ന്യൂഡല്‍ഹി : ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായുള്ള ഇന്ത്യന്‍ സംഘം ദുബായിലെത്തി. എംസി മേരി കോം, അമിത് പങ്കൽ എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് ഇവിടെ എത്തിയത്. അതേസമയം ക്ലിയറന്‍സുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് ടീം സഞ്ചരിച്ച വിമാനത്തിന് അരമണിക്കൂറോളം ലാന്‍ഡിങ് അനുമതി വെെകി.
തിങ്കളാഴ്ചയാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുക. ടോക്കിയോ ഓളിമ്പിക് കലണ്ടറില്‍ ഉള്‍പ്പെട്ടിട്ടുള്ള അവസാന ടൂര്‍ണമെന്‍റാണിത്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയ രാജ്യത്ത് പ്രത്യേക അനുമതി വാങ്ങിയാണ് ഇന്ത്യന്‍ സംഘം പ്രവേശിച്ചത്.
also read: രാമനെ പുറത്താക്കിയതില്‍ ഗാംഗുലിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്
ഇന്തോനേഷ്യ, ഇറാൻ, കസാക്കിസ്ഥാൻ, ദക്ഷിണ കൊറിയ, കിർഗിസ്ഥാൻ, ഫിലിപ്പൈൻസ്, ഉസ്ബക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ താരങ്ങളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം 2019ല്‍ തായ്‌ലൻഡിൽ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യന്‍ സംഘം മികച്ച പ്രകടനം നടത്തിയത്. രണ്ട് സ്വർണവും നാല് വെള്ളിയും ഏഴ് വെങ്കലവും ഉൾപ്പെടെ 13 മെഡലുകളാണ് അന്ന് ഇന്ത്യന്‍ സംഘം ഇടിച്ചുനേടിയത്.