കാലിഫോര്‍ണിയ : ഇന്ത്യൻ വെൽസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്‍റിന്‍റെ വനിത സിംഗിള്‍സ് കിരീടം പോളണ്ടിന്‍റെ ഇഗാ സ്വിറ്റെകിന്. ഫൈനലിൽ ഗ്രീസിന്‍റെ മരിയ സക്കാരിയെയാണ് 20കാരിയായ ഇഗാ തോല്‍പ്പിച്ചത്.
ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് പോളണ്ട് താരത്തിന്‍റെ വിജയം. സ്കോര്‍: 6-4, 6-1. വിജയത്തോടെ ഡബ്ല്യുടിഎ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്കുയരാനും പോളിഷ് താരത്തിനായി. സക്കാരി മൂന്നാം സ്ഥാനത്തുണ്ട്.
അതേസമയം ഡബ്ല്യുടിഎ 1000 സീരീസില്‍ ഇഗായുടെ തുടര്‍ച്ചയായ രണ്ടാം കിരീടമാണിത്. നേരത്തെ ഖത്തര്‍ ഓപ്പണിലും കിരീടമുയര്‍ത്താന്‍ ഇഗായ്‌ക്കായിരുന്നു.
-
⚠️ WARNING ⚠️@iga_swiatek celebrations may require hard hats 👷♀️🔨 pic.twitter.com/eUTGbTQp2F
— wta (@WTA) March 21, 2022 " class="align-text-top noRightClick twitterSection" data="
">⚠️ WARNING ⚠️@iga_swiatek celebrations may require hard hats 👷♀️🔨 pic.twitter.com/eUTGbTQp2F
— wta (@WTA) March 21, 2022⚠️ WARNING ⚠️@iga_swiatek celebrations may require hard hats 👷♀️🔨 pic.twitter.com/eUTGbTQp2F
— wta (@WTA) March 21, 2022
also read: All England Open Finals : ലക്ഷ്യയുടെ കുതിപ്പ് വെള്ളിയിലവസാനിച്ചു
എസ്‌റ്റോണിയയുടെ അനെറ്റ് കോന്‍റവീറ്റിനെ കീഴടക്കിയായിരുന്നു താരം ആദ്യ ഡബ്ല്യുടിഎ 1000 കിരീടം ഖത്തറില്‍ ഉയര്‍ത്തിയത്.