ETV Bharat / sports

CWG 2022 | അതിരില്ലാതെ ഈ ആഘോഷം; ഇന്ത്യന്‍ വനിത ഹോക്കി ടീമിന്‍റെ തകര്‍പ്പന്‍ ഡാന്‍സ്, വീഡിയോ - ഇന്ത്യൻ വനിത ഹോക്കി ടീം

കോമൺവെൽത്ത് ഗെയിംസിൽ മെഡല്‍ നേട്ടത്തിന് പിന്നാലെയുള്ള ഇന്ത്യയുടെ വനിത ഹോക്കി ടീമിന്‍റെ ആഘോഷം വൈറല്‍.

Commonwealth Games  India Women s Hockey Team  india win bronze in women hockey  India Women s Hockey Team Celebration video  CWG 2022  കോമൺവെൽത്ത് ഗെയിംസ്  വനിത ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് വെങ്കലം  സവിത പുനിയ  Savita Punia
CWG 2022 | അതിരില്ലാതെ ഈ ആഘോഷം; ഇന്ത്യന്‍ വനിത ഹോക്കി ടീമിന്‍റെ തകര്‍പ്പന്‍ ഡാന്‍സ്, വീഡിയോ
author img

By

Published : Aug 8, 2022, 11:34 AM IST

ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിത ഹോക്കി ടീം പുതിയ ചരിത്രമാണ് എഴുതിയത്. വനിത ഹോക്കിയില്‍ മെഡലിനായുള്ള 16 വര്‍ഷത്തെ രാജ്യത്തിന്‍റെ കാത്തിരിപ്പാണ് സവിത പുനിയയുടെ സംഘം ഇന്നലെ അവസാനിപ്പിച്ചത്.

പെനാല്‍റ്റിയിലേക്ക് നീണ്ട വെങ്കലപ്പോരില്‍ ന്യൂസിലന്‍ഡിനെ 2-1നാണ് ഇന്ത്യ കീഴടക്കിയത്. കിവീസ് താരങ്ങളുടെ മൂന്ന് സ്‌ട്രോക്കുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ സവിത പുനിയയാണ് ഇന്ത്യയ്‌ക്ക് ജയമൊരുക്കിയത്.

  • All celeberations! So very proud of our 🇮🇳 women 🏑 team, overcoming all odds and turning the CLOCK ⏰ in their favour 🌻🥉🌻💪🙂😊 pic.twitter.com/efN7Oht6Ei

    — Jagbir Singh OLY (@jagbirolympian) August 7, 2022 " class="align-text-top noRightClick twitterSection" data=" ">

ചരിത്രപരമായ ഈ നേട്ടത്തിന് പിന്നാലെയുള്ള താരങ്ങളുടെ ആഘോഷം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഡ്രസ്സിംഗ് റൂമിൽ 'സുനോ ഗൗർ സേ ദുനിയ വാലോ' എന്ന ഗാനത്തിന് ഊർജ്ജസ്വലതയോടെ ചുവടുവയ്‌ക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ വീഡിയോയാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. നിരവധി പേര്‍ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

അതേസമയം നിശ്ചിത സമയത്ത് ഇരു സംഘവും 1-1ന് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലെത്തിയത്. 28-ാം മിനുട്ടില്‍ സാലിമ ടെറ്റെയിലൂടെ മുന്നിലെത്തിയ ഇന്ത്യയെ മത്സരം അവസാനിക്കാന്‍ 17 സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് കിവീസ് ഒപ്പം പിടിച്ചത്.

ഒലിവിയ മെറിയാണ് ന്യൂസിലന്‍ഡിനായി ഗോള്‍ നേടിയത്. പെനാല്‍റ്റിയില്‍ സോണിക, നവ്‌നീത് എന്നിവരാണ് ഇന്ത്യയ്‌ക്കായി വലകുലുക്കിയത്. ഇതിന് മുന്നേ 2006ലാണ് ഇന്ത്യന്‍ വനിതകള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ മെഡല്‍ നേടുന്നത്.

also read: CWG 2022 | ചാടിയത് ചരിത്രത്തിലേക്ക്.. ട്രിപ്പിൾ ജമ്പില്‍ സ്വർണവും വെള്ളിയും മലയാളി താരങ്ങൾക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.