ETV Bharat / sports

മരണക്കളമായ ഇന്തോനേഷ്യന്‍ സ്റ്റേഡിയം പൊളിച്ചുനീക്കുന്നു ; പുതുക്കിപ്പണിയുമെന്ന് ഫിഫ

പൂർണമായും ഫിഫയുടെ നിർദേശപ്രകാരമായിരിക്കും പുതിയ സ്റ്റേഡിയത്തിന്‍റെ നിർമാണം നടക്കുക. ഒക്‌ടോബർ ഒന്നിനാണ് കിഴക്കൻ ജാവയിലെ കഞ്ജുരുഹാൻ സ്റ്റേഡിയത്തിൽ 133 പേരുടെ മരണത്തിനിടയാക്കിയ സംഭവം ഉണ്ടായത്

ഇന്തോനേഷ്യയിലെ സ്റ്റേഡിയം പൊളിച്ചു നീക്കുന്നു  RIOT AT INDONESIA FOOTBALL MATCH  Indonesia to demolish Kanjuruhan football stadium  കഞ്ജുരുഹാൻ സ്റ്റേഡിയം പൊളിച്ചുനീക്കുന്നു  ഇന്തോനേഷ്യ സ്റ്റേഡിയത്തിലെ സംഘർഷം  demolish Kanjuruhan football stadium  കിഴക്കൻ ജാവയിലെ കഞ്ജുരുഹാൻ സ്റ്റേഡിയം
മരണക്കളമായ ഇന്തോനേഷ്യയിലെ സ്റ്റേഡിയം പൊളിച്ചു നീക്കുന്നു; പുതിയത് പണിയുമെന്ന് ഫിഫ
author img

By

Published : Oct 19, 2022, 9:50 AM IST

മലാംഗ് : ഇന്തോനേഷ്യയിൽ ഫുട്‌ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തെ തുടര്‍ന്ന് 133 പേരുടെ മരണം സംഭവിച്ച സ്റ്റേഡിയം പൊളിച്ച് പുനർനിർമിക്കാനൊരുങ്ങുന്നു. പൂർണമായും ഫിഫയുടെ നിർദേശപ്രകാരവും സഹായത്തോടെയുമാകും സ്റ്റേഡിയം പുനർ നിർമിക്കുക. ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോഡോയാണ് ഇക്കാര്യം അറിയിച്ചത്.

2023ലെ അണ്ടർ 20 ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യമേകാൻ ഒരുങ്ങുകയാണ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ഇന്തോനേഷ്യ. ഈ അവസരത്തിലാണ്, രാജ്യത്തെ ഉലച്ച വലിയ ദുരന്തത്തിന്‍റെ ഓർമയായ സ്റ്റേഡിയം പൊളിച്ചുനീക്കാൻ അധികൃതർ തീരുമാനിച്ചത്. താരങ്ങളുടേയും കാണികളുടേയും സുരക്ഷ ഉറപ്പിക്കാൻ കഴിയുന്ന സംവിധാനങ്ങളോടെയാണ് പുതിയ സ്റ്റേഡിയം ഒരുങ്ങുക.

ഒക്‌ടോബർ ഒന്നിനാണ് കിഴക്കൻ ജാവയിലെ കഞ്ജുരുഹാൻ സ്റ്റേഡിയത്തിൽ 133 പേരുടെ മരണത്തിനിടയാക്കിയ സംഭവം ഉണ്ടായത്. കാണികൾ തമ്മിലുള്ള സംഘർഷം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്. അപകടത്തിൽ കൊല്ലപ്പെട്ടവരിൽ 40ൽ അധികം പേർ കുട്ടികളായിരുന്നു.

മത്സരത്തിൽ പെർസെബയ സുരബായ എന്ന ടീം അരേമ മലംഗിനെ തോൽപ്പിച്ചതോടെയാണ് ഇരുടീമുകളുടേയും ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്. ഹോം മത്സരങ്ങളിൽ 23 വർഷമായി അപരാജിതമായി മുന്നേറുകയായിരുന്ന അരേമ മലംഗിന്‍റെ തോൽവിയാണ് ആരാധകരെ ചൊടിപ്പിച്ചത്.

തുടർന്ന് തോൽവിയുടെ കാരണം മാനേജ്‌മെന്‍റ് വ്യക്‌തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാണികൾ സ്റ്റേഡിയത്തിൽ സംഘർഷാവസ്ഥ സൃഷ്‌ടിക്കുകയായിരുന്നു. ഇതിനിടെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്നവർ അഞ്ചോളം പൊലീസ് വാഹനങ്ങൾക്ക് തീയിട്ടു. പിന്നാലെ പൊലീസ് സ്റ്റേഡിയത്തിനുള്ളിൽ കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു.

കണ്ണീർ വാതകം പ്രയോഗിച്ചതോടെ പരിഭ്രാന്തരായ ജനം രക്ഷപ്പെടാനായി പ്രധാന കവാടത്തിലേക്ക് ഓടി. ഇതേത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ദുരന്തം സംഭവിച്ചത്. ഓടുന്നതിനിടെ താഴെ വീണതിനെത്തുടർന്ന് മറ്റുള്ളവരുടെ ചവിട്ടേറ്റാണ് കൂടുതൽ പേരും മരണമടഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.