ന്യൂഡല്‍ഹി: കസാക്കിസ്ഥാനിൽ നടന്ന അയൺമാൻ ട്രയാത്ത്‌ലണിലെ നേട്ടത്തിന് വിശാഖപട്ടണത്തെ നേവൽ ഡോക്ക്‌യാർഡിലെ ലെഫ്‌റ്റനന്‍റ് ഉജ്വൽ ചൗധരിയെ ഇന്ത്യൻ നാവികസേനയുടെ ഈസ്റ്റേൺ നേവൽ കമാൻഡ് അഭിനന്ദിച്ചു. 25 മുതല്‍ 29 വയസിനിടയിലുള്ള മത്സരാര്‍ഥികളില്‍ പത്താം സ്ഥാനം നേടാന്‍ ഉജ്വലിന് കഴിഞ്ഞിരുന്നു.
12 മണിക്കൂറും രണ്ട് മിനിട്ടും എടുത്താണ് ഉജ്വല്‍ മത്സരം പൂര്‍ത്തിയാക്കിയത്. ഉജ്വലിന്‍റെ നേട്ടം ചൂണ്ടിക്കാട്ടി നേവി ട്വീറ്റ് ചെയ്‌തിട്ടുണ്ട്. "കസാക്കിസ്ഥാനിൽ നടന്ന അയൺമാൻ ട്രയാത്ത്‌ലണിൽ പങ്കെടുത്ത് 12 മണിക്കൂർ രണ്ട് മിനിറ്റിനുള്ളിൽ പരമ്പര പൂർത്തിയാക്കി 25-29 പ്രായ വിഭാഗത്തിൽ പത്താം സ്ഥാനം നേടിയതിന് വിശാഖപട്ടണത്തെ നേവൽ ഡോക്ക്‌യാർഡിലെ ലഫ്‌റ്റനന്‍റ് ഉജ്വൽ ചൗധരിയെ ഈസ്റ്റേൺ നേവൽ കമാൻഡ് അഭിനന്ദിക്കുന്നു", ഈസ്റ്റേൺ നേവൽ കമാൻഡ് ട്വീറ്റ് ചെയ്‌തു.
-
#EasternNavalCommand applauds Lt Ujjwal Chaudhary of Naval Dockyard #Visakhapatnam for participating in the Ironman Triathlon at #Kazakhstan & completing the series in 12 hrs 02 minutes & securing 10th position in 25-29 age Category.#AnythingIsPossible #KheloIndia @indiannavy pic.twitter.com/Oc3XRZCajh
— Eastern Naval Command (@INEasternNaval1) August 19, 2022 " class="align-text-top noRightClick twitterSection" data="
">#EasternNavalCommand applauds Lt Ujjwal Chaudhary of Naval Dockyard #Visakhapatnam for participating in the Ironman Triathlon at #Kazakhstan & completing the series in 12 hrs 02 minutes & securing 10th position in 25-29 age Category.#AnythingIsPossible #KheloIndia @indiannavy pic.twitter.com/Oc3XRZCajh
— Eastern Naval Command (@INEasternNaval1) August 19, 2022#EasternNavalCommand applauds Lt Ujjwal Chaudhary of Naval Dockyard #Visakhapatnam for participating in the Ironman Triathlon at #Kazakhstan & completing the series in 12 hrs 02 minutes & securing 10th position in 25-29 age Category.#AnythingIsPossible #KheloIndia @indiannavy pic.twitter.com/Oc3XRZCajh
— Eastern Naval Command (@INEasternNaval1) August 19, 2022
ഇന്ത്യക്കാരനായ പങ്കജ് റവാലുവിന് മത്സരത്തില്‍ രണ്ടാ സ്ഥാനം നേടാന്‍ കഴിഞ്ഞിരുന്നു. 10 മണിക്കൂര്‍ ഏഴ് മിനിട്ട് എടുത്താണ് പങ്കജ് മത്സരം പൂര്‍ത്തിയാക്കിയത്. ജപ്പാന്‍റെ കെന്‍റോ നിമി ഒന്നാം സ്ഥാനം നേടി. ഒമ്പത് മണിക്കൂറും 56 മിനിട്ടും എടുത്താണ് കെന്‍റോ മത്സരം പൂര്‍ത്തിയാക്കിയത്. നീന്തല്‍, ദീർഘദൂര ഓട്ടം, സൈക്ലിങ് എന്നിവ ഉള്‍പ്പെട്ടതാണ് ട്രയാത്ത്‍ലൺ.