ETV Bharat / sports

ബെംഗളൂരു എഫ്‍സി വിട്ട് ആഷിഖ് കുരുണിയൻ, ഇനി എടികെ മോഹന്‍ ബഗാനൊപ്പം പന്ത് തട്ടും - Ashique Kuruniyan

അഞ്ചു വര്‍ഷത്തെ കരാറിലാണ് 25കാരനായ ആഷിഖ് ഇന്ത്യൻ ഫുട്‌ബോളിന്‍റെ ഈറ്റില്ലമായ കൊല്‍ക്കത്തയിലെത്തിയത്.

India's Asian Cup qualification campaign star Ashique Kuruniyan joins ATKMB in five-year deal  ബെംഗളൂരു എഫ്‍സി വിട്ട് ആഷിഖ്  ATK Mohun Bagan  Ashik kuruniyan joined in ATK Mohun Bagan  Bengaluru FC  അഞ്ചു വര്‍ഷത്തെ കരാറിലാണ് ആഷിഖ് എടികെയിലെത്തുന്നത്  Ashique Kuruniyan joins ATKMB in five year deal  Ashique Kuruniyan  ആഷിഖ് കുരുണിയന്‍
ബെംഗളൂരു എഫ്‍സി വിട്ട് ആഷിഖ്, ഇനി എടികെ മോഹന്‍ ബഗാനൊപ്പം പന്ത് തട്ടും
author img

By

Published : Jun 20, 2022, 8:08 PM IST

കൊൽക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബായ ബെംഗളൂരു എഫ്‌സി വിട്ട മലയാളി വിങ്ങർ ആഷിഖ് കുരുണിയന്‍ ഇനി എടികെ മോഹന്‍ ബഗാനൊപ്പം (ATK Mohun Bagan) പന്ത് തട്ടും. അഞ്ചു വര്‍ഷത്തെ കരാറിലാണ് 25കാരനായ ആഷിഖ് ഇന്ത്യൻ ഫുട്‌ബോളിന്‍റെ ഈറ്റില്ലമായ കൊല്‍ക്കത്തയിലെത്തിയത്. ആഷിഖിനൊപ്പം ഹൈദരാബാദ് എഫ്‌സിയിൽ നിന്ന് ആശിഷ് റായിയെയും ടീമിലെത്തിച്ചതായി ക്ലബ് അറിയിച്ചു.

19ാം നമ്പര്‍ ജേഴ്‌സിയിലാണ് ആഷിഖ് കൊല്‍ക്കത്തക്കായി കളിക്കുക. ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളിൽ ഇന്ത്യക്കായി കളത്തിലിറങ്ങിയുരുന്ന ആഷിഖ് മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. കൊൽക്കത്തയിൽ കളിക്കുക എന്നത് ഏതൊരു ഫുട്‌ബോളറുടെയും സ്വപ്‌നമാണ്. കൊൽക്കത്തയിലെ അടിസ്ഥാന സൗകര്യങ്ങൾ മികച്ചതാണ്. യൂറോപ്യന്‍ ക്ലബ്ബായ വിയ്യാറയലിനുവേണ്ടി ജൂനിയര്‍ തലത്തില്‍ കളിച്ചിട്ടുള്ള തനിക്ക് അവിടത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് മതിപ്പു തോന്നിയിരുന്നുവെന്നും അതുപോലെയുള്ള സൗകര്യങ്ങളാണ് കൊല്‍ക്കത്തയിലും ലഭിക്കുകയെന്നും ആഷിഖ് പറഞ്ഞു.

ആഴ്‌ചകള്‍ക്ക് മുമ്പ് ഏഷ്യന്‍ കപ്പ് യോഗ്യത ചാമ്പ്യന്‍ഷിപ്പ് കളിക്കാന്‍ കൊല്‍ക്കത്തയിലെത്തിയപ്പോൾ അവിടുത്തെ കാണികളുടെ ആവേശവും പിന്തുണയും അടുത്തറിയാനായെന്നും, എടികെയുടെ പച്ചയും മറൂണും കലര്‍ന്ന ജേഴ്സി അണിയാന്‍ ഇനിയും കാത്തിരിക്കുകയാണെന്നും ആഷിഖ് പറഞ്ഞു. വിങിലും പ്രതിരോധത്തിലും പേരുകേട്ട കുരുണിയൻ, 2019 ൽ പൂനെ സിറ്റിയിൽ നിന്നാണ് ബെംഗളൂരു എഫ്‌സിയിൽ എത്തിയത്.

ഇന്ന് രാവിലെയാണ് ആഷിഖ് ക്ലബ് വിട്ടതായി ബിഎഫ്‌സി (BFC) ട്വിറ്ററിലൂടെ അറിയിച്ചത്. ആഷിഖിന് ബെംഗളൂരു ക്ലബ് എല്ലാവിധ ആശംസകളും അറിയിക്കുകയും ചെയ്‌തിരുന്നു. ആഷിഖിനെ കേരളാ ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബ്ബുകള്‍ നോട്ടമിട്ടിരുന്നു. പൂനെ എഫ്‌സി അക്കാദമിയിലൂടെ കരിയര്‍ തുടങ്ങിയ ആഷിഖ് പൂനെക്കായാണ് ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.