick twitterSection" data="
">Sí, Muchachos📍 pic.twitter.com/8E3f9hb9VU
— Inter Miami CF (@InterMiamiCF) July 15, 2023Sí, Muchachos📍 pic.twitter.com/8E3f9hb9VU
— Inter Miami CF (@InterMiamiCF) July 15, 2023
പിഎസ്‌ജി വിട്ട ലയണല്‍ മെസി ഇന്‍റര്‍ മയാമിയിലേക്ക് ചേക്കേറുമെന്ന് നേരത്തേതന്നെ സ്ഥിരീകരിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍, ക്ലബ്ബും താരവുമായുള്ള കരാര്‍ സംബന്ധിച്ച കാര്യങ്ങളിലാണ് ഇപ്പോള്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരിക്കുന്നത്. പ്രതിവർഷം ഏകദേശം 60 മില്യൺ ഡോളർ (ഏകദേശം 492 കോടിയോളം ഇന്ത്യന്‍ രൂപ) വരെയുള്ള തുകയ്‌ക്ക് രണ്ടര വർഷത്തെ കരാറിലാണ് താരം ക്ലബ്ബുമായി ഒപ്പുവച്ചിരിക്കുന്നത്.
-
Mañana La PresentaSÍon del 1️⃣0️⃣
— Inter Miami CF (@InterMiamiCF) July 15, 2023 " class="align-text-top noRightClick twitterSection" data="
🏠 @DRVPNKStadium
🎤Camilo | Ozuna| Tiago PZK | Paulo Londra
🎉 Bresh
📺 #InterMiamiCF Twitter, Youtube | @AppleTV free
🤝 @RoyalCaribbean
📰 https://t.co/RUtqD9SZQd pic.twitter.com/vjEYXfuSQb
">Mañana La PresentaSÍon del 1️⃣0️⃣
— Inter Miami CF (@InterMiamiCF) July 15, 2023
🏠 @DRVPNKStadium
🎤Camilo | Ozuna| Tiago PZK | Paulo Londra
🎉 Bresh
📺 #InterMiamiCF Twitter, Youtube | @AppleTV free
🤝 @RoyalCaribbean
📰 https://t.co/RUtqD9SZQd pic.twitter.com/vjEYXfuSQbMañana La PresentaSÍon del 1️⃣0️⃣
— Inter Miami CF (@InterMiamiCF) July 15, 2023
🏠 @DRVPNKStadium
🎤Camilo | Ozuna| Tiago PZK | Paulo Londra
🎉 Bresh
📺 #InterMiamiCF Twitter, Youtube | @AppleTV free
🤝 @RoyalCaribbean
📰 https://t.co/RUtqD9SZQd pic.twitter.com/vjEYXfuSQb
മേജര്‍ ലീഗ് സോക്കര്‍ ചരിത്രത്തിലെ തന്നെ ഏക്കാലത്തേയും വലിയ ട്രാന്‍സ്‌ഫറുകളിലൊന്നാണിത്. ഇന്‍റര്‍ മിയാമി തങ്ങളുടെ ആരാധകരോട് ഇന്ന് (ജൂലൈ 16) ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തിലേക്ക് എത്താന്‍ നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസിയെ ആരാധകര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്ന ചടങ്ങാണിതെന്നാണ് കരുതപ്പെടുന്നത്.
ജൂലൈ 21ന് മെക്‌സിക്കന്‍ ക്ലബ് ക്രൂസ് അസുലിനെതിരെ (Cruz Azul) നടക്കുന്ന ലീഗ് കപ്പ് മത്സരത്തിലൂടെയാകും ലയണല്‍ മെസി ഇന്‍റര്‍ മയാമിയുടെ പത്താം നമ്പര്‍ പിങ്ക് ജഴ്‌സിയില്‍ കളത്തിലിറങ്ങുക എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ മേജര്‍ ലീഗ് സോക്കറില്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സിലെ അവസാന സ്ഥാനക്കാരാണ് ഇന്‍റര്‍ മയാമി. ലീഗില്‍ ഇതുവരെ കളിച്ച 22 മത്സരങ്ങളില്‍ 5 ജയം മാത്രമാണ് അവര്‍ക്ക് നേടാനായിട്ടുള്ളത്.
-
Gracias Totales Rosario, lo cuidaremos 💗🖤 pic.twitter.com/8jU9X8oNHc
— Inter Miami CF (@InterMiamiCF) July 15, 2023 " class="align-text-top noRightClick twitterSection" data="
">Gracias Totales Rosario, lo cuidaremos 💗🖤 pic.twitter.com/8jU9X8oNHc
— Inter Miami CF (@InterMiamiCF) July 15, 2023Gracias Totales Rosario, lo cuidaremos 💗🖤 pic.twitter.com/8jU9X8oNHc
— Inter Miami CF (@InterMiamiCF) July 15, 2023
ജൂലൈ 17ന് ഔദ്യോഗിക വാര്‍ത്താസമ്മേളനമുണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ക്ലബ്ബുമായുള്ള ആദ്യ പരിശീലന സെഷന് വേണ്ടി ചൊവ്വാഴ്‌ച (ജൂലൈ 18) മെസിയെത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ താരം യുഎസിലാണുള്ളത്.
കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു (ജൂലൈ 11) താരം സൗത്ത് ഫ്ലോറിഡയില്‍ എത്തിയത്. തുടര്‍ന്ന് ശാരീരിക പരിശോധനകള്‍ക്ക് ശേഷം കരാറുമായി ബന്ധപ്പെട്ട പേപ്പര്‍വര്‍ക്കുകളും ആരംഭിച്ചിരുന്നു. അതേസമയം, മെസിയുടെ സൈനിങ് ഇന്‍റര്‍ മയാമി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ മേജര്‍ സോക്കര്‍ ലീഗ് അധികൃതരും ആവേശത്തിലാണ്.
-
En Argentina nació, y acá lo podrán ver 🎺🏠 pic.twitter.com/cttcLKzepc
— Inter Miami CF (@InterMiamiCF) July 15, 2023 " class="align-text-top noRightClick twitterSection" data="
">En Argentina nació, y acá lo podrán ver 🎺🏠 pic.twitter.com/cttcLKzepc
— Inter Miami CF (@InterMiamiCF) July 15, 2023En Argentina nació, y acá lo podrán ver 🎺🏠 pic.twitter.com/cttcLKzepc
— Inter Miami CF (@InterMiamiCF) July 15, 2023
Also Read : WATCH: വന്‍ ആശ്വാസത്തില്‍ കായികലോകം; ലയണല്‍ മെസി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം ഇന്‍റര്‍ മയാമി ക്ലബ്ബും മേജര്‍ സോക്കര്‍ ലീഗും തെരഞ്ഞെടുത്തതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് എംഎല്‍എസ് കമ്മിഷണർ ഡോൺ ഗാർബർ (Don Garber) ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. മെസിയുടെ വരവ് വടക്കേ അമേരിക്കയില്‍ ഫുട്‌ബോള്‍ വളരുന്നതിന്‍റെയും എംഎല്‍എസ് കരുത്താര്‍ജിക്കുന്നതിന്‍റെയും തെളിവാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.