ന്യൂഡല്‍ഹി: ഐഎസ്‌എസ്എഫ് ലോകകപ്പിൽ (ഷൂട്ടിങ് ലോകകപ്പ്) സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ സ്വര്‍ണം വെടിവെച്ചിട്ട് ഇന്ത്യന്‍ സഖ്യം. ഗണമേത് സെഖോൺ- അംഗദ് വീർ സിംഗ് ബജ്‌വ സഖ്യമാണ് ഇന്ന് നടന്ന മത്സരത്തില്‍ സ്വര്‍ണം നേടിയത്. ഫൈനലില്‍ കസാഖ്‌സ്താനെയാണ് സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 33-29.
-
ISSF World Cup: India's @angadvirbajwa & Ganemat Sekhon win Gold in Mixed Skeet. pic.twitter.com/NsjXIbaJkW
— indianshooting.com (@indianshooting) March 23, 2021 " class="align-text-top noRightClick twitterSection" data="
">ISSF World Cup: India's @angadvirbajwa & Ganemat Sekhon win Gold in Mixed Skeet. pic.twitter.com/NsjXIbaJkW
— indianshooting.com (@indianshooting) March 23, 2021ISSF World Cup: India's @angadvirbajwa & Ganemat Sekhon win Gold in Mixed Skeet. pic.twitter.com/NsjXIbaJkW
— indianshooting.com (@indianshooting) March 23, 2021
മറ്റൊരു ഇന്ത്യൻ ജോഡിയായ പരിനാസ് ധലിവാള്‍-മൈരാജ് അഹമ്മദ് ഖാന്‍ സഖ്യത്തിന് വെങ്കല മെഡൽ നഷ്ടമായി. 32-31 എന്ന സ്കോറിന് ഖത്തറിനോടായിരുന്നു സഖ്യത്തിന്‍റെ തോല്‍വി. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തിലെ വിജയത്തോടെ ലോകകപ്പില്‍ ഇന്ത്യന്‍ മെഡല്‍ നേട്ടം 15 ആയി ഉയര്‍ന്നു. ഇതില്‍ ഏഴ് സ്വര്‍ണവും നാല് വെള്ളിയും നാല് വെങ്കലവുമാണ് ഉള്‍പ്പെടുന്നത്.