ETV Bharat / sports

ഇന്തോനേഷ്യന്‍ ഓപ്പണ്‍: പ്രണോയ് ക്വാർട്ടറിൽ, സമീർ വർമ്മ പുറത്ത്

41 മിനിറ്റ് നീണ്ട പോരാട്ടത്തിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് പ്രണോയ് ജയിച്ച് കയറിയത്

ഇന്തോനേഷ്യന്‍ ഓപ്പണ്‍  HS Prannoy storms into quarterfinals of Indonesia open  ഇന്തോനേഷ്യന്‍ ഓപ്പണ്‍  ഇന്തോനേഷ്യന്‍ ഓപ്പണ്‍ ക്വാർട്ടറിൽ കടന്ന് പ്രണോയ്  Indonesia open HS Prannoy storms into quarterfinals Sameer Verma bows out  HS Prannoy  Sameer Verma bows out in Indonesia open  Indonesia open results  HS Prannoy in Indonesia open
ഇന്തോനേഷ്യന്‍ ഓപ്പണ്‍: ക്വാർട്ടറിൽ കടന്ന് പ്രണോയ്, സമീർ വർമ്മ പുറത്ത്
author img

By

Published : Jun 16, 2022, 10:04 PM IST

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റിൽ ക്വാര്‍ട്ടറിൽ കടന്ന് മലയാളി താരം എച്ച്എസ് പ്രണോയ്. രണ്ടാം റൗണ്ടിൽ ഹോങ്കോങ് താരം എന്‍ജി കാ ലോങ് അന്‍ഗസിനെ കീഴടക്കിയാണ് പ്രണോയ് അവസാന എട്ടിലെത്തിയത്. 41 മിനിറ്റ് നീണ്ട പോരാട്ടത്തിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ താരം ജയിച്ച് കയറിയത്. സ്‌കോര്‍: 21-11, 21-18.

ലോകറാങ്കിങ്ങില്‍ 12-ാം സ്ഥാനത്തുള്ള ഹോങ്കോങ് താരത്തിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് 29-ാം റാങ്കുകാരനായ പ്രണോയി പുറത്തെടുത്തത്. ആദ്യ ഗെയിമില്‍ 11-3 ന്‍റെ ലീഡുമായി കുതിച്ച പ്രണോയ് 21-11നാണ് ആദ്യ ഗെയിമിൽ ജയം നേടിയത്.

രണ്ടാം ഗെയിമിന്‍റെ ഒരുഘട്ടത്തില്‍ 6-7ന് ലോംങ് ലീഡ് നേടിയെങ്കിലും ശക്‌തമായി തിരിച്ചുവന്ന പ്രണോയ് ഇടവേളയ്‌ക്ക് മുൻപായി 11-9ന് മുന്നിലെത്തി. പിന്നെയും ലോംങ് ചെറുത്ത് നിൽപ് തുടർന്നെങ്കിലും 21-18 ന് പ്രണോയ് ഗെയിമും മത്സരവും സ്വന്തം പേരിലാക്കി. ഡെന്മാര്‍ക്ക് താരം റാസ്‌മസ് ഗെംകെയോ ഫ്രാന്‍സിന്‍റെ ബ്രൈസ് ലെവെര്‍ഡെസോ ആയിരിക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രണോയിയുടെ എതിരാളി.

അതേസമയം, മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ തോറ്റ് പുറത്തായി. അഞ്ചാം സീഡ് മലേഷ്യയുടെ ലീ സീ ജിയയാണ് രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരത്തെ പരാജയപ്പെടുത്തിയത്. 43 മിനിറ്റ് നീണ്ട മത്സരത്തിൽ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യൻ താരത്തിന്‍റെ തോൽവി. സ്‌കോര്‍: 10-21, 13-21.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.