ചെന്നൈ : 44-ാം ലോക ചെസ് ഒളിമ്പ്യാഡിന് ചെന്നൈ ആതിഥേയത്വം വഹിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് ചൊവ്വാഴ്‌ച ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഓൾ ഇന്ത്യ ചെസ് ഫെഡറേഷനും ഔദ്യോഗിക ട്വിറ്റർ ഹാന്‍ഡിലിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു.
റഷ്യയിലെ മോസ്കോയിൽ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ യുക്രൈനിലെ പ്രതിസന്ധിയെത്തുടർന്ന് ലോക ചെസ് സംഘടനയായ ഇന്‍റർനാഷണൽ ചെസ് ഫെഡറേഷൻ (ഫിഡെ) യൂറോപ്യൻ രാജ്യത്തിന് പുറത്തേക്ക് മാറ്റാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഇന്ത്യക്ക് അവസരം ലഭിച്ചത്. ഭിന്നശേഷിയുള്ളവർക്കുള്ള ആദ്യ ചെസ് ഒളിമ്പ്യാഡും, 93-ാം ഫിഡെ കോൺഗ്രസും റഷ്യയിൽ നിന്ന് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 26 മുതൽ ഓഗസ്റ്റ് 8 വരെയാണ് ചെസ് ഒളിമ്പ്യാഡ് നടക്കുക.
-
Welcome to India...We are ready to make it a memorable one!! #chessolympiad2022 https://t.co/gI7P0Le21m
— All India Chess Federation (@aicfchess) March 16, 2022 " class="align-text-top noRightClick twitterSection" data="
">Welcome to India...We are ready to make it a memorable one!! #chessolympiad2022 https://t.co/gI7P0Le21m
— All India Chess Federation (@aicfchess) March 16, 2022Welcome to India...We are ready to make it a memorable one!! #chessolympiad2022 https://t.co/gI7P0Le21m
— All India Chess Federation (@aicfchess) March 16, 2022
അതേസമയം, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഈ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും അഭിമാന നിമിഷം എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തു. 'ഇന്ത്യയുടെ ചെസ് തലസ്ഥാനം 44-ാം ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നതിൽ സന്തോഷമുണ്ട്..! തമിഴ്‌നാടിന് അഭിമാന നിമിഷം! ലോകമെമ്പാടുമുള്ള എല്ലാ രാജാക്കൻമാരെയും രാജ്ഞിമാരെയും ചെന്നൈ സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു!' - എംകെ സ്റ്റാലിൻ ട്വീറ്റ് ചെയ്‌തു.
-
Delighted that the Chess Capital of India is set to host the 44th Chess Olympiad! A proud moment for Tamil Nadu! Chennai warmly welcomes all the Kings and Queens from around the world!#ChessOlympiad2022
— M.K.Stalin (@mkstalin) March 15, 2022 " class="align-text-top noRightClick twitterSection" data="
">Delighted that the Chess Capital of India is set to host the 44th Chess Olympiad! A proud moment for Tamil Nadu! Chennai warmly welcomes all the Kings and Queens from around the world!#ChessOlympiad2022
— M.K.Stalin (@mkstalin) March 15, 2022Delighted that the Chess Capital of India is set to host the 44th Chess Olympiad! A proud moment for Tamil Nadu! Chennai warmly welcomes all the Kings and Queens from around the world!#ChessOlympiad2022
— M.K.Stalin (@mkstalin) March 15, 2022
2013 ൽ വിശ്വനാഥൻ ആനന്ദും മാഗ്നസ് കാൾസണും തമ്മിൽ ചെന്നൈയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പ് മത്സരത്തിന് ശേഷം നടക്കുന്ന പ്രധാന ലോക ഇനമാണ് 44-ാം ചെസ് ഒളിമ്പ്യാഡ്.